image

12 Feb 2022 3:54 AM GMT12 Feb 2022 3:54 AM GMT

Mutual Fund

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ബ്ലൂചിപ്പ് ഫണ്ട്

Myfin Desk

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ബ്ലൂചിപ്പ് ഫണ്ട്
X

Summary

ഐസിഐസിഐ മ്യൂച്വല്‍ ഫണ്ടിന്റെ ലാര്‍ജ് ക്യാപ് സ്‌ക്കീമാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ബ്ലൂചിപ്പ് ഫണ്ട്. കഴിഞ്ഞ 9വര്‍ഷമായി ഈ ഫണ്ട് വിപണിയിലുണ്ട്. ഇതിന് 30,899 കോടി രൂപ വിലമതിക്കുന്ന ആസ്തികള്‍ (assets under management) നിയന്ത്രണത്തിലുണ്ട്. ഈ വിഭാഗത്തിലെ ഇടത്തരം വലിപ്പമുള്ള (medium -sized) ഫണ്ടാണിത്. ഇതിന്റെ ഇപ്പോഴത്തെ അറ്റ ആസ്തി മൂല്യം (net asset value), ജനുവരി 18 ലെ കണക്കനുസരിച്ച്, 67.75 രൂപയാണ്. ഇത് ഗ്രോത്ത് ഓപ്ഷന്‍ റെഗുലര്‍ പ്ലാനിന്റെ കണക്കാണ്. ഇതിന്റെ ട്രെയിലിംഗ് റിട്ടേണ്‍സ് […]


ഐസിഐസിഐ മ്യൂച്വല്‍ ഫണ്ടിന്റെ ലാര്‍ജ് ക്യാപ് സ്‌ക്കീമാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ബ്ലൂചിപ്പ് ഫണ്ട്. കഴിഞ്ഞ 9വര്‍ഷമായി ഈ ഫണ്ട് വിപണിയിലുണ്ട്....

ഐസിഐസിഐ മ്യൂച്വല്‍ ഫണ്ടിന്റെ ലാര്‍ജ് ക്യാപ് സ്‌ക്കീമാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ബ്ലൂചിപ്പ് ഫണ്ട്. കഴിഞ്ഞ 9വര്‍ഷമായി ഈ ഫണ്ട് വിപണിയിലുണ്ട്. ഇതിന് 30,899 കോടി രൂപ വിലമതിക്കുന്ന ആസ്തികള്‍ (assets under management) നിയന്ത്രണത്തിലുണ്ട്. ഈ വിഭാഗത്തിലെ ഇടത്തരം വലിപ്പമുള്ള (medium -sized) ഫണ്ടാണിത്. ഇതിന്റെ ഇപ്പോഴത്തെ അറ്റ ആസ്തി മൂല്യം (net asset value), ജനുവരി 18 ലെ കണക്കനുസരിച്ച്, 67.75 രൂപയാണ്. ഇത് ഗ്രോത്ത് ഓപ്ഷന്‍ റെഗുലര്‍ പ്ലാനിന്റെ കണക്കാണ്.

ഇതിന്റെ ട്രെയിലിംഗ് റിട്ടേണ്‍സ് (trailing returns) താഴെപ്പറയുന്നു.
36.79 ശതമാനം ഒന്നാം വര്‍ഷം
16.91 ശതമാനം മൂന്നാം വര്‍ഷം
15.74 ശതമാനം അഞ്ചാം വര്‍ഷം
14.7ശതമാനം തുടക്കം മുതല്‍ ഇന്നു വരെ

ഇതിന്റെ കാറ്റഗറി റിട്ടേണ്‍സ് (category returns) ഇപ്രകാരമാണ്.
33.68 ശതമാനം ഒന്നാം വര്‍ഷം
16.58 ശതമാനം മൂന്നാം വര്‍ഷം
16.06ശതമാനം അഞ്ചാം വര്‍ഷം

ഈ ഫണ്ട് എക്സിറ്റ് ലോഡ് (exit load) ഈടാക്കാറുണ്ട്. നിക്ഷേപം ആരംഭിച്ച് ഒരു വര്‍ഷത്തിനകം യൂണിറ്റുകള്‍ വിറ്റാല്‍ 1 ശതമാനം എക്സിറ്റ് ലോഡ് നല്‍കേണ്ടി വരും. ഇതിലെ ചുരുങ്ങിയ നിക്ഷേപം 100 രൂപയാണ്. ചുരുങ്ങിയ അധിക നിക്ഷേപവും 100 രൂപയാണ്. ചുരുങ്ങിയ എസ്ഐപി (systematic investment plan) നിക്ഷേപം 100 രൂപയാണ്. ഫണ്ടിന്റെ എക്സ്പന്‍സ് റേഷ്യോ (expense ratio)1.08ശതമാനമാണ്. ഇത് മറ്റ് ലാര്‍ജ് ക്യാപ് ഫണ്ടുകളെ അപേക്ഷിച്ച് അല്‍പം ഉയര്‍ന്നതാണ്. ഫണ്ടിന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ റിട്ടേണ്‍ 31.14 ശതമാനമാണ്. തുടക്കം മുതല്‍ ഇത് 16.25 ശതമാനം ശരാശരി വാര്‍ഷിക റിട്ടേണ്‍ നല്‍കിയിട്ടുണ്ട്. നിക്ഷേപ മേഖലകള്‍

ഫണ്ടിന്റെ കൂടുതല്‍ പണവും നിക്ഷേപിച്ചിരിക്കുന്നത് ഫിനാന്‍ഷ്യല്‍, ടെക്നോളജി, ഊര്‍ജ്ജ, നിര്‍മ്മാണ, വാഹന മേഖലകളിലാണ്. ഈ ഗണത്തില്‍പ്പെട്ട മറ്റു ഫണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ബ്ലൂചിപ്പ് ഫണ്ടിന് ഫിനാന്‍ഷ്യല്‍, ടെക്നോളജി മേഖലകളില്‍ നിക്ഷേപം താരതമ്യേന കുറവാണ്. ഫണ്ടിന്റെ ഏറ്റവും ഉയര്‍ന്ന 5 നിക്ഷേപങ്ങള്‍ ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എല്‍ ആന്‍ഡ് ടി എന്നിവയിലാണ്.

ആസ്തികള്‍
ഫണ്ടിന്റെ 91.94 ശതമാനം നിക്ഷേപിച്ചിരിക്കുന്നത് ഓഹരികളിലാണ്. 0.55 ശതമാനം കടപ്പത്രങ്ങളിലും, 7.52 ശതമാനം പണമായും, പണത്തിന് തുല്യമായ വസ്തുക്കളായും സൂക്ഷിച്ചിരിക്കുന്നു. ഇതിന്റെ ഉയര്‍ന്ന 10 ഓഹരി നിക്ഷേപങ്ങള്‍ ആസ്തികളുടെ 58.3 ശതമാനമാണ്. ആസ്തികളുടെ 53.29 ശതമാനം പ്രതിനിധാനം ചെയ്യുന്നത് ഏറ്റവും ഉയര്‍ന്ന മൂന്ന് മേഖലകളിലെ നിക്ഷേപങ്ങളെയാണ്. വളര്‍ച്ചാ സാധ്യതയുള്ള നിക്ഷേപങ്ങളാണ് ഫണ്ട് ലക്ഷ്യമാക്കുന്നത്. ഇത് വ്യത്യസ്ത വിപണി മൂല്യമുള്ള കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കാറുണ്ട.് 90.66 ശതമാനം നിക്ഷേപങ്ങളും ലാര്‍ജ് ക്യാപ് ഓഹരികളിലാണ്.9.02ശതമാനം മധ്യനിര കമ്പനികളുടെ ( mid-cap) ഓഹരികളിലും, 0.32 ശതമാനം ചെറിയ കമ്പനികളുടെ (small -cap) ഓഹരികളിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്.

നികുതികള്‍
നിക്ഷേപം ആരംഭിച്ച് ഒരു വര്‍ഷത്തിനകം യൂണിറ്റുകള്‍ വിറ്റാല്‍ ലാഭത്തിന്റെ 15 ശതമാനം ഹ്രസ്വകാല മൂലധന നേട്ട നികുതി (short-term capital gains tax) ആയി നല്‍കണം. ഒരു വര്‍ഷത്തിനു ശേഷമാണ് വില്‍ക്കുന്നതെങ്കില്‍, ഒരു ലക്ഷം രൂപ വരെയുള്ള ലാഭത്തിന് നികുതി നല്‍കേണ്ടതില്ല. ഒരു ലക്ഷത്തിനു മുകളിലുള്ള തുകയ്ക്ക് 10 ശതമാനം ദീര്‍ഘകാല മൂലധന നേട്ട നികുതി (long- term capital gains tax) നല്‍കണം. ഡിവിഡന്റ് വരുമാനം നിക്ഷേപകരുടെ മറ്റു വരുമാനങ്ങളോടൊപ്പം ചേര്‍ത്ത് കണക്കാക്കുകയാണ് പതിവ്. അതിനാല്‍ നിക്ഷേപകര്‍ അവരവരുടെ നികുതി സ്ലാബിന് അനുസരിച്ച് നികുതി നല്‍കണം. കൂടാതെ, 5000 രൂപയ്ക്കു മുകളിലുള്ള ഡിവിഡന്റ് വരുമാനം 10 ശതമാനം ടിഡിഎസ് ഈടാക്കിയതിനു ശേഷമേ ഫണ്ട് ഹൗസുകള്‍ നല്‍കാറുള്ളൂ.

ഫണ്ട് മാനേജര്‍
രജത് ചന്ദക് (rajat chandak) ആണ് ഈ സ്‌ക്കീമിന്റെ ഫണ്ട് മാനേജര്‍. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ എഎംസി യുമായി അദ്ദേഹം 2008 മുതല്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. മറ്റ് മൂന്നു ഫണ്ടുകള്‍ കൂടി - ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട് - ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലോംഗ്-ടേം വെല്‍ത്ത് എന്‍ഹാന്‍സ്മെന്റ് ഫണ്ട് - ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഫ്ളെക്സി ക്യാപ് ഫണ്ട് അദ്ദേഹം കൈകാര്യം ചെയ്യുന്നു.