image

12 Feb 2022 4:45 AM GMT12 Feb 2022 4:45 AM GMT

Mutual Fund

കാനറ റൊബേക്കോ മ്യൂച്വല്‍ ഫണ്ടിന്റെ ലാര്‍ജ് ക്യാപ്

Myfin Desk

കാനറ റൊബേക്കോ മ്യൂച്വല്‍ ഫണ്ടിന്റെ ലാര്‍ജ് ക്യാപ്
X

Summary

സ്‌ക്കീമാണ് കാനറ റൊബേക്കോ ബ്ലൂചിപ്പ് ഇക്വിറ്റി ഫണ്ട്. 2021 ഡിസംബര്‍ 31 ലെ കണക്കുകള്‍ പ്രകാരം ഈ ഫണ്ടിന് 5,691 കോടി രൂപ വിലയുള്ള ആസ്തികളുണ്ട് (assets under management). ഈ വിഭാഗത്തിലെ ഇടത്തരം വലിപ്പമുള്ള (medium-sized) ഫണ്ടാണിത്. 2013 ജനുവരി 13 ന് ആരംഭിച്ച ഈ ഫണ്ട് കഴിഞ്ഞ 9 വര്‍ഷമായി വിപണിയില്‍ പ്രവര്‍ത്തിക്കുന്നു. ഈ ഫണ്ടിന്റെ എക്സ്പെന്‍സ് റേഷ്യോ (expense ratio) 0.38 ശതമാനമാണ്. ഇത് മറ്റ് ലാര്‍ജ്-ക്യാപ് ഫണ്ടുകള്‍ ഈടാക്കുന്ന അതേ ചാര്‍ജാണ്. […]


സ്‌ക്കീമാണ് കാനറ റൊബേക്കോ ബ്ലൂചിപ്പ് ഇക്വിറ്റി ഫണ്ട്. 2021 ഡിസംബര്‍ 31 ലെ കണക്കുകള്‍ പ്രകാരം ഈ ഫണ്ടിന് 5,691 കോടി രൂപ വിലയുള്ള ആസ്തികളുണ്ട് (assets under management). ഈ വിഭാഗത്തിലെ ഇടത്തരം വലിപ്പമുള്ള (medium-sized) ഫണ്ടാണിത്. 2013 ജനുവരി 13 ന് ആരംഭിച്ച ഈ ഫണ്ട് കഴിഞ്ഞ 9 വര്‍ഷമായി വിപണിയില്‍ പ്രവര്‍ത്തിക്കുന്നു. ഈ ഫണ്ടിന്റെ എക്സ്പെന്‍സ് റേഷ്യോ (expense ratio) 0.38 ശതമാനമാണ്. ഇത് മറ്റ് ലാര്‍ജ്-ക്യാപ് ഫണ്ടുകള്‍ ഈടാക്കുന്ന അതേ ചാര്‍ജാണ്. റെഗുലര്‍ പ്ലാന്‍ ഫണ്ടിന്റെ എക്സ്പെന്‍സ് റേഷ്യോ 1.94 ശതമാനമാണ് (2021 സെപ്തംബര്‍ 30 ലെ കണക്കനുസരിച്ച്). ഫണ്ട് പ്രധാനമായും വളര്‍ച്ചയെ അടിസ്ഥാനമാക്കിയുള്ള നിക്ഷേപ ശൈലിയാണ് പിന്തുടരുന്നത്. വ്യത്യസ്ത വിപണി മൂല്യമുള്ള കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കാറുണ്ട്. ജയന്റ് ആന്‍ഡ് ലാര്‍ജ് ക്യാപ് ഓഹരികളില്‍ ഏകദേശം 91.59 ശതമാനവും, മിഡ് ക്യാപ് ഓഹരികളില്‍ 8.41 ശതമാനവുമാണ് നിക്ഷേപിച്ചിരിക്കുന്നത്. സ്മോള്‍ ക്യാപ് ഓഹരികളില്‍ നിക്ഷേപമില്ല.

നിക്ഷേപമാരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ യൂണിറ്റുകള്‍ വിറ്റാല്‍ കാനറ റൊബേക്കോ ബ്ലൂചിപ്പ് ഇക്വിറ്റി ഫണ്ടിന് 1 ശതമാനം എക്സിറ്റ് ലോഡ് ഉണ്ട്. എസ്‌ഐപി (systematic investment plan) ക്കും ഇത് ബാധകമാണ്. ഇതിലെ കുറഞ്ഞ നിക്ഷേപം 5,000 രൂപയും, കുറഞ്ഞ അധിക നിക്ഷേപം 1,000 രൂപയാണ്. ചുരുങ്ങിയ എസ്ഐപി നിക്ഷേപവും 1,000 രൂപയാണ്.

റിട്ടേണ്‍സ്:
കാനറ റൊബേക്കോ ബ്ലൂചിപ്പ് ഇക്വിറ്റി ഫണ്ടിന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ റിട്ടേണ്‍സ് 22.90 ശതമാനമാണ്. ഫണ്ട് ആരംഭിച്ചത് മുതല്‍, ശരാശരി 15.98 ശതമാനം വാര്‍ഷിക വരുമാനമാണ് ലഭിക്കുന്നത്.

ഈ ഫണ്ടിന്റെ വ്യത്യസ്ത കാലയളവിലുള്ള ട്രെയിലിംഗ് റിട്ടേണ്‍സ് (trailing returns) താഴെപ്പറയുന്നു.
31.25 ശതമാനം ഒന്നാം വര്‍ഷം
20.44 ശതമാനം മൂന്നാം വര്‍ഷം
18.44 ശതമാനം അഞ്ചാം വര്‍ഷം
13.26 ശതമാനം ആരംഭിച്ചതിനു ശേഷം ഇതുവരെ.

കാറ്റഗറി റിട്ടേണ്‍സ്(category returns) താഴെപ്പറയുന്നു.
33.68 ശതമാനം ഒന്നാം വര്‍ഷം
16.58 ശതമാനം മൂന്നാം വര്‍ഷം
16.06ശതമാനം അഞ്ചാം വര്‍ഷം

നിക്ഷേപ മേഖലകള്‍
ഈ ഫണ്ടില്‍ നിന്നും കൂടുതല്‍ പണം നിക്ഷേപിച്ചിരിക്കുന്നത് ഫിനാല്‍ഷ്യല്‍, ടെക്നോളജി, ഊര്‍ജ്ജ, നിര്‍മ്മാണ, ആരോഗ്യ മേഖലകളിലാണ്. ഈ വിഭാഗത്തിലുള്ള മറ്റു ഫണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കാനറ റോബ്കോ ബ്ലൂചിപ്പ് ഇക്വിറ്റി ഫണ്ടിന് ഫിനാന്‍ഷ്യല്‍, ടെക്‌നോളജി മേഖലകളില്‍ അധികം നിക്ഷേപമില്ല. ഈ ഫണ്ടിന്റെ ഏറ്റവും വലിയ അഞ്ചു നിക്ഷേപങ്ങള്‍ ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് എന്നിവയുടെ ഓഹരികളിലാണ്. ഏറ്റവും മികച്ച 10 ഇക്വിറ്റി നിക്ഷേപങ്ങള്‍ ഏകദേശം 51.61 ശതമാനം ആസ്തികള്‍ ഉള്‍ക്കൊള്ളുന്നു. മൂന്ന് മുന്‍നിര മേഖലകളിലുമായി ഏകദേശം 57.38% ആസ്തികളാണുള്ളത്.

നികുതികള്‍:
നിക്ഷേപം ആരംഭിച്ച് ഒരു വര്‍ഷത്തിനകം യൂണിറ്റുകള്‍ വിറ്റാല്‍ അതില്‍ നിന്നു ലഭിക്കുന്ന ലാഭം 15 ശതമാനം ഹ്രസ്വകാല മൂലധന നേട്ട നികുതിയ്ക്ക് (short -term capital gains tax) വിധേയമാണ്. ഒരു വര്‍ഷത്തിനു ശേഷമാണ് യൂണിറ്റുകള്‍ വില്‍ക്കുന്നതെങ്കില്‍ ഒരു ലക്ഷം രൂപ വരെയുള്ള ലാഭത്തിന് നികുതി നല്‍കേണ്ടതില്ല. ഒരു ലക്ഷം രൂപയ്ക്കു മേല്‍ വരുന്ന തുകയ്ക്ക് 10 ശതമാനം ദീര്‍ഘകാല
മൂലധന നേട്ട നികുതി (long -term capital gains tax) നല്‍കണം. ഡിവിഡന്റ് വരുമാനം നിക്ഷേപകന്റെ മൊത്തം വരുമാനവുമായി ചേര്‍ത്താണ് കണക്കാക്കുന്നത്. അതിനാല്‍ ഈ വരുമാനം നിക്ഷേപകന്റെ ടാക്‌സ് സ്‌ളാബിനനുസരിച്ച് നികുതിയ്ക്കു വിധേയമാണ്. കൂടാതെ, 5,000 രൂപയ്ക്കു മുകളിലുള്ള ഡിവിഡന്റ് വരുമാനത്തിന് 10 ശതമാനം ടിഡിഎസ് ഫണ്ട് കമ്പനികള്‍ തന്നെ ഈടാക്കും.

ഫണ്ട് മാനേജര്‍ :
ശ്രിദത്ത ഭന്ത്വല്‍ദാറാണ് ഈ ഫണ്ടിന്റെ മാനേജര്‍. മെക്കാനിക്കല്‍ എഞ്ചിനിയറിംഗില്‍ ബിരുദധാരിയും, മാനേജ്മെന്റ് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദധാരിയുമാണ് അദ്ദേഹം. എസ്ബിഐ പെന്‍ഷന്‍ ഫണ്ട്സ് പ്രൈവറ്റ് ലിമിറ്റഡ്, ഹെറിറ്റേജ് ഇന്ത്യ അഡൈ്വസറി പ്രൈവറ്റ് ലിമിറ്റഡ്, മോത്തിലാല്‍ ഓസ്വാള്‍ സെക്ക്യൂരിറ്റീസ്, എംഎഫ് ഗ്ലോബല്‍ സെക്യൂരിറ്റീസ് എന്നീ കമ്പനികളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.