image

12 Feb 2022 5:22 AM GMT12 Feb 2022 5:22 AM GMT

Mutual Fund

എച്ച് ഡി എഫ് സി മിഡ്-ക്യാപ് ഓപ്പര്‍ച്യൂനിറ്റീസ് ഫണ്ട്

Myfin Desk

എച്ച് ഡി എഫ് സി മിഡ്-ക്യാപ് ഓപ്പര്‍ച്യൂനിറ്റീസ് ഫണ്ട്
X

Summary

എച്ച് ഡി എഫ് സി മ്യൂച്ചല്‍ ഫണ്ടിന്റെ മിഡ്-ക്യാപ് സ്‌കീമാണ് എച്ച് ഡി എഫ് സി മിഡ്-ക്യാപ് ഓപ്പര്‍ച്യൂനിറ്റീസ് ഫണ്ട്. ഇതിന്റെ ലക്ഷ്യം മധ്യനിര (മിഡ്-ക്യാപ്) ഓഹരികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാല മൂലധന വളര്‍ച്ചയും, നല്ല വരുമാനവും നേടുക എന്നതാണ്. കഴിഞ്ഞ 15 വര്‍ഷമായി ഈ ഫണ്ട് വിപണിയിലുണ്ട്. കഴിഞ്ഞ ഡിസംബര്‍ 31 ലെ കണക്കനുസരിച്ച് ഈ ഫണ്ടിന് 31,442 കോടി രൂപ വിലമതിക്കുന്ന ആസ്തികള്‍ കൈവശമുണ്ട് (asset under management). ഈ ഗണത്തിലെ ഇടത്തരം വലിപ്പമുള്ള ഫണ്ടാണിത്. […]


എച്ച് ഡി എഫ് സി മ്യൂച്ചല്‍ ഫണ്ടിന്റെ മിഡ്-ക്യാപ് സ്‌കീമാണ് എച്ച് ഡി എഫ് സി മിഡ്-ക്യാപ് ഓപ്പര്‍ച്യൂനിറ്റീസ് ഫണ്ട്. ഇതിന്റെ ലക്ഷ്യം...

എച്ച് ഡി എഫ് സി മ്യൂച്ചല്‍ ഫണ്ടിന്റെ മിഡ്-ക്യാപ് സ്‌കീമാണ് എച്ച് ഡി എഫ് സി മിഡ്-ക്യാപ് ഓപ്പര്‍ച്യൂനിറ്റീസ് ഫണ്ട്. ഇതിന്റെ ലക്ഷ്യം മധ്യനിര (മിഡ്-ക്യാപ്) ഓഹരികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാല മൂലധന വളര്‍ച്ചയും, നല്ല വരുമാനവും നേടുക എന്നതാണ്. കഴിഞ്ഞ 15 വര്‍ഷമായി ഈ ഫണ്ട് വിപണിയിലുണ്ട്. കഴിഞ്ഞ ഡിസംബര്‍ 31 ലെ കണക്കനുസരിച്ച് ഈ ഫണ്ടിന് 31,442 കോടി രൂപ വിലമതിക്കുന്ന ആസ്തികള്‍ കൈവശമുണ്ട് (asset under management). ഈ ഗണത്തിലെ ഇടത്തരം വലിപ്പമുള്ള ഫണ്ടാണിത്. ഈ ഫണ്ടിന്റെ എക്സ്പന്‍സ് റേഷ്യോ 1.73% ആണ്. ഇത് മറ്റു മിഡ്-ക്യാപ് ഫണ്ടുകളുടെ റേഷ്യോയെക്കാള്‍ കൂടുതലാണ്. ഫണ്ടിന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ വരുമാനം 37.28% ആണ്. ആരംഭം മുതല്‍, ഇത് 16.52% ശരാശരി വാര്‍ഷിക റിട്ടേണ്‍ നല്‍കുന്നുണ്ട്. ഇതിനെ നിഫ്റ്റി മിഡ്ക്യാപ് 100 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്സുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്.

ഇതിലെ ചുരുങ്ങിയ നിക്ഷേപം 5,000 രൂപയാണ്. ചുരുങ്ങിയ അധിക നിക്ഷേപം 1,000 രൂപയാണ്. മിനിമം എസ് ഐ പി നിക്ഷേപം 500 രൂപയാണ്.

നിക്ഷേപമേഖലകള്‍:
ഈ ഫണ്ടിന്റെ ഭൂരിഭാഗം പണവും നിക്ഷേപിച്ചിരിക്കുന്നത് ഫിനാന്‍ഷ്യല്‍, എന്‍ജിനീയറിംഗ്, കെമിക്കല്‍സ്, ഹെല്‍ത്ത്കെയര്‍, ഓട്ടോമൊബൈല്‍ മേഖലകളിലാണ്. ഇതിന് സമാനസ്വഭാവമുള്ള ഫണ്ടുകളെക്കാള്‍ ഫിനാന്‍ഷ്യല്‍, എന്‍ജിനീയറിംഗ് മേഖലകളിലെ നിക്ഷേപം കുറവാണ്. ഫണ്ടിന്റെ ഏറ്റവും ഉയര്‍ന്ന 5 നിക്ഷേപങ്ങള്‍ ഭാരത് ഇലക്ട്രോണിക്സ് (Bharta Electronics), ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റ് & ഫിനാന്‍സ് (Cholamandalam investment), ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസ് (Balkrishna Industries), മാക്സ് ഹെല്‍ത്ത്കെയര്‍ (Max Healthcare), സുന്ദരം ഫാസ്റ്റ്നേഴ്സ് (Sundaram fasteners) എന്നിവയാണ്. ഫണ്ട്
പൊതുവെ വ്യത്യസ്ത വിപണിമൂല്യമുള്ള കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കാറുണ്ട്.10.17% ലാര്‍ജ്-ക്യാപ് ഓഹരികളിലും, 77.71% മിഡ്-ക്യാപ് ഓഹരികളിലും12.12% ചെറിയ കമ്പനികളുടെ ഓഹരികളിലുമാണ് നിക്ഷേപിക്കുന്നത്.

വരുമാനം:
ഈ ഫണ്ടിന്റെ ട്രെയിലിംഗ് റിട്ടേണ്‍സ് (trailing returns) ഇപ്രകാരമാണ്:
41.33% ഒന്നാം വര്‍ഷം
19.23% മൂന്നാം വര്‍ഷം
15.26% അഞ്ചാം വര്‍ഷം
16.25% തുടക്കം മുതല്‍ ഇന്നുവരെ

ഇതിന്റെ കാറ്റഗറി റിട്ടേണ്‍ താഴെപ്പറയുന്നു:
47.69% ഒന്നാം വര്‍ഷം
22.14% മൂന്നാം വര്‍ഷം
16.8% അഞ്ചാം വര്‍ഷം

 

നികുതികള്‍:
നിക്ഷേപം ആരംഭിച്ച് ഒരു വര്‍ഷത്തിനകം യൂണിറ്റുകള്‍ വിറ്റാല്‍, ലാഭത്തിന്റെ 15% ഹ്രസ്വകാല മൂലധനനേട്ടനികുതി (short-term capital gains tax) യായി നല്‍കേണ്ടി വരും. ഒരു വര്‍ഷത്തിനു ശേഷം യൂണിറ്റുകള്‍ വിറ്റാല്‍ ഒരു ലക്ഷം രൂപ വരെയുള്ള ലാഭത്തിന് നികുതി നല്‍കേണ്ടതില്ല. അതിനു മുകളിലുള്ള ലാഭത്തിന് 10% ദീര്‍ഘകാല മൂലധനനേട്ട നികുതി (long-term capital gains tax) നല്‍കണം. ഡിവിഡന്റ് വരുമാനത്തിന് പ്രത്യേക നികുതിയില്ല. അത് നിക്ഷേപകന്റെ മൊത്ത വരുമാനത്തോട് ചേര്‍ത്ത് നികുതി നല്‍കേണ്ടി വരും. എന്നാല്‍ 5,000 രൂപയ്ക്കു മുകളിലുള്ള ഡിവിഡന്റ് വരുമാനത്തിന് ഫണ്ട് ഹൗസുകള്‍ 10% ടി ഡി എസ് ഈടാക്കുന്നതാണ്.

ഫണ്ട് മാനേജര്‍:
ചിരാഗ് സെതല്‍വാദ് (Chirag Setalvad), അമര്‍ കാല്‍കുന്ദ്രികര്‍ (Amar Kalkundrikar) എന്നിവരാണ് ഫണ്ട് മാനേജര്‍മാര്‍. ചിരാഗ് 2007 മുതല്‍ ഈ ഫണ്ട് കൈകാര്യം ചെയ്യുന്നു. കാല്‍കുന്ദ്രികര്‍ വിദേശ ആസ്തികളാണ് കൈകാര്യം ചെയ്യുന്നത്.

 

Tags: