image

12 Feb 2022 4:13 AM GMT12 Feb 2022 4:13 AM GMT

Mutual Fund

കൊട്ടക് ബ്ലൂചിപ്പ് ഫണ്ട്

Myfin Desk

കൊട്ടക് ബ്ലൂചിപ്പ് ഫണ്ട്
X

Summary

കൊട്ടക് മഹീന്ദ്രാ മ്യൂച്ചല്‍ ഫണ്ടിന്റെ ഒരു ലാര്‍ജ്-ക്യാപ് സ്‌കീമാണ് കൊട്ടക് ബ്ലൂചിപ്പ് ഫണ്ട്. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഇത് വിപണിയിലുണ്ട്. വ്യത്യസ്ത മേഖലകളിലുള്ള ലാര്‍ജ്-ക്യാപ് കമ്പനി ഓഹരികളിലാണ് ഈ ഫണ്ട് പ്രധാനമായും നിക്ഷേപിക്കുന്നത്. ഇക്വിറ്റികളും, ഇക്വിറ്റികളുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളും ഉള്‍പ്പെടുന്ന പോര്‍ട്ട്ഫോളിയോകളില്‍ നിക്ഷേപിച്ച് മൂലധന വളര്‍ച്ച നേടാനാണ് ഫണ്ട് ലക്ഷ്യം വെക്കുന്നത്. ഈ ഫണ്ടിന് 3,652 കോടി രൂപ വിലമതിക്കുന്ന ആസ്തികള്‍ ഇപ്പോള്‍ നിയന്ത്രണത്തിലുണ്ട് (assets under management). ഇത് ഈ വിഭാഗത്തിലെ ഇടത്തരം വലിപ്പമുള്ള (medium-sized) […]


കൊട്ടക് മഹീന്ദ്രാ മ്യൂച്ചല്‍ ഫണ്ടിന്റെ ഒരു ലാര്‍ജ്-ക്യാപ് സ്‌കീമാണ് കൊട്ടക് ബ്ലൂചിപ്പ് ഫണ്ട്. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഇത്...

കൊട്ടക് മഹീന്ദ്രാ മ്യൂച്ചല്‍ ഫണ്ടിന്റെ ഒരു ലാര്‍ജ്-ക്യാപ് സ്‌കീമാണ് കൊട്ടക് ബ്ലൂചിപ്പ് ഫണ്ട്. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഇത് വിപണിയിലുണ്ട്. വ്യത്യസ്ത മേഖലകളിലുള്ള ലാര്‍ജ്-ക്യാപ് കമ്പനി ഓഹരികളിലാണ് ഈ ഫണ്ട് പ്രധാനമായും നിക്ഷേപിക്കുന്നത്. ഇക്വിറ്റികളും, ഇക്വിറ്റികളുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളും ഉള്‍പ്പെടുന്ന പോര്‍ട്ട്ഫോളിയോകളില്‍ നിക്ഷേപിച്ച് മൂലധന വളര്‍ച്ച നേടാനാണ് ഫണ്ട്
ലക്ഷ്യം വെക്കുന്നത്.

ഈ ഫണ്ടിന് 3,652 കോടി രൂപ വിലമതിക്കുന്ന ആസ്തികള്‍ ഇപ്പോള്‍ നിയന്ത്രണത്തിലുണ്ട് (assets under management). ഇത് ഈ വിഭാഗത്തിലെ ഇടത്തരം വലിപ്പമുള്ള (medium-sized) ഫണ്ടാണ്. ഇതിനെ ബന്ധിപ്പിച്ചിരിക്കുന്നത് നിഫ്റ്റി50 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്സു (Nifty50 Total Return Index) മായാണ്. ഇതിന്റെ റെഗുലര്‍ പ്ലാനിന്റെ എക്സ്പന്‍സ് റേഷ്യോ (expense ratio)2.09% ആണ് (കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31 ലെ കണക്കനുസരിച്ച്).

ഈ ഫണ്ടിലെ നിക്ഷേപങ്ങള്‍ക്ക് എക്സിറ്റ് ലോഡ് (exit load) നല്‍കണം. നിക്ഷേപത്തിന്റെ 10% ല്‍ കൂടുതലുള്ള യൂണിറ്റുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിറ്റാല്‍ 1% എക്സിറ്റ് ലോഡ് നല്‍കേണ്ടി വരും. ഈ ഫണ്ടിലെ ചുരുങ്ങിയ നിക്ഷേപം 1,000 രൂപയാണ്. ചുരുങ്ങിയ അധിക നിക്ഷേപവും 1,000 രൂപയാണ്. ചുരുങ്ങിയ എസ് ഐ പി (സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍) നിക്ഷേപം 100 രൂപയാണ്. കൊട്ടക് ബ്ലൂചിപ്പ് ഫണ്ടിന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ വരുമാനം 27.54% ആണ്. തുടക്കം മുതല്‍ ഈ ഫണ്ട് 15.88% ശരാശരി വാര്‍ഷിക വരുമാനം നല്‍കുന്നുണ്ട്.

ഇതിന്റെ വ്യത്യസ്ത കാലയളവുകളിലുള്ള ട്രെയിലിംഗ് റിട്ടേണ്‍സ് (trailing returns) താഴെപ്പറയുന്നു.
33.74% ഒന്നാം വര്‍ഷം
18.91% മൂന്നാം വര്‍ഷം
15.92% അഞ്ചാം വര്‍ഷം
18.56% തുടക്കം മുതല്‍ ഇന്നുവരെ

ഈ കാലയളവുകളിലുള്ള കാറ്റഗറി റിട്ടേണ്‍സ് (category returns) ഇപ്രകാരമാണ്:
33.68% ഒന്നാം വര്‍ഷം
16.58% മൂന്നാം വര്‍ഷം
16.06% അഞ്ചാം വര്‍ഷം

നിക്ഷേപമേഖലകള്‍:
ഫണ്ടിന്റെ കൂടുതല്‍ പണവും നിക്ഷേപിച്ചിരിക്കുന്നത് ഫിനാന്‍ഷ്യല്‍, ടെക്നോളജി, ഊര്‍ജ്ജ, നിര്‍മ്മാണ, എഫ് എം സി ജി മേഖലകളിലാണ്. ഫിനാന്‍ഷ്യല്‍, ടെക്നോളജി മേഖലകളിലെ നിക്ഷേപം ഇതേ ഗണത്തില്‍പ്പെട്ട മറ്റു ഫണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവാണ്. ഫണ്ടിന്റെ ഏറ്റവും ഉയര്‍ന്ന അഞ്ച് നിക്ഷേപങ്ങള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, ഐ സി ഐ സി ഐ ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, ടി സി എസ് എന്നീ ഓഹരികളിലാണ്.

ആസ്തികളിലെ നിക്ഷേപങ്ങള്‍:
ഫണ്ടിന്റെ 96.84% നിക്ഷേപിച്ചിരിക്കുന്നത് ഇക്വിറ്റികളിലാണ്. കടപ്പത്രങ്ങളില്‍ നിക്ഷേപമില്ല;3.16% പണമായും, പണത്തിന് തുല്യമായ ഉപകരണങ്ങളായും സൂക്ഷിച്ചിരിക്കുന്നു. 49.11% ആസ്തികള്‍ ഏറ്റവും ഉയര്‍ന്ന 10 ഓഹരി നിക്ഷേപങ്ങളാണ്. ഉയര്‍ന്ന മൂന്ന് മേഖലകളിലെ നിക്ഷേപങ്ങളാണ് ആസ്തികളില്‍ 57.28%. വളര്‍ച്ചാ സാധ്യത മുന്‍നിര്‍ത്തിയുള്ള നിക്ഷേപങ്ങളാണ് ഫണ്ട് നടത്തുന്നത്. വ്യത്യസ്ത വിപണിമൂല്യമുള്ള കമ്പനികളുടെ ഓഹരികളിലും നിക്ഷേപം നടത്താറുണ്ട്. 83.75% നിക്ഷേപങ്ങളും ലാര്‍ജ്- ക്യാപ് കമ്പനികളിലാണ്. 15.74% മധ്യനിര കമ്പനികളുടെ (മിഡ്-ക്യാപ്) ഓഹരികളിലും, 0.51% ചെറിയ കമ്പനികളുടെ (സ്മോള്‍-ക്യാപ്) ഓഹരികളിലും നിക്ഷേപിക്കുന്നു.

നികുതികള്‍:
നിക്ഷേപത്തിന്റെ ഒന്നാം വര്‍ഷം യൂണിറ്റുകള്‍ വിറ്റാല്‍ അതില്‍ നിന്നു ലഭിക്കുന്ന ലാഭത്തിന്റെ 15% ഹ്രസ്വകാല മൂലധന നേട്ട നികുതി (short-term capital gains tax) നല്‍കേണ്ടി വരും. ഒരു വര്‍ഷത്തിനു ശേഷം നിക്ഷേപം പിന്‍വലിച്ചാല്‍, ഒരു ലക്ഷം രൂപ വരെയുള്ള ലാഭത്തിന് നികുതി നല്‍കേണ്ടതില്ല. ഒരു ലക്ഷത്തിനു പുറത്തുള്ള തുകയ്ക്ക് 10% ദീര്‍ഘകാല മൂലധന നേട്ട നികുതി (long-term capital gains tax) നല്‍കണം. ഡിവിഡന്റ് വരുമാനത്തെ നിക്ഷേപകന്റെ മറ്റു വരുമാനങ്ങളോടൊപ്പമാണ് പരിഗണിക്കുക. അതിനാല്‍ നിക്ഷേപകന്റെ ടാക്സ് സ്ലാബ് (tax slab) അനുസരിച്ച് മൊത്ത വരുമാനത്തിന് നികുതി നല്‍കേണ്ടി വരും. കൂടാതെ, 5,000 രൂപയ്ക്കു മുകളിലുള്ള ഡിവിഡന്റ് വരുമാനം 10% ടി ഡി എസ് പിടിച്ച ശേഷമേ ഫണ്ട് ഹൗസുകള്‍ നല്‍കുകയുള്ളൂ.