image

12 Feb 2022 6:35 AM GMT12 Feb 2022 6:35 AM GMT

Mutual Fund

സുന്ദരം റൂറല്‍ ആന്‍ഡ് കണ്‍സംപ്ഷന്‍ ഫണ്ട്

Myfin Desk

സുന്ദരം റൂറല്‍ ആന്‍ഡ് കണ്‍സംപ്ഷന്‍ ഫണ്ട്
X

Summary

സുന്ദരം മ്യൂച്വല്‍ ഫണ്ടിന്റെ തീമാറ്റിക് കണ്‍സംപ്ഷന്‍ മ്യൂച്വല്‍ ഫണ്ട് സ്‌ക്കീമാണ് സുന്ദരം റൂറല്‍ ആന്‍ഡ് കണ്‍സംപ്ഷന്‍ ഫണ്ട്. ഈ സ്‌കീം ഇക്വിറ്റിയിലും, ഇക്വിറ്റിയുമായി ബന്ധപ്പെട്ട ഉപകരണങ്ങളിലും നിക്ഷേപിക്കാന്‍ ലക്ഷ്യമിടുന്നു. ഇന്ത്യയിലെ ഗ്രാമീണ, ഉപഭോഗ മേഖലകളില്‍ പ്രയോജനം ലഭിക്കുന്ന കമ്പനികളെയാണ് ഈ ഫണ്ടിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ 9 വര്‍ഷമായി ഈ ഫണ്ട് വിപണിയിലുണ്ട്. ഈ ഫണ്ടിന് 1,220 കോടി രൂപ വിലയുള്ള ആസ്തികള്‍ (കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 ന് കണക്കാക്കിയത്) കൈവശമുണ്ട് (assets under management). ഈ […]


സുന്ദരം മ്യൂച്വല്‍ ഫണ്ടിന്റെ തീമാറ്റിക് കണ്‍സംപ്ഷന്‍ മ്യൂച്വല്‍ ഫണ്ട് സ്‌ക്കീമാണ് സുന്ദരം റൂറല്‍ ആന്‍ഡ് കണ്‍സംപ്ഷന്‍ ഫണ്ട്. ഈ...

സുന്ദരം മ്യൂച്വല്‍ ഫണ്ടിന്റെ തീമാറ്റിക് കണ്‍സംപ്ഷന്‍ മ്യൂച്വല്‍ ഫണ്ട് സ്‌ക്കീമാണ് സുന്ദരം റൂറല്‍ ആന്‍ഡ് കണ്‍സംപ്ഷന്‍ ഫണ്ട്. ഈ സ്‌കീം ഇക്വിറ്റിയിലും, ഇക്വിറ്റിയുമായി ബന്ധപ്പെട്ട ഉപകരണങ്ങളിലും നിക്ഷേപിക്കാന്‍ ലക്ഷ്യമിടുന്നു. ഇന്ത്യയിലെ ഗ്രാമീണ, ഉപഭോഗ മേഖലകളില്‍ പ്രയോജനം ലഭിക്കുന്ന കമ്പനികളെയാണ് ഈ ഫണ്ടിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ 9 വര്‍ഷമായി ഈ ഫണ്ട് വിപണിയിലുണ്ട്. ഈ ഫണ്ടിന് 1,220 കോടി രൂപ വിലയുള്ള ആസ്തികള്‍ (കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 ന് കണക്കാക്കിയത്) കൈവശമുണ്ട് (assets under management). ഈ നിരയില്‍പ്പെട്ട ഫണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതൊരു ഇടത്തരം വലിപ്പമുള്ള (medium size) ഫണ്ടാണ്. ഈ ഫണ്ടിന്റെ എക്‌സ്പന്‍സ് റേഷ്യോ (expense ratio) 1.26 ശതമാനമാണ്. ഇത് മറ്റ് തീമാറ്റിക്-കണ്‍സംപ്ഷന്‍ ഫണ്ടുകളുടെ ചാര്‍ജിനേക്കാള്‍ കൂടുതലാണ്. ഇതിനെ ബന്ധിപ്പിച്ചിരിക്കുന്നത് നിഫ്റ്റി ഇന്ത്യ കണ്‍സംപ്ഷന്‍ ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്‌സുമായിട്ടാണ്.

ഗ്രാമീണ-ഉപഭോക്തൃ മേഖലകളിലെ പ്രമുഖ കമ്പനികളുടെ ഓഹരികളിലാണ് ഫണ്ട് നിക്ഷേപിക്കുന്നത്. അടുത്ത ഒരു ദശകത്തില്‍ ഇതിന് വലിയ വളര്‍ച്ചാ സാധ്യതയുണ്ട്. ഈ വര്‍ഷം ജനുവരി 25 ലെ കണക്കനുസരിച്ച് ഈ ഫണ്ടിന്റെ അറ്റ ആസ്തി മൂല്യം (net asset value) 56.6897 രൂപയാണ്. 2021 ഒക്ടോബര്‍ 31 ലെ കണക്കനുസരിച്ച് ഈ ഫണ്ട് 1288.56 കോടി രൂപ വിലയുള്ള ആസ്തികള്‍ കൈകാര്യം ചെയ്യുന്നു (assets under management). 2021 ഒക്ടോബര്‍ 31 ലെ റെഗുലര്‍ പ്ലാന്‍ പ്രകാരം ഫണ്ടിന്റെ എക്‌സ്‌പെന്‍സ് റേഷ്യോ2.24ശതമാനമാണ്. ഈ ഫണ്ട് എക്‌സിറ്റ് ലോഡ് ഈടാക്കാറുണ്ട്. 25 ശതമാനത്തിലധികം നിക്ഷേപമുള്ള യൂണിറ്റുകള്‍ മുന്നൂറ്റി അറുപത്തഞ്ച് ദിവസത്തിനുള്ളില്‍ യൂണിറ്റുകള്‍ വില്‍ക്കുകയാണെങ്കില്‍ എക്‌സിറ്റ് ലോഡ് 1 ശതമാനമായിരിക്കും. ഇതിലെ ചുരുങ്ങിയ നിക്ഷേപം 100 രൂപയാണ്. ചുരുങ്ങിയ അധിക നിക്ഷേപവും 100 രൂപയാണ്. ചുരുങ്ങിയ എസ്ഐപി (systematic investment plan) നിക്ഷേപം 100 രൂപയാണ്.

റിട്ടേണുകള്‍:
സുന്ദരം റൂറല്‍ ആന്‍ഡ് കണ്‍സംപ്ഷന്‍ ഫണ്ടിന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ റിട്ടേണ്‍സ് 18.56 ശതമാനമാണ്. ഫണ്ട് ആരംഭിച്ചത് മുതല്‍ ശരാശരി 14.64 ശതമാനം വാര്‍ഷിക വരുമാനമാണ് ലഭിക്കുന്നത്. ഈ ഫണ്ടിന്റെ വ്യത്യസ്ത കാലയളവിലുള്ള ട്രെയിലിംഗ് റിട്ടേണ്‍സ് (trailing returns) താഴെപ്പറയുന്നു.
24.29 ശതമാനം ഒന്നാം വര്‍ഷം
12.14ശതമാനം മൂന്നാം വര്‍ഷം
11.75 ശതമാനം അഞ്ചാം വര്‍ഷം
11.75 ശതമാനം ആരംഭിച്ചതിനു ശേഷം ഇതുവരെ.

കാറ്റഗറി റിട്ടേണ്‍സ്(category returns) താഴെപ്പറയുന്നു.
39.75 ശതമാനം ഒന്നാം വര്‍ഷം
18.54 ശതമാനം മൂന്നാം വര്‍ഷം
16.78 ശതമാനം അഞ്ചാം വര്‍ഷം

ഈ ഫണ്ടില്‍ നിന്നും കൂടുതല്‍ പണം നിക്ഷേപിച്ചിരിക്കുന്നത് എഫ്എംസിജി, ഫിനാന്‍ഷ്യല്‍, ഓട്ടോമൊബൈല്‍, കെമിക്കല്‍, ഉപഭോക്തൃ മേഖലകളിലാണ്. ഈ വിഭാഗത്തിലുള്ള മറ്റു ഫണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സുന്ദരം റൂറല്‍ ആന്‍ഡ് കണ്‍സംപ്ഷന്‍ ഫണ്ടിന് എഫ്എംസിജി, ഉപഭോക്തൃ മേഖലകളില്‍ അധികം നിക്ഷേപമില്ല. ഈ ഫണ്ടിന്റെ ഏറ്റവും വലിയ അഞ്ചു നിക്ഷേപങ്ങള്‍ വരുണ്‍ ബിവറേജസ് ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ്, ഏഷ്യന്‍ പെയിന്റ്സ് ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്, ഐടിസി ലിമിറ്റഡ് എന്നിവയുടെ ഓഹരികളിലാണ്. ഫണ്ട് പ്രധാനമായും വളര്‍ച്ചയെ അടിസ്ഥാനമാക്കിയുള്ള നിക്ഷേപ ശൈലിയാണ് പിന്തുടരുന്നത്. വ്യത്യസ്ത വിപണി മൂല്യമുള്ള കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കാറുണ്ട്. ജയന്റ് ആന്‍ഡ് ലാര്‍ജ് ക്യാപ് കമ്പനികളില്‍ ഏകദേശം 54.12 ശതമാനം, മിഡ് ക്യാപ് കമ്പനികളില്‍ 38.32 ശതമാനം, സ്മോള്‍ ക്യാപ് കമ്പനികളില്‍ 7.56 ശതമാനം എന്നിങ്ങനെയാണ് നിക്ഷേപങ്ങള്‍.

നികുതികള്‍:
നിക്ഷേപം ആരംഭിച്ച് ഒരു വര്‍ഷത്തിനകം യൂണിറ്റുകള്‍ വിറ്റാല്‍ അതില്‍ നിന്നു ലഭിക്കുന്ന ലാഭം 15 ശതമാനം ഹ്രസ്വകാല മൂലധന നേട്ട നികുതിയ്ക്ക് (short -term capital gains tax) വിധേയമാണ്. ഒരു വര്‍ഷത്തിനു ശേഷമാണ് യൂണിറ്റുകള്‍ വില്‍ക്കുന്നതെങ്കില്‍ ഒരു ലക്ഷം രൂപ വരെയുള്ള ലാഭത്തിന് നികുതി നല്‍കേണ്ടതില്ല. ഒരു ലക്ഷം രൂപയ്ക്കു മേല്‍ വരുന്ന തുകയ്ക്ക് 10 ശതമാനം ദീര്‍ഘകാല
മൂലധന നേട്ട നികുതി (long -term capital gains tax) നല്‍കണം. ഡിവിഡന്റ് വരുമാനം നിക്ഷേപകന്റെ മൊത്തം വരുമാനവുമായി ചേര്‍ത്താണ് കണക്കാക്കുന്നത്. അതിനാല്‍ ഈ വരുമാനം നിക്ഷേപകന്റെ ടാക്‌സ് സ്‌ളാബിനനുസരിച്ച് നികുതിയ്ക്കു വിധേയമാണ്. കൂടാതെ, 5000 രൂപയ്ക്കു മുകളിലുള്ള ഡിവിഡന്റ് വരുമാനത്തിന് 10 ശതമാനം ടിഡിഎസ് ഫണ്ട് കമ്പനികള്‍ തന്നെ ഈടാക്കും

ഫണ്ട് മാനേജര്‍ :
2020 ജൂലൈ 23 മുതല്‍ രോഹിത് സെക്സാറിയയും 2018 ഏപ്രില്‍ 25 വരെ എസ് ഭാരതുമാണ് ഈ ഫണ്ടിന്റെ മാനേജര്‍.