image

12 Feb 2022 6:05 AM GMT12 Feb 2022 6:05 AM GMT

Mutual Fund

മിറേ അസറ്റ് ഹെല്‍ത്ത് കെയര്‍ ഫണ്ട്

Myfin Desk

മിറേ അസറ്റ് ഹെല്‍ത്ത് കെയര്‍ ഫണ്ട്
X

Summary

മിറേ അസറ്റ് മ്യൂച്വല്‍ ഫണ്ടിന്റെ സെക്ടറല്‍ ഫാര്‍മ മ്യൂച്വല്‍ ഫണ്ട് സ്‌ക്കീമാണ് മിറേ അസറ്റ് ഹെല്‍ത്ത്കെയര്‍ ഫണ്ട്. ഈ സ്‌കീം ഇക്വിറ്റിയിലും, ഇക്വിറ്റിയുമായി ബന്ധപ്പെട്ട ഉപകരണങ്ങളിലും നിക്ഷേപിക്കാന്‍ ലക്ഷ്യമിടുന്നു. ഇന്ത്യയിലെ ആരോഗ്യ മേഖലയിലും അതുമായി ബന്ധപ്പെട്ട മറ്റ് മേഖലകളിലുമായി പ്രയോജനം ലഭിക്കുന്ന കമ്പനികളെയാണ് ഈ ഫണ്ടിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ 3 വര്‍ഷവും 4 മാസവുമായി ഈ ഫണ്ട് വിപണിയിലുണ്ട്. ഈ ഫണ്ടിന് 1,935 കോടി രൂപ വിലയുള്ള ആസ്തികള്‍ (കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 ന് കണക്കാക്കിയത്) […]


മിറേ അസറ്റ് മ്യൂച്വല്‍ ഫണ്ടിന്റെ സെക്ടറല്‍ ഫാര്‍മ മ്യൂച്വല്‍ ഫണ്ട് സ്‌ക്കീമാണ് മിറേ അസറ്റ് ഹെല്‍ത്ത്കെയര്‍ ഫണ്ട്. ഈ സ്‌കീം...

മിറേ അസറ്റ് മ്യൂച്വല്‍ ഫണ്ടിന്റെ സെക്ടറല്‍ ഫാര്‍മ മ്യൂച്വല്‍ ഫണ്ട് സ്‌ക്കീമാണ് മിറേ അസറ്റ് ഹെല്‍ത്ത്കെയര്‍ ഫണ്ട്. ഈ സ്‌കീം ഇക്വിറ്റിയിലും, ഇക്വിറ്റിയുമായി ബന്ധപ്പെട്ട ഉപകരണങ്ങളിലും നിക്ഷേപിക്കാന്‍ ലക്ഷ്യമിടുന്നു. ഇന്ത്യയിലെ ആരോഗ്യ മേഖലയിലും അതുമായി ബന്ധപ്പെട്ട മറ്റ് മേഖലകളിലുമായി പ്രയോജനം ലഭിക്കുന്ന കമ്പനികളെയാണ് ഈ ഫണ്ടിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ 3 വര്‍ഷവും 4 മാസവുമായി ഈ ഫണ്ട് വിപണിയിലുണ്ട്. ഈ ഫണ്ടിന് 1,935 കോടി രൂപ വിലയുള്ള ആസ്തികള്‍ (കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 ന് കണക്കാക്കിയത്) കൈവശമുണ്ട് (asset under management). ഈ നിരയില്‍പ്പെട്ട ഫണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതൊരു ഇടത്തരം വലിപ്പമുള്ള (medium size) ഫണ്ടാണ്. ഈ ഫണ്ടിന്റെ എക്സ്പന്‍സ് റേഷ്യോ (expense ratio) 0.49 ശതമാനമാണ്. ഇത് മറ്റ് സെക്ടറല്‍ ഫാര്‍മ ഫണ്ടുകളുടെ ചാര്‍ജിനേക്കാള്‍ കുറവാണ്.

ഈ ഫണ്ട് എക്‌സിറ്റ് ലോഡ് ഈടാക്കാറുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ യൂണിറ്റുകള്‍ വില്‍ക്കുകയാണെങ്കില്‍ എക്‌സിറ്റ് ലോഡ് 1 ശതമാനമായിരിക്കും. ഇതിലെ കുറഞ്ഞ നിക്ഷേപം 5000 രൂപയും, കുറഞ്ഞ അധിക നിക്ഷേപം 1000 രൂപയാണ്. ചുരുങ്ങിയ എസ്‌ഐപി നിക്ഷേപവും 1000 രൂപയാണ്.

റിട്ടേണുകള്‍:
മിറേ അസറ്റ് ഹെല്‍ത്ത് കെയര്‍ ഫണ്ടിന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ റിട്ടേണ്‍സ് 21.57 ശതമാനമാണ്. ഫണ്ട് ആരംഭിച്ചത് മുതല്‍ ശരാശരി 26.65 ശതമാനം വാര്‍ഷിക വരുമാനമാണ് ലഭിക്കുന്നത്. ഈ ഫണ്ടിന്റെ വ്യത്യസ്ത കാലയളവിലുള്ള ട്രെയിലിംഗ് റിട്ടേണ്‍സ് (trailing returns) താഴെപ്പറയുന്നു.
31.28 ശതമാനം ഒന്നാം വര്‍ഷം
31.13 ശതമാനം മൂന്നാം വര്‍ഷം
28.1 ശതമാനം ആരംഭിച്ചതിനു ശേഷം ഇതുവരെ.

കാറ്റഗറി റിട്ടേണ്‍സ്(category returns) താഴെപ്പറയുന്നു.
23.54 ശതമാനം ഒന്നാം വര്‍ഷം
26.3ശതമാനം മൂന്നാം വര്‍ഷം
13.03ശതമാനം അഞ്ചാം വര്‍ഷം

 

ഈ ഫണ്ടില്‍ നിന്നും കൂടുതല്‍ പണം നിക്ഷേപിച്ചിരിക്കുന്നത് ആരോഗ്യം, കെമിക്കല്‍സ്, ഇന്‍ഷുറന്‍സ്, ഫിനാന്‍ഷ്യല്‍ മേഖലകളിലാണ്. ഈ വിഭാഗത്തിലുള്ള മറ്റു ഫണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മിറേ അസറ്റ് ഹെല്‍ത്ത് കെയര്‍ ഫണ്ടിന് ആരോഗ്യം, കെമിക്കല്‍സ് മേഖലകളില്‍ അധികം നിക്ഷേപമില്ല. ഈ ഫണ്ടിന്റെ ഏറ്റവും വലിയ അഞ്ചു നിക്ഷേപങ്ങള്‍ ഡോ. റെഡ്ഡിസ് ലബോറട്ടറീസ് ലിമിറ്റഡ്, അപ്പോളോ ഹോസ്പിറ്റല്‍സ് എന്റര്‍പ്രൈസ് ലിമിറ്റഡ്, ഡിവിസ് ലബോറട്ടറീസ് ലിമിറ്റഡ്, സിപ്ല ലിമിറ്റഡ് എന്നിവയുടെ ഓഹരികളിലാണ്. ഫണ്ടിന്റെ ഏറ്റവും ഉയര്‍ന്ന 10 ഓഹരി നിക്ഷേപങ്ങള്‍ മൊത്തം ആസ്തികളുടെ 66.27 ശതമാനം വരും. ഏറ്റവും ഉയര്‍ന്ന മൂന്ന് മേഖലകളിലെ നിക്ഷേപം ആസ്തികളുടെ 98.29 ശതമാനം വരും.

ഫണ്ട് പ്രധാനമായും സംയോജിത നിക്ഷേപ ശൈലിയാണ് പിന്തുടരുന്നത്. വ്യത്യസ്ത വിപണി മൂല്യമുള്ള കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കാറുണ്ട്. ജയന്റ് ആന്‍ഡ് ലാര്‍ജ് ക്യാപ് കമ്പനികളില്‍ ഏകദേശം 58.92 ശതമാനം, മിഡ് ക്യാപ് കമ്പനികളില്‍ 34.68 ശതമാനം, സ്മോള്‍ ക്യാപ് കമ്പനികളില്‍ 6.4 ശതമാനം എന്നിങ്ങനെയാണ് നിക്ഷേപങ്ങള്‍.

നികുതികള്‍:
നിക്ഷേപം ആരംഭിച്ച് ഒരു വര്‍ഷത്തിനകം യൂണിറ്റുകള്‍ വിറ്റാല്‍ അതില്‍ നിന്നു ലഭിക്കുന്ന ലാഭം 15 ശതമാനം ഹ്രസ്വകാല മൂലധന നേട്ട നികുതിയ്ക്ക് (short -term capital gains tax) വിധേയമാണ്. ഒരു വര്‍ഷത്തിനു ശേഷമാണ് യൂണിറ്റുകള്‍ വില്‍ക്കുന്നതെങ്കില്‍ ഒരു ലക്ഷം രൂപ വരെയുള്ള ലാഭത്തിന് നികുതി നല്‍കേണ്ടതില്ല. ഒരു ലക്ഷം രൂപയ്ക്കു മേല്‍ വരുന്ന തുകയ്ക്ക് 10 ശതമാനം ദീര്‍ഘകാല
മൂലധന നേട്ട നികുതി (long -term capital gains tax) നല്‍കണം. ഡിവിഡന്റ് വരുമാനം നിക്ഷേപകന്റെ മൊത്തം വരുമാനവുമായി ചേര്‍ത്താണ് കണക്കാക്കുന്നത്. അതിനാല്‍ ഈ വരുമാനം നിക്ഷേപകന്റെ ടാക്‌സ് സ്‌ളാബിനനുസരിച്ച് നികുതിയ്ക്കു വിധേയമാണ്. കൂടാതെ, 5000 രൂപയ്ക്കു മുകളിലുള്ള ഡിവിഡന്റ് വരുമാനത്തിന് 10 ശതമാനം ടിഡിഎസ് ഫണ്ട് കമ്പനികള്‍ തന്നെ ഈടാക്കും

ഫണ്ട് മാനേജര്‍:
വ്രിജേഷ് കസേരയാണ് 2018 ജൂണ്‍ 11 മുതല്‍ ഈ ഫണ്ടിന്റെ മാനേജര്‍.