image

12 Feb 2022 4:37 AM GMT12 Feb 2022 4:37 AM GMT

Mutual Fund

ബാങ്ക് ഓഫ് ഇന്ത്യ ആക്സ മാനുഫാക്ചറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്

Myfin Desk

ബാങ്ക് ഓഫ് ഇന്ത്യ ആക്സ മാനുഫാക്ചറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്
X

Summary

ബാങ്ക് ഓഫ് ഇന്ത്യ ആക്സ മ്യൂച്വല്‍ ഫണ്ടിന്റെ മ്യൂച്വല്‍ ഫണ്ട് സ്‌ക്കീമാണ് ബാങ്ക് ഓഫ് ഇന്ത്യആക്സ മാനുഫാക്ചറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്-ഗ്രോത്ത്. ഈ സ്‌കീം ഇക്വിറ്റിയിലും, ഇക്വിറ്റിയുമായി ബന്ധപ്പെട്ട ഉപകരണങ്ങളിലും നിക്ഷേപിക്കാന്‍ ലക്ഷ്യമിടുന്നു. ഇന്ത്യയിലെ നിര്‍മ്മാണ, അടിസ്ഥാന സൗകര്യ മേഖലയിലെ കമ്പനികളെയാണ് ഈ ഫണ്ടിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ 12 വര്‍ഷമായി ഈ ഫണ്ട് വിപണിയിലുണ്ട്. ഈ ഫണ്ടിന് 71 കോടി രൂപ വിലയുള്ള ആസ്തികള്‍ (കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 ന് കണക്കാക്കിയത്) കൈവശമുണ്ട് (asset under […]


ബാങ്ക് ഓഫ് ഇന്ത്യ ആക്സ മ്യൂച്വല്‍ ഫണ്ടിന്റെ മ്യൂച്വല്‍ ഫണ്ട് സ്‌ക്കീമാണ് ബാങ്ക് ഓഫ് ഇന്ത്യആക്സ മാനുഫാക്ചറിംഗ് ആന്‍ഡ്...

ബാങ്ക് ഓഫ് ഇന്ത്യ ആക്സ മ്യൂച്വല്‍ ഫണ്ടിന്റെ മ്യൂച്വല്‍ ഫണ്ട് സ്‌ക്കീമാണ് ബാങ്ക് ഓഫ് ഇന്ത്യആക്സ മാനുഫാക്ചറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്-ഗ്രോത്ത്. ഈ സ്‌കീം ഇക്വിറ്റിയിലും, ഇക്വിറ്റിയുമായി ബന്ധപ്പെട്ട ഉപകരണങ്ങളിലും നിക്ഷേപിക്കാന്‍ ലക്ഷ്യമിടുന്നു. ഇന്ത്യയിലെ നിര്‍മ്മാണ, അടിസ്ഥാന സൗകര്യ മേഖലയിലെ കമ്പനികളെയാണ് ഈ ഫണ്ടിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ 12 വര്‍ഷമായി ഈ ഫണ്ട് വിപണിയിലുണ്ട്.

ഈ ഫണ്ടിന് 71 കോടി രൂപ വിലയുള്ള ആസ്തികള്‍ (കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 ന് കണക്കാക്കിയത്) കൈവശമുണ്ട് (asset under management). ഈ നിരയില്‍പ്പെട്ട ഫണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതൊരു ചെറുകിട (medium size) ഫണ്ടാണ്. ഈ ഫണ്ടിന്റെ എക്സ്പന്‍സ് റേഷ്യോ (expense ratio) 2.83 ശതമാനമാണ്. ഇത് മറ്റ്സെക്ടറല്‍-ഇന്‍ഫ്രാസ്ട്രകചറല്‍ ഫണ്ടുകളുടെ ചാര്‍ജിനേക്കാള്‍ കൂടുതലാണ്. 2021 ഒക്ടോബര്‍ 31 ലെ റെഗുലര്‍ പ്ലാന്‍ പ്രകാരം ഫണ്ടിന്റെ എക്‌സ്‌പെന്‍സ് റേഷ്യോ 1.28 ശതമാനമാണ്. ഈ ഫണ്ട് എക്‌സിറ്റ് ലോഡ് ഈടാക്കാറുണ്ട്. 10 ശതമാനത്തിലധികം നിക്ഷേപമുള്ളയൂണിറ്റുകള്‍ക്ക് എക്‌സിറ്റ് ലോഡ് 1 ശതമാനമായിരിക്കും. ഇതിലെ ചുരുങ്ങിയ നിക്ഷേപം 5000 രൂപയാണ്. ചുരുങ്ങിയ അധിക നിക്ഷേപം 1000 രൂപയുമാണ്. ചുരുങ്ങിയ എസ്ഐപി (systematic investment plan) നിക്ഷേപം 1000 രൂപയാണ്. ഇതിനെ ബന്ധിപ്പിച്ചിരിക്കുന്നത് എസ് ആന്‍ഡ് പി ബിഎസ്ഇ ഇന്ത്യ മാനുഫാക്ചറിംഗ് ഇന്‍ഡക്സുമായാണ്.

റിട്ടേണുകള്‍:
ബാങ്ക് ഓഫ് ഇന്ത്യആക്സ മാനുഫാക്ചറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്-ഗ്രോത്തിന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ റിട്ടേണ്‍സ് 46.98 ശതമാനമാണ്. ഫണ്ട് ആരംഭിച്ചത് മുതല്‍ ശരാശരി 9.33 ശതമാനം വാര്‍ഷിക വരുമാനമാണ് ലഭിക്കുന്നത്.

ഈ ഫണ്ടിന്റെ വ്യത്യസ്ത കാലയളവിലുള്ള ട്രെയിലിംഗ് റിട്ടേണ്‍സ് (trailing returns) താഴെപ്പറയുന്നു.
52.04 ശതമാനം ഒന്നാം വര്‍ഷം
25.03ശതമാനം മൂന്നാം വര്‍ഷം
19.05ശതമാനം അഞ്ചാം വര്‍ഷം
15.38 ശതമാനം ആരംഭിച്ചതിനു ശേഷം ഇതുവരെ.

കാറ്റഗറി റിട്ടേണ്‍സ്(category returns) താഴെപ്പറയുന്നു.
58.69 ശതമാനം ഒന്നാം വര്‍ഷം
18.44 ശതമാനം മൂന്നാം വര്‍ഷം
14.04ശതമാനം അഞ്ചാം വര്‍ഷം

ഈ ഫണ്ടില്‍ നിന്നും കൂടുതല്‍ പണം നിക്ഷേപിച്ചിരിക്കുന്നത് നിര്‍മ്മാണ, ലോഹ, എഞ്ചിനീയറിംഗ്, ഊര്‍ജ്ജ, ഓട്ടോമൊബൈല്‍ മേഖലകളിലാണ്. ഈ വിഭാഗത്തിലുള്ള മറ്റു ഫണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബാങ്ക് ഓഫ് ഇന്ത്യആക്സ മാനുഫാക്ചറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്-ഗ്രോത്തിന് നിര്‍മ്മാണ, ലോഹ മേഖലകളില്‍ അധികം നിക്ഷേപമില്ല. ഈ ഫണ്ടിന്റെ ഏറ്റവും വലിയ അഞ്ചു നിക്ഷേപങ്ങള്‍ ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ ലിമിറ്റഡ്, ടിഐ ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് ലിമിറ്റഡ്, അള്‍ട്രാടെക്ക് സിമന്റ് ലിമിറ്റഡ്, എപിഎല്‍ അപ്പോളോ ട്യൂബ്സ് ലിമിറ്റഡ്, ബില്‍ള കോര്‍പറേഷന്‍ ലിമിറ്റഡ് എന്നിവയുടെ ഓഹരികളിലാണ്.

ഫണ്ടിന്റെ ഏറ്റവും ഉയര്‍ന്ന 10 ഓഹരി നിക്ഷേപങ്ങള്‍ മൊത്തം ആസ്തികളുടെ 33.95 ശതമാനം വരും. ഏറ്റവും ഉയര്‍ന്ന മൂന്ന് മേഖലകളിലെ നിക്ഷേപം ആസ്തികളുടെ 59.52 ശതമാനം വരും. ഫണ്ട് പ്രധാനമായും വളര്‍ച്ചയെ അടിസ്ഥാനമാക്കിയുള്ള നിക്ഷേപ ശൈലിയാണ് പിന്തുടരുന്നത്. വ്യത്യസ്ത വിപണി മൂല്യമുള്ള കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കാറുണ്ട്. ജയന്റ് ആന്‍ഡ് ലാര്‍ജ് ക്യാപ് കമ്പനികളില്‍ ഏകദേശം 25.34 ശതമാനം, മിഡ് ക്യാപ് കമ്പനികളില്‍ 49.68 ശതമാനം, സ്മോള്‍ ക്യാപ് കമ്പനികളില്‍ 24.69 ശതമാനം എന്നിങ്ങനെയാണ് നിക്ഷേപങ്ങള്‍.

നികുതികള്‍:
നിക്ഷേപം ആരംഭിച്ച് ഒരു വര്‍ഷത്തിനകം യൂണിറ്റുകള്‍ വിറ്റാല്‍ അതില്‍ നിന്നു ലഭിക്കുന്ന ലാഭം 15 ശതമാനം ഹ്രസ്വകാല മൂലധന നേട്ട നികുതിയ്ക്ക് (short -term capital gains tax) വിധേയമാണ്. ഒരു വര്‍ഷത്തിനു ശേഷമാണ് യൂണിറ്റുകള്‍ വില്‍ക്കുന്നതെങ്കില്‍ ഒരു ലക്ഷം രൂപ വരെയുള്ള ലാഭത്തിന് നികുതി നല്‍കേണ്ടതില്ല. ഒരു ലക്ഷം രൂപയ്ക്കു മേല്‍ വരുന്ന തുകയ്ക്ക് 10 ശതമാനം ദീര്‍ഘകാല
മൂലധന നേട്ട നികുതി (long -term capital gains tax) നല്‍കണം. ഡിവിഡന്റ് വരുമാനം നിക്ഷേപകന്റെ മൊത്തം വരുമാനവുമായി ചേര്‍ത്താണ് കണക്കാക്കുന്നത്. അതിനാല്‍ ഈ വരുമാനം നിക്ഷേപകന്റെ ടാക്‌സ് സ്‌ളാബിനനുസരിച്ച് നികുതിയ്ക്കു വിധേയമാണ്. കൂടാതെ, 5000 രൂപയ്ക്കു മുകളിലുള്ള ഡിവിഡന്റ് വരുമാനത്തിന് 10 ശതമാനം ടിഡിഎസ് ഫണ്ട് കമ്പനികള്‍ തന്നെ ഈടാക്കും.

ഫണ്ട് മാനേജര്‍:
അലോക് സിങാണ് 2017 ഫെബ്രുവരി 16 മുതല്‍ ബാങ്ക് ഓഫ് ഇന്ത്യആക്സ മാനുഫാക്ചറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്- ഗ്രോത്തിന്റെ മാനേജര്‍.

Tags: