image

12 Feb 2022 6:41 AM GMT12 Feb 2022 6:41 AM GMT

Mutual Fund

ടാറ്റാ മിഡ്-ക്യാപ് ഗ്രോത്ത് ഫണ്ട്

Myfin Desk

ടാറ്റാ മിഡ്-ക്യാപ് ഗ്രോത്ത് ഫണ്ട്
X

Summary

ടാറ്റാ മ്യൂച്ചല്‍ ഫണ്ട് ഹൗസിന്റെ ഒരു ഓപ്പണ്‍-എന്‍ഡഡ് (open ended) ഇക്വിറ്റി സ്‌കീമാണ് ടാറ്റാ മിഡ്-ക്യാപ് ഗ്രോത്ത് ഫണ്ട്. ഇതിന്റെ നിക്ഷേപലക്ഷ്യം വരുമാന വര്‍ധനവും, ദീര്‍ഘകാല മൂലധന നേട്ടവുമാണ്. മിഡ്-ക്യാപ് കമ്പനികളുടെ ഓഹരികളിലാണ് പ്രധാനമായും നിക്ഷേപിക്കുന്നത്. ഈ ഫണ്ട് ആരംഭിച്ചത് 1994 ജൂലൈ 1 നാണ്. 2021 ഒക്ടോബര്‍ 31 ലെ കണക്കനുസരിച്ച് 1,460.13 കോടി രൂപ വിലയുള്ള ആസ്തികള്‍ ഈ ഫണ്ടിന്റെ കൈയിലുണ്ട് (assets under management). ഫണ്ടിന്റെ എക്സ്പന്‍സ് റേഷ്യോ2.28% ആണ്. നിക്ഷേപത്തിന്റെ 12% […]


ടാറ്റാ മ്യൂച്ചല്‍ ഫണ്ട് ഹൗസിന്റെ ഒരു ഓപ്പണ്‍-എന്‍ഡഡ് (open ended) ഇക്വിറ്റി സ്‌കീമാണ് ടാറ്റാ മിഡ്-ക്യാപ് ഗ്രോത്ത് ഫണ്ട്. ഇതിന്റെ നിക്ഷേപലക്ഷ്യം...

ടാറ്റാ മ്യൂച്ചല്‍ ഫണ്ട് ഹൗസിന്റെ ഒരു ഓപ്പണ്‍-എന്‍ഡഡ് (open ended) ഇക്വിറ്റി സ്‌കീമാണ് ടാറ്റാ മിഡ്-ക്യാപ് ഗ്രോത്ത് ഫണ്ട്. ഇതിന്റെ നിക്ഷേപലക്ഷ്യം വരുമാന വര്‍ധനവും, ദീര്‍ഘകാല മൂലധന നേട്ടവുമാണ്. മിഡ്-ക്യാപ് കമ്പനികളുടെ ഓഹരികളിലാണ് പ്രധാനമായും നിക്ഷേപിക്കുന്നത്. ഈ ഫണ്ട് ആരംഭിച്ചത് 1994 ജൂലൈ 1 നാണ്. 2021 ഒക്ടോബര്‍ 31 ലെ കണക്കനുസരിച്ച് 1,460.13 കോടി രൂപ വിലയുള്ള ആസ്തികള്‍ ഈ ഫണ്ടിന്റെ കൈയിലുണ്ട് (assets under management). ഫണ്ടിന്റെ എക്സ്പന്‍സ് റേഷ്യോ2.28% ആണ്. നിക്ഷേപത്തിന്റെ 12% ല്‍ കൂടുതലുള്ള യൂണിറ്റുകള്‍ ഒരു വര്‍ഷത്തിനകം വിറ്റാല്‍ 1% എക്സിറ്റ് ലോഡ് നല്‍കേണ്ടി വരും. ഇതിലെ ചുരുങ്ങിയ നിക്ഷേപം 5,000 രൂപയാണ്. ചുരുങ്ങിയ അധിക നിക്ഷേപം 1,000 രൂപയാണ്. ചുരുങ്ങിയ എസ് ഐ പി നിക്ഷേപം 150 രൂപയാണ്.

വരുമാനം:
ഈ ഫണ്ടിന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ വരുമാനം 36.56% ആണ്. തുടക്കം മുതല്‍ ഇത് 20.48% ശരാശരി വാര്‍ഷിക വരുമാനം നല്‍കിയിട്ടുണ്ട്. ഇതിന്റെ ട്രെയിലിംഗ് റിട്ടേണ്‍സ് (trailing returns) താഴെപ്പറയുന്നു:
42.42% ഒന്നാം വര്‍ഷം
23.43% മൂന്നാം വര്‍ഷം
18.11% അഞ്ചാം വര്‍ഷം
12.76% തുടക്കം മുതല്‍ ഇതുവരെ

ഇതിന്റെ കാറ്റഗറി റിട്ടേണ്‍സ് (category returns) താഴെപ്പറയുന്നു:
47.69% ഒന്നാം വര്‍ഷം
22.14% മൂന്നാം വര്‍ഷം
16.8% അഞ്ചാം വര്‍ഷം

നിക്ഷേപങ്ങള്‍:
ഫണ്ടിന്റെ ഏറ്റവും വലിയ 10 ഓഹരി നിക്ഷേപങ്ങള്‍ ആസ്തികളുടെ 29.78% ആണ്. ഏറ്റവും ഉയര്‍ന്ന മൂന്നു മേഖലകളിലെ നിക്ഷേപങ്ങള്‍ ആസ്തികളുടെ 40.11% വരും. ഫണ്ട് പ്രധാനമായും വളര്‍ച്ചയെ ലക്ഷ്യമാക്കിയുള്ള നിക്ഷേപരീതിയാണ് പിന്തുടരുന്നത്. വ്യത്യസ്ത വിപണിമൂല്യമുള്ള കമ്പനികളില്‍ ഫണ്ട് നിക്ഷേപം നടത്താറുണ്ട്. 22.43% ലാര്‍ജ്-ക്യാപ് ഓഹരികളിലാണ്; 69.54% മിഡ്-ക്യാപ് ഓഹരികളില്‍ നിക്ഷേപിച്ചിരിക്കുന്നു;8.03% സ്മോള്‍-ക്യാപ് ഓഹരികളില്‍ നിക്ഷേപിച്ചിരിക്കുന്നു.

നിക്ഷേപമേഖലകള്‍:
ഫണ്ടിന്റെ ഭൂരിപക്ഷ നിക്ഷേപങ്ങളും ഫിനാന്‍ഷ്യല്‍, കെമിക്കല്‍സ്, ടെക്നോളജി, ആരോഗ്യ, നിര്‍മ്മാണ മേഖലകളിലാണ്. ഈ വിഭാഗത്തിലെ മറ്റു ഫണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ടാറ്റാ മിഡ് ക്യാപ് ഫണ്ടിന് ഫിനാന്‍ഷ്യല്‍, കെമിക്കല്‍സ് മേഖലകളില്‍ നിക്ഷേപം കുറവാണ്. ഫണ്ടിന്റെ ഏറ്റവും വലിയ അഞ്ചു നിക്ഷേപങ്ങള്‍ വോള്‍ട്ടാസ്, നവീന്‍ ഫ്ളൂറൈന്‍ ഇന്റര്‍നാഷണല്‍, ക്രോംപ്ടണ്‍ ഗ്രീവ്സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ്, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍, പി ഐ ഇന്‍ഡസ്ട്രീസ് എന്നിവയിലാണ്.

നികുതിനിരക്കുകള്‍:
നിക്ഷേപം ആരംഭിച്ച് ഒരു വര്‍ഷത്തിനകം യൂണിറ്റുകള്‍ വിറ്റാല്‍ അതില്‍ നിന്നു ലഭിക്കുന്ന ലാഭം 15 ശതമാനം ഹ്രസ്വകാല മൂലധന നേട്ട നികുതിയ്ക്ക് (short -term capital gains tax) വിധേയമാണ്. ഒരു വര്‍ഷത്തിനു ശേഷമാണ് യൂണിറ്റുകള്‍ വില്‍ക്കുന്നതെങ്കില്‍ ഒരു ലക്ഷം രൂപ വരെയുള്ള ലാഭത്തിന് നികുതി നല്‍കേണ്ടതില്ല. ഒരു ലക്ഷം രൂപയ്ക്കു മേല്‍ വരുന്ന തുകയ്ക്ക് 10 ശതമാനം ദീര്‍ഘകാല മൂലധന നേട്ട നികുതി (long -term capital gains tax) നല്‍കണം. ഡിവിഡന്റ് വരുമാനം നിക്ഷേപകന്റെ മൊത്തവരുമാനത്തോടൊപ്പം ചേര്‍ത്ത് കണക്കാക്കാം. അതിനാല്‍ ഈ വരുമാനം നിക്ഷേപകന്റെ ടാക്സ് സ്ളാബിനനുസരിച്ച് നികുതിയ്ക്കു വിധേയമാണ്. കൂടാതെ, 5,000 രൂപയ്ക്കു മുകളിലുള്ള ഡിവിഡന്റ് വരുമാനത്തിന് 10 ശതമാനം ടിഡിഎസ് ഫണ്ട് കമ്പനികള്‍ തന്നെ ഈടാക്കും.

ഫണ്ട് മാനേജര്‍:
സതീഷ് ചന്ദ്ര മിശ്ര (മാര്‍ച്ച് 9, 2021 മുതല്‍), അഭിനവ് ശര്‍മ്മ (മാര്‍ച്ച് 9, 2021 മുതല്‍) എന്നിവരാണ് ടാറ്റാ മിഡ്ക്യാപ് ഗ്രോത്ത് ഫണ്ടിന്റെ ഫണ്ട് മാനേജര്‍മാര്‍.