image

12 Feb 2022 4:53 AM GMT12 Feb 2022 4:53 AM GMT

Mutual Fund

ഡി എസ് പി ഫ്‌ലെക്‌സി ക്യാപ് ഫണ്ട്

Myfin Desk

ഡി എസ് പി ഫ്‌ലെക്‌സി ക്യാപ് ഫണ്ട്
X

Summary

ഡി എസ് പി മ്യൂച്വല്‍ ഫണ്ടിനു കീഴിലുള്ള ഒരു മള്‍ട്ടി ക്യാപ് മ്യൂച്വല്‍ ഫണ്ട്സ്‌കീമാണ് ഡി എസ് പി ഫ്‌ലെക്‌സി ക്യാപ് ഫണ്ട്. ദീര്‍ഘകാല മൂലധന വളര്‍ച്ചലക്ഷ്യമിട്ട് ഇക്വിറ്റിയിലോ, ഇക്വിറ്റിയുമായി ബന്ധപ്പെട്ട സെക്യൂരിറ്റികളിലോ ആണ് ഇതിന്റെ പ്രധാന നിക്ഷേപം. എങ്കിലും ലിക്വിഡിറ്റിക്കു വേണ്ടി ഡെബ്റ്റ് മാര്‍ക്കറ്റ് (കടപ്പത്രങ്ങള്‍), മണി മാര്‍ക്കറ്റ് സെക്യൂരിറ്റികളിലും ഇവ നിക്ഷേപിക്കാറുണ്ട്. 2013 ജനുവരി ഒന്നിന് സമാരംഭിച്ച ഈ ഫണ്ട് 9 വര്‍ഷമായി നിലവിലുണ്ട്. 2021 ഡിസംബര്‍ 31 ലെ കണക്കു പ്രകാരം അസറ്റ് […]


ഡി എസ് പി മ്യൂച്വല്‍ ഫണ്ടിനു കീഴിലുള്ള ഒരു മള്‍ട്ടി ക്യാപ് മ്യൂച്വല്‍ ഫണ്ട്സ്‌കീമാണ് ഡി എസ് പി ഫ്‌ലെക്‌സി ക്യാപ് ഫണ്ട്. ദീര്‍ഘകാല...

ഡി എസ് പി മ്യൂച്വല്‍ ഫണ്ടിനു കീഴിലുള്ള ഒരു മള്‍ട്ടി ക്യാപ് മ്യൂച്വല്‍ ഫണ്ട്സ്‌കീമാണ് ഡി എസ് പി ഫ്‌ലെക്‌സി ക്യാപ് ഫണ്ട്. ദീര്‍ഘകാല മൂലധന വളര്‍ച്ചലക്ഷ്യമിട്ട് ഇക്വിറ്റിയിലോ, ഇക്വിറ്റിയുമായി ബന്ധപ്പെട്ട
സെക്യൂരിറ്റികളിലോ ആണ് ഇതിന്റെ പ്രധാന നിക്ഷേപം. എങ്കിലും ലിക്വിഡിറ്റിക്കു വേണ്ടി ഡെബ്റ്റ് മാര്‍ക്കറ്റ് (കടപ്പത്രങ്ങള്‍), മണി മാര്‍ക്കറ്റ് സെക്യൂരിറ്റികളിലും ഇവ നിക്ഷേപിക്കാറുണ്ട്.

2013 ജനുവരി ഒന്നിന് സമാരംഭിച്ച ഈ ഫണ്ട് 9 വര്‍ഷമായി നിലവിലുണ്ട്. 2021 ഡിസംബര്‍ 31 ലെ കണക്കു പ്രകാരം അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് (AUM) ഗണത്തില്‍ ഡി എസ് പി ഫ്‌ലെക്‌സി ക്യാപ് ഫണ്ടിന് 7,656 കോടി രൂപയുടെ ആസ്തിയുണ്ട്.ഇത് ഇടത്തരം വിഭാഗത്തിലുള്ള ഫണ്ടാണ്.ഈ ഫണ്ടിന്റെ ചെലവ് അനുപാതം (expense ratio) 0.78% ആണ്. മിക്ക മള്‍ട്ടി ക്യാപ്ഫണ്ടുകളും ഈടാക്കുന്ന തുകയ്ക്ക് സമാനമാണ് ഈ അനുപാതം. നിഫ്റ്റി 500 ന്റെടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്സാണ് ഇതിന്റെ അളവുകോലായി നിശ്ചയിച്ചിരിക്കുന്നത്.

ഇടപാടുകാര്‍ നിക്ഷേപം ആരംഭിച്ച് 12 മാസത്തിനുള്ളില്‍ യൂണിറ്റുകള്‍ റെഡീം ചെയ്താല്‍ (നിശ്ചിത സമയപരിധിക്കു മുന്‍പ് ഫണ്ട് ക്ലോസ് ചെയ്താല്‍) 1% എക്‌സിറ്റ് ലോഡ്(ഫീസ്) ഈടാക്കും. ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 500 രൂപയും, അധിക നിക്ഷേപം കുറഞ്ഞത് 500 രൂപയുമാണ്. ഏറ്റവും കുറഞ്ഞ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ് ഐ പി) നിക്ഷേപം 500 രൂപയാണ്.

റിട്ടേണ്‍സ്:
കഴിഞ്ഞ വര്‍ഷത്തെ ഡി എസ് പി ഫ്‌ലെക്‌സി കാപ് ഫണ്ടിന്റെ ഡയറക്ട് പ്ലാനിലുണ്ടായ വരുമാന വളര്‍ച്ച 25.63% ആണ്. വ്യത്യസ്ത കാലയളവുകളില്‍ ഇതില്‍ നിന്ന് ലഭിക്കുന്ന ട്രെയിലിംഗ് വരുമാനം (trailing returns) ഇപ്രകാരമാണ്:

36.94% (ഒന്നാം വര്‍ഷം)
21.84% (മൂന്നാം വര്‍ഷം)
17.77% (അഞ്ചാം വര്‍ഷം)
19.72% (തുടക്കം മുതല്‍)

ഇതേ കാലയളവിലെ കാറ്റഗറി റിട്ടേണുകള്‍:
37.8% (ഒന്നാം വര്‍ഷം)
18.07% (മൂന്നാം വര്‍ഷം)
15.9% (അഞ്ചാം വര്‍ഷം)

നിക്ഷേപ മേഖലകള്‍:
ഫണ്ടിലെ പണത്തിന്റെ ഭൂരിഭാഗവും ഫിനാന്‍ഷ്യല്‍, ഓട്ടോമൊബൈല്‍, കണ്‍സ്ട്രക്ഷന്‍, ടെക്‌നോളജി, എഫ് എം സി ജി മേഖലകളിലാണ് നിക്ഷേപിച്ചിട്ടുള്ളത്. എന്നിരുന്നാലും, മറ്റ് ഫണ്ടുകളുമായി താരതമ്യം
ചെയ്യുമ്പോള്‍ ഫിനാന്‍ഷ്യല്‍, ഓട്ടോമൊബൈല്‍ മേഖലകളില്‍ നിക്ഷേപം താരതമ്യേന കുറവാണ്. ഫണ്ടിന്റെ മികച്ച 5 ഹോള്‍ഡിംഗുകള്‍ ഐ സി ഐ സി ഐ ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, ഇന്‍ഫോസിസ്, അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സ്, അള്‍ട്രാടെക് സിമന്റ് എന്നിവയാണ്.

അസറ്റ് അലോക്കേഷന്‍:
ഫണ്ടിന്റെ അസറ്റ് അലോക്കേഷന്‍ ഏകദേശം 97.45% ഇക്വിറ്റികളിലാണ്. ബാക്കി 2.55% പണമായും, പണത്തിനു തുല്യമായവയിലുമാണ്. കടപ്പത്രങ്ങളില്‍ നിക്ഷേപമില്ല. ആസ്തികളില്‍ ഏറ്റവും മികച്ച 10 ഇക്വിറ്റി ഹോള്‍ഡിംഗുകള്‍ 42% മാണ്. ഇതില്‍ തന്നെ, മുന്‍നിരയിലെ മൂന്നു മേഖലകളിലെ ആസ്തികള്‍ ഏകദേശം 52.26% വരും. പ്രധാനമായും വളര്‍ച്ചയെ അടിസ്ഥാനമാക്കിയുള്ള നിക്ഷേപ ശൈലിയാണ് ഫണ്ട് പിന്തുടരുന്നത്. വിപണിയിലെ നിക്ഷേപത്തില്‍ ഏകദേശം 60.69% ലാര്‍ജ് ക്യാപ്പ് ഓഹരികളിലും, 31.14% മിഡ് ക്യാപ് ഓഹരികളിലും,8.17% സ്‌മോള്‍ ക്യാപ് ഓഹരികളിലുമാണ്.

നികുതികള്‍:
1. നിക്ഷേപം നടത്തി ഒരു വര്‍ഷത്തിനുള്ളില്‍ യൂണിറ്റുകള്‍ വില്‍ക്കുകയാണെങ്കില്‍ (റിഡീം) നേട്ടങ്ങള്‍ക്ക് 15% നിരക്കില്‍ നികുതി ചുമത്തുന്നു (ഹ്രസ്വകാല മൂലധന നേട്ട നികുതി; STCG).
2. ഒരു വര്‍ഷത്തെ നിക്ഷേപത്തിന് ശേഷം റിഡീം ചെയ്യുന്ന യൂണിറ്റുകള്‍ക്ക്, ഒരു സാമ്പത്തിക വര്‍ഷത്തില്‍, 1 ലക്ഷം രൂപ വരെയുള്ള ലാഭത്തിന് നികുതി നല്‍കേണ്ടതില്ല.
3. ഒരു ലക്ഷം രൂപയില്‍ കൂടുതലുള്ള ലാഭത്തിന് 10% നിരക്കില്‍ നികുതി ചുമത്തും (ദീര്‍ഘകാല മൂലധന നേട്ട നികുതി - LTCG).
4. ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ ടാക്‌സ്: ഡിവിഡന്റ് വരുമാനത്തിന് പ്രത്യേക നികുതിയില്ല. ഇത് നിക്ഷേപകന്റെ മൊത്ത വരുമാനത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയും, നിക്ഷേപകന്റെ നികുതി സ്ലാബുകള്‍ അനുസരിച്ച് നികുതി ചുമത്തുകയും ചെയ്യും.
5. കൂടാതെ, ഒരു സാമ്പത്തിക വര്‍ഷം 5,000 രൂപയില്‍ കൂടുതലുള്ള ഡിവിഡന്റ് വരുമാനത്തിന് 10% ടി ഡി എസ് ചുമത്തും.

ഫണ്ട് മാനേജര്‍:
ഡി എസ് പി ഫ്‌ലെക്‌സി ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്നത് അതുല്‍ ഭോലെ, (2016 ജൂണ്‍ 1 മുതല്‍, അഭിഷേക് ഘോഷ് (2021 ജനുവരി 1 മുതല്‍) എന്നിവരാണ്.

 

Tags: