image

12 Feb 2022 6:23 AM GMT12 Feb 2022 6:23 AM GMT

Mutual Fund

ക്വാണ്ട് സ്മോള്‍ക്യാപ് ഫണ്ട്

Myfin Desk

ക്വാണ്ട് സ്മോള്‍ക്യാപ് ഫണ്ട്
X

Summary

ക്വാണ്ട് മ്യൂച്വല്‍ ഫണ്ടിന്റെ സ്മോള്‍ ക്യാപ് സ്‌ക്കീമാണ് ക്വാണ്ട് സ്മോള്‍ ക്യാപ് ഫണ്ട്. ചെറിയ വിപണിമൂല്യമുളള (സ്മോള്‍ ക്യാപ്) കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാല മൂലധന വളര്‍ച്ച നേടുക എന്നതാണ് ഫണ്ടിന്റെ ലക്ഷ്യം. ഈ ഫണ്ട് കഴിഞ്ഞ 9 വര്‍ഷമായി വിപണിയിലുണ്ട്. ഡിസംബര്‍ 2021 ലെ കണക്കനുസരിച്ച് ക്വാണ്ട് സ്മോള്‍ ക്യാപ് ഫണ്ടിന് 1,375 കോടി രൂപ വിലയുള്ള ആസ്തികള്‍ നിയന്ത്രണത്തിലുണ്ട് (assets under management). ഈ ഫണ്ടിന്റെ ഡയറക്ട് പ്ലാനിന്റെ എക്സ്പന്‍സ് റേഷ്യോ, 2021 ഒക്ടോബര്‍ […]


ക്വാണ്ട് മ്യൂച്വല്‍ ഫണ്ടിന്റെ സ്മോള്‍ ക്യാപ് സ്‌ക്കീമാണ് ക്വാണ്ട് സ്മോള്‍ ക്യാപ് ഫണ്ട്. ചെറിയ വിപണിമൂല്യമുളള (സ്മോള്‍ ക്യാപ്)...

ക്വാണ്ട് മ്യൂച്വല്‍ ഫണ്ടിന്റെ സ്മോള്‍ ക്യാപ് സ്‌ക്കീമാണ് ക്വാണ്ട് സ്മോള്‍ ക്യാപ് ഫണ്ട്. ചെറിയ വിപണിമൂല്യമുളള (സ്മോള്‍ ക്യാപ്) കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാല മൂലധന വളര്‍ച്ച നേടുക എന്നതാണ് ഫണ്ടിന്റെ ലക്ഷ്യം. ഈ ഫണ്ട് കഴിഞ്ഞ 9 വര്‍ഷമായി വിപണിയിലുണ്ട്. ഡിസംബര്‍ 2021 ലെ കണക്കനുസരിച്ച് ക്വാണ്ട് സ്മോള്‍ ക്യാപ് ഫണ്ടിന് 1,375 കോടി രൂപ വിലയുള്ള ആസ്തികള്‍ നിയന്ത്രണത്തിലുണ്ട് (assets under management). ഈ ഫണ്ടിന്റെ ഡയറക്ട് പ്ലാനിന്റെ എക്സ്പന്‍സ് റേഷ്യോ, 2021 ഒക്ടോബര്‍ 31 ലെ കണക്കനുസരിച്ച്, 0.56 ശതമാനമാണ്. ഇത് സമാനസ്വഭാവമുള്ള ഫണ്ടുകളേക്കാള്‍ കുറഞ്ഞ നിരക്കാണ്. ഇതിനെ ബന്ധിപ്പിച്ചിരിക്കുന്നത് നിഫ്റ്റി സ്മോള്‍ക്യാപ് 250 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്സുമായിട്ടാണ്. ക്വാണ്ട് സ്മോള്‍ ക്യാപ് ഫണ്ടിന്റെ യൂണിറ്റുകള്‍ ഒരു
വര്‍ഷത്തിനകം വിറ്റാല്‍ ഒരു ശതമാനം എക്സിറ്റ് ലോഡ് നല്‍കേണ്ടി വരും. ഇതിലെ ചുരുങ്ങിയ നിക്ഷേപം 5,000 രൂപയാണ്. ചുരുങ്ങിയ അധിക നിക്ഷേപം 1,000 രൂപയാണ്. ചുരുങ്ങിയ എസ് ഐ പി നിക്ഷേപവും 1,000 രൂപയാണ്.

വരുമാനം:
ക്വാണ്ട് സ്മോള്‍ ക്യാപ് ഫണ്ട് ഡയറക്ട് പ്ലാനിന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ റിട്ടേണ്‍സ് 91 ശതമാനമാണ്. തുടക്കം മുതല്‍ ഇത് 17.33 ശതമാനം ശരാശരി വാര്‍ഷിക വരുമാനം നല്‍കുന്നു. ഈ ഫണ്ടിന്റെ വ്യത്യസ്ത കാലയളവിലുള്ള ട്രെയിലിംഗ് റിട്ടേണ്‍സ് (trailing returns) താഴെപ്പറയുന്നു:
96.43 ശതമാനം ഒന്നാം വര്‍ഷം
36.3 ശതമാനം മൂന്നാം വര്‍ഷം
21.63 ശതമാനം അഞ്ചാം വര്‍ഷം
16.36 ശതമാനം ആരംഭിച്ചതിനു ശേഷം ഇതുവരെ

കാറ്റഗറി റിട്ടേണ്‍സ് (category returns) താഴെപ്പറയുന്നു:
64.03 ശതമാനം ഒന്നാം വര്‍ഷം
25.49 ശതമാനം മൂന്നാം വര്‍ഷം
18.29 ശതമാനം അഞ്ചാം വര്‍ഷം

നിക്ഷേപ മേഖലകള്‍:
ഫണ്ടിന്റെ ഭൂരിപക്ഷ നിക്ഷേപങ്ങളും കണ്‍സ്ട്രക്ഷന്‍, എഫ്എംസിജി, ഹെല്‍ത്ത്കെയര്‍, ഫിനാന്‍ഷ്യല്‍, കെമിക്കല്‍ മേഖലകളിലാണ്. ഇതിന് സമാന ഫണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കണ്‍സ്ട്രക്ഷന്‍, എഫ്എംസിജി മേഖലകളില്‍ കുറഞ്ഞ നിക്ഷേപമേയുള്ളൂ. ഈ ഫണ്ടിന്റെ ഏറ്റവും വലിയ 5 നിക്ഷേപങ്ങള്‍ ഐടിസി, ഇന്ത്യാ ബുള്‍സ് റിയല്‍ എസ്റ്റേറ്റ്, അരവിന്ദ്, ഹിമാചല്‍ ഫ്യൂച്ചറിസ്റ്റിക് കമ്മ്യൂണിക്കേഷന്‍സ്, ഐആര്‍ബി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്പേഴ്സ് എന്നിവയിലാണ്.

ആസ്തികള്‍:
ഈ ഫണ്ടിന്റെ 98.56 ശതമാനം നിക്ഷേപിച്ചിരിക്കുന്നത് ഇക്വിറ്റികളിലാണ്. 1.44 ശതമാനം പണമോ, പണത്തിനു തുല്യമായ വസ്തുക്കളിലോ സൂക്ഷിച്ചിരിക്കുന്നു. കടപ്പത്രങ്ങളില്‍ നിക്ഷേപമില്ല. ഇതിന്റെ പത്ത് വലിയ ഓഹരി നിക്ഷേപങ്ങള്‍ 41.82 ശതമാനം ആസ്തികളില്‍പ്പെടുന്നു. 50.42 ശതമാനം ആസ്തികള്‍ ഏറ്റവും ഉയര്‍ന്ന മൂന്നു മേഖലകളിലെ നിക്ഷേപങ്ങളാണ്. ഫണ്ട് പ്രധാനമായും വളര്‍ച്ചാ സാധ്യതകളെ
മുന്‍നിര്‍ത്തിയുള്ള നിക്ഷേപങ്ങളാണ് നടത്തുന്നത്. വ്യത്യസ്ത വിപണിമൂല്യമുള്ള കമ്പനി ഓഹരികളില്‍ ഫണ്ട് നിക്ഷേപിക്കുന്നു. ഏതാണ്ട് 7.93 ശതമാനം ലാര്‍ജ്-ക്യാപ്

ഓഹരികളിലും, 20.72 ശതമാനം മിഡ്-ക്യാപ് ഓഹരികളിലും, 70.58 ശതമാനം സ്മോള്‍ ക്യാപ് ഓഹരികളിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്.

നികുതികള്‍:
നിക്ഷേപം ആരംഭിച്ച് ഒരു വര്‍ഷത്തിനകം യൂണിറ്റുകള്‍ വിറ്റാല്‍ അതില്‍ നിന്നു ലഭിക്കുന്ന ലാഭം 15 ശതമാനം ഹ്രസ്വകാല മൂലധന നേട്ട നികുതിയ്ക്ക് (short -term capital gains tax) വിധേയമാണ്. ഒരു വര്‍ഷത്തിനു ശേഷമാണ് യൂണിറ്റുകള്‍ വില്‍ക്കുന്നതെങ്കില്‍, ഒരു ലക്ഷം രൂപ വരെയുള്ള ലാഭത്തിന് നികുതി നല്‍കേണ്ടതില്ല. ഒരു ലക്ഷം രൂപയ്ക്കു മേല്‍ വരുന്ന തുകയ്ക്ക് 10 ശതമാനം ദീര്‍ഘകാല മൂലധന നേട്ട നികുതി (long -term capital gains tax) നല്‍കണം. ഡിവിഡന്റ് വരുമാനം നിക്ഷേപകന്റെ മൊത്തവരുമാനവുമായി ചേര്‍ത്താണ് കണക്കാക്കുന്നത്. അതിനാല്‍ ഈ വരുമാനം നിക്ഷേപകന്റെ ടാക്‌സ് സ്‌ളാബിനനുസരിച്ച് നികുതിയ്ക്കു വിധേയമാണ്. കൂടാതെ, 5,000 രൂപയ്ക്കു മുകളിലുള്ള ഡിവിഡന്റ് വരുമാനത്തിന് 10 ശതമാനം ടിഡിഎസ് ഫണ്ട് കമ്പനികള്‍ തന്നെ ഈടാക്കും

ഫണ്ട് മാനേജര്‍ :
അങ്കിത് എ പാണ്ഡേയാണ് (2020 മേയ് 11 മുതല്‍) ഈ ഫണ്ടിന്റെ മാനേജര്‍.