image

12 Feb 2022 6:15 AM GMT12 Feb 2022 6:15 AM GMT

Mutual Fund

പരാഗ് പരീഖ് ഫ്‌ലെക്സി ക്യാപ് ഫണ്ട്

Myfin Desk

പരാഗ് പരീഖ് ഫ്‌ലെക്സി ക്യാപ് ഫണ്ട്
X

Summary

മ്യൂച്വല്‍ ഫണ്ടില്‍ നിന്നുള്ള ഒരു മള്‍ട്ടി ക്യാപ് മ്യൂച്വല്‍ ഫണ്ടാണ്പരാഗ് പരീഖ് ഫ്‌ലെക്സി ക്യാപ് ഫണ്ട്ഡയറക്ട്-ഗ്രോത്ത്. 2013 മെയ് 13 ന് ആരംഭിച്ച ഈ ഫണ്ട് എട്ട് വര്‍ഷത്തിലേറെയായി നിലവിലുണ്ട്. പരാഗ് പരീഖ് ഫ്‌ലെക്‌സി ക്യാപ് ഫണ്ടിന്റെ 2021 ഡിസംബര്‍ 31 ലെ കണക്കു പ്രകാരം അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് (AUM) ഗണത്തില്‍ 19,933 കോടി രൂപയുടെ ആസ്തിയാണ് കമ്പനിക്കുള്ളത്. ഇത് ഇടത്തരം വിഭാഗത്തിലുള്ള ഫണ്ടാണ്. ഫണ്ടിന് 0.82% ചെലവ് അനുപാതമുണ്ട് (expense ratio), അത് മറ്റ് […]


മ്യൂച്വല്‍ ഫണ്ടില്‍ നിന്നുള്ള ഒരു മള്‍ട്ടി ക്യാപ് മ്യൂച്വല്‍ ഫണ്ടാണ്പരാഗ് പരീഖ് ഫ്‌ലെക്സി ക്യാപ് ഫണ്ട്ഡയറക്ട്-ഗ്രോത്ത്. 2013 മെയ് 13 ന് ആരംഭിച്ച...

മ്യൂച്വല്‍ ഫണ്ടില്‍ നിന്നുള്ള ഒരു മള്‍ട്ടി ക്യാപ് മ്യൂച്വല്‍ ഫണ്ടാണ്പരാഗ് പരീഖ് ഫ്‌ലെക്സി ക്യാപ് ഫണ്ട്ഡയറക്ട്-ഗ്രോത്ത്. 2013 മെയ് 13 ന് ആരംഭിച്ച ഈ ഫണ്ട് എട്ട് വര്‍ഷത്തിലേറെയായി നിലവിലുണ്ട്. പരാഗ് പരീഖ് ഫ്‌ലെക്‌സി ക്യാപ് ഫണ്ടിന്റെ 2021 ഡിസംബര്‍ 31 ലെ കണക്കു പ്രകാരം അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് (AUM) ഗണത്തില്‍ 19,933 കോടി രൂപയുടെ ആസ്തിയാണ് കമ്പനിക്കുള്ളത്. ഇത് ഇടത്തരം
വിഭാഗത്തിലുള്ള ഫണ്ടാണ്. ഫണ്ടിന് 0.82% ചെലവ് അനുപാതമുണ്ട് (expense ratio), അത് മറ്റ് മള്‍ട്ടി ക്യാപ് ഫണ്ടുകളുടെ ചാര്‍ജുകളോട് അടുത്ത് നില്‍ക്കുന്നു.

നിക്ഷേപങ്ങളുടെ 10% ന് മുകളിലുള്ള യൂണിറ്റുകള്‍ 365 ദിവസത്തിനുള്ളില്‍ വിറ്റാല്‍ (റിഡീം ചെയ്യുമ്പോള്‍) എക്‌സിറ്റ് ലോഡ് 2% വും, 365 ദിവസത്തിന് ശേഷമോ 730 ദിവസത്തിനു മുമ്പോ റിഡീം ചെയ്താല്‍ എക്‌സിറ്റ് ലോഡ് 1% വും ആയിരിക്കും. നിക്ഷേപത്തിന് ആവശ്യമായ ഏറ്റവും കുറഞ്ഞ തുക 1,000 രൂപയും, കുറഞ്ഞ അധിക നിക്ഷേപം 1,000 രൂപയുമാണ്. ഏറ്റവും കുറഞ്ഞ എസ് ഐ പി നിക്ഷേപവും
1,000 രൂപയാണ്.

റിട്ടേണ്‍സ്:
കഴിഞ്ഞ ഒരു വര്‍ഷത്തെ പരാഗ് പരീഖ് ഫ്‌ലെക്‌സി ക്യാപ് ഫണ്ട് വരുമാനം 36.25% ആണ്. ഫണ്ട് ആരംഭിച്ചതിനുശേഷം കമ്പനി 20.89% ശരാശരി വാര്‍ഷിക വരുമാനം നല്‍കുന്നുണ്ട്. ഇതില്‍ നിന്ന് ലഭിക്കുന്ന ട്രെയിലിംഗ് വരുമാനം (trailing returns) ഇപ്രകാരമാണ്:
46.56% (1 വര്‍ഷം)
28.6% (3 വര്‍ഷം)
22.51% (5 വര്‍ഷം)
20.72% (തുടക്കം മുതല്‍)

ഇതേ കാലയളവിലെ കാറ്റഗറി റിട്ടേണുകള്‍:
37.8% (1വര്‍ഷം)
18.07% (3 വര്‍ഷം)
15.9% (5 വര്‍ഷം)

നിക്ഷേപ മേഖലകള്‍:
ഫണ്ടിന്റെ ഭൂരിഭാഗവും ടെക്‌നോളജി, ഫിനാന്‍ഷ്യല്‍, സര്‍വ്വീസസ് (സേവന മേഖല), എഫ് എം സി ജി, ഓട്ടോമൊബൈല്‍ മേഖലകളിലാണ് നിക്ഷേപിച്ചിട്ടുള്ളത്. മറ്റ് ഫണ്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ടെക്‌നോളജി, ഫിനാന്‍ഷ്യല്‍ മേഖലകളില്‍ ഫണ്ടിന്റെ നിക്ഷേപം താരതമ്യേന കുറവാണ്. ഫണ്ടിന്റെ മികച്ച 5 ഹോള്‍ഡിംഗുകള്‍ ബജാജ് ഹോള്‍ഡിംഗ്‌സ് & ഇന്‍വെസ്റ്റ്മെന്റ്, ആല്‍ഫബെറ്റ് ഇന്‍ക് ക്ലാസ് എ, ഐ ടി സി, മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍ (യു എസ്), ആമസോണ്‍.കോം (യു എസ്) എന്നിവയിലാണ്.

നികുതികള്‍:
1. നിക്ഷേപം നടത്തി ഒരു വര്‍ഷത്തിനുള്ളില്‍ യൂണിറ്റുകള്‍ വില്‍ക്കുകയാണെങ്കില്‍ (റിഡീം) നേട്ടങ്ങള്‍ക്ക് 15% നിരക്കില്‍ നികുതി ചുമത്തുന്നു (ഹ്രസ്വകാല മൂലധന നേട്ട നികുതി; STCG).
2. ഒരു വര്‍ഷത്തെ നിക്ഷേപത്തിന് ശേഷം റിഡീം ചെയ്യുന്ന യൂണിറ്റുകള്‍ക്ക്, ഒരു സാമ്പത്തിക വര്‍ഷത്തില്‍, 1 ലക്ഷം രൂപ വരെയുള്ള ലാഭത്തിന് നികുതി നല്‍കേണ്ടതില്ല.
3. ഒരു ലക്ഷം രൂപയില്‍ കൂടുതലുള്ള ലാഭത്തിന് 10% നിരക്കില്‍ നികുതി ചുമത്തും (ദീര്‍ഘകാല മൂലധന നേട്ട നികുതി - LTCG).
4. ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ ടാക്‌സ്: ഡിവിഡന്റ് വരുമാനത്തിന് പ്രത്യേക നികുതിയില്ല. ഇത് നിക്ഷേപകന്റെ മൊത്ത വരുമാനത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയും, നിക്ഷേപകന്റെ നികുതി സ്ലാബുകള്‍ അനുസരിച്ച് നികുതി ചുമത്തുകയും ചെയ്യും.
5. കൂടാതെ, ഒരു സാമ്പത്തിക വര്‍ഷം 5,000 രൂപയില്‍ കൂടുതലുള്ള ഡിവിഡന്റ് വരുമാനത്തിന് 10% ടി ഡി എസ് ചുമത്തും.

നിക്ഷേപ മേഖലകള്‍:
നിക്ഷേപം പൊതുവെ സെക്ടര്‍, മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍, ഭൂമിശാസ്ത്രം മുതലായ കാര്യങ്ങളില്‍ പരിമിതപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനായി ഫണ്ടിന്റെ ഏകദേശം 65% ലിസ്റ്റു ചെയ്ത ഇന്ത്യന്‍ ഓഹരികളിലാണ് നിക്ഷേപിക്കുന്നത്.

ഫണ്ട് മാനേജര്‍:
പദ്ധതിയുടെ ആഭ്യന്തര നിക്ഷേപ വിഭാഗം രാജീവ് താക്കറാണ് കൈകാര്യം ചെയ്യുന്നത്. വിദേശ നിക്ഷേപ ഘടകം റൗണക് ഓങ്കറും, 'സ്ഥിര വരുമാന' നിക്ഷേപ ഘടകത്തിന്റെ ഉത്തരവാദിത്തം രാജ് മേത്തയ്ക്കുമാണ്.

 

Tags: