image

12 Feb 2022 5:54 AM GMT12 Feb 2022 5:54 AM GMT

Mutual Fund

ഐസിഐസിഐ മ്യൂച്വല്‍ ഫണ്ട് ഹൗസിന്റെ സ്മോള്‍ ക്യാപ്

Myfin Desk

ഐസിഐസിഐ മ്യൂച്വല്‍ ഫണ്ട് ഹൗസിന്റെ സ്മോള്‍ ക്യാപ്
X

Summary

ഇക്വിറ്റി സ്‌ക്കീമാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ സ്മോള്‍ക്യാപ് ഫണ്ട്. ഈ സ്‌കീം ചെറുകിട കമ്പനികളുടെ ഓഹരികളിലും, ഓഹരികളുമായി ബന്ധപ്പെട്ട ഉപകരണങ്ങളിലും നിക്ഷേപിച്ച് മൂലധന വളര്‍ച്ച സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നു. കഴിഞ്ഞ 15 വര്‍ഷമായി ഈ ഫണ്ട് വിപണിയിലുണ്ട്. ഈ ഫണ്ടിന് 3,450 കോടി രൂപ വിലയുള്ള ആസ്തികള്‍ (2021 ഡിസംബര്‍ 31 ന് കണക്കാക്കിയത്) കൈവശമുണ്ട് (assets under management). ഈ നിരയില്‍പ്പെട്ട ഫണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതൊരു ഇടത്തരം വലിപ്പമുള്ള (medium size) ഫണ്ടാണ്. ഈ ഫണ്ടിന്റെ എക്സ്പന്‍സ് റേഷ്യോ […]


ഇക്വിറ്റി സ്‌ക്കീമാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ സ്മോള്‍ക്യാപ് ഫണ്ട്. ഈ സ്‌കീം ചെറുകിട കമ്പനികളുടെ ഓഹരികളിലും, ഓഹരികളുമായി...

ഇക്വിറ്റി സ്‌ക്കീമാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ സ്മോള്‍ക്യാപ് ഫണ്ട്. ഈ സ്‌കീം ചെറുകിട കമ്പനികളുടെ ഓഹരികളിലും, ഓഹരികളുമായി ബന്ധപ്പെട്ട ഉപകരണങ്ങളിലും നിക്ഷേപിച്ച് മൂലധന വളര്‍ച്ച സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നു. കഴിഞ്ഞ 15 വര്‍ഷമായി ഈ ഫണ്ട് വിപണിയിലുണ്ട്. ഈ ഫണ്ടിന്
3,450 കോടി രൂപ വിലയുള്ള ആസ്തികള്‍ (2021 ഡിസംബര്‍ 31 ന് കണക്കാക്കിയത്) കൈവശമുണ്ട് (assets under management). ഈ നിരയില്‍പ്പെട്ട ഫണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതൊരു ഇടത്തരം വലിപ്പമുള്ള (medium size) ഫണ്ടാണ്. ഈ ഫണ്ടിന്റെ എക്സ്പന്‍സ് റേഷ്യോ (expense ratio) 0.7 ശതമാനമാണ്. ഇത് മറ്റ് ചെറുകിട ഫണ്ടുകളുടെ അതേ ചാര്‍ജാണ് ഈടാക്കുന്നത്. ഇതിനെ
ബന്ധിപ്പിച്ചിരിക്കുന്നത് നിഫ്റ്റി സ്മോള്‍ക്യാപ് 250 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്സുമായിട്ടാണ്.

നിക്ഷേപമാരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ യൂണിറ്റുകള്‍ വിറ്റാല്‍ ഫണ്ട് 1 ശതമാനം എക്സിറ്റ് ലോഡ് ഈടാക്കാറുണ്ട്. ഇതിലെ ചുരുങ്ങിയ നിക്ഷേപം 5,000 രൂപയാണ്. ചുരുങ്ങിയ അധിക നിക്ഷേപവും 1,000 രൂപയാണ്. ചുരുങ്ങിയ എസ്‌ഐപി (systematic investment plan) നിക്ഷേപം 100 രൂപയുമാണ്. ഇതിനെ ബന്ധിപ്പിച്ചിരിക്കുന്നത് നിഫ്റ്റി സ്മോള്‍ക്യാപ് 250 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്സുമായിട്ടാണ്.

വരുമാനം:
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ സ്മോള്‍ക്യാപ് ഫണ്ടിന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ റിട്ടേണ്‍സ് 60.73 ശതമാനമാണ്. ഫണ്ട് ആരംഭിച്ചത് മുതല്‍ ശരാശരി 18.13 ശതമാനം വാര്‍ഷിക വരുമാനമാണ് ലഭിക്കുന്നത്. ഈ ഫണ്ടിന്റെ വ്യത്യസ്ത കാലയളവിലുള്ള ട്രെയിലിംഗ് റിട്ടേണ്‍സ് (trailing returns) താഴെപ്പറയുന്നു.

68.44 ശതമാനം ഒന്നാം വര്‍ഷം
29.45 ശതമാനം മൂന്നാം വര്‍ഷം
18.54 ശതമാനം അഞ്ചാം വര്‍ഷം
12.03ശതമാനം ആരംഭിച്ചതിനു ശേഷം ഇതുവരെ

കാറ്റഗറി റിട്ടേണ്‍സ് (category returns) താഴെപ്പറയുന്നു
64.03 ശതമാനം ഒന്നാം വര്‍ഷം
25.49 ശതമാനം മൂന്നാം വര്‍ഷം
18.29 ശതമാനം അഞ്ചാം വര്‍ഷം

ഈ ഫണ്ടില്‍ നിന്നും കൂടുതല്‍ പണം നിക്ഷേപിച്ചിരിക്കുന്നത് സേവന, നിര്‍മ്മാണ, ടെക്നോളജി, ആരോഗ്യ, ഫിനാന്‍ഷ്യല്‍ മേഖലകളിലാണ്. ഈ വിഭാഗത്തിലുള്ള മറ്റു ഫണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സേവന, നിര്‍മ്മാണ മേഖലകളില്‍ ഇതിന് അധികം നിക്ഷേപമില്ല. ഈ ഫണ്ടിന്റെ ഏറ്റവും വലിയ അഞ്ചു നിക്ഷേപങ്ങള്‍ വി-മാര്‍ട്ട് റീട്ടെയില്‍, കെയ് ഇന്‍ഡസ്ട്രീസ്, കെപിഐടി ടെക്നോളജീസ്,
ഐനോക്സ് ലെഷര്‍, ജമ്നാ ഓട്ടോ ഇന്‍ഡസ്ട്രീസ് എന്നിവയുടെ ഓഹരികളിലാണ്.

നികുതികള്‍:
നിക്ഷേപം ആരംഭിച്ച് ഒരു വര്‍ഷത്തിനകം യൂണിറ്റുകള്‍ വിറ്റാല്‍ അതില്‍ നിന്നു ലഭിക്കുന്ന ലാഭം 15 ശതമാനം ഹ്രസ്വകാല മൂലധന നേട്ട നികുതിയ്ക്ക് (short-term capital gains tax) വിധേയമാണ്. ഒരു വര്‍ഷത്തിനു ശേഷമാണ് യൂണിറ്റുകള്‍ വില്‍ക്കുന്നതെങ്കില്‍ ഒരു ലക്ഷം രൂപ വരെയുള്ള ലാഭത്തിന് നികുതി നല്‍കേണ്ടതില്ല. ഒരു ലക്ഷം രൂപയ്ക്കു മേല്‍ വരുന്ന തുകയ്ക്ക് 10 ശതമാനം ദീര്‍ഘകാല
മൂലധന നേട്ട നികുതി (long-term capital gains tax) നല്‍കണം. ഡിവിഡന്റ് വരുമാനം നിക്ഷേപകന്റെ മൊത്തം വരുമാനവുമായി ചേര്‍ത്താണ് കണക്കാക്കുന്നത്. അതിനാല്‍ ഈ വരുമാനം നിക്ഷേപകന്റെ ടാക്സ് സ്ളാബിനനുസരിച്ച് നികുതിയ്ക്കു വിധേയമാണ്. കൂടാതെ, 5000 രൂപയ്ക്കു മുകളിലുള്ള ഡിവിഡന്റ് വരുമാനത്തിന് 10 ശതമാനം ടിഡിഎസ് ഫണ്ട് കമ്പനികള്‍ തന്നെ ഈടാക്കും

ഫണ്ട് മാനേജര്‍ :
പ്രിയങ്ക ഖണ്ടേല്‍വാളും (2017 ജൂണ്‍ 16 മുതല്‍), ഹരീഷ് ബിഹാനിയുമാണ് (2018 നവംബര്‍ 5 മുതല്‍) ഈ ഫണ്ടിന്റെ മാനേജര്‍മാര്‍.