image

12 Feb 2022 6:49 AM GMT

Learn & Earn

യു ടി ഐ ഫ്‌ലെക്‌സി ക്യാപ് ഫണ്ട്

MyFin Desk

യു ടി ഐ ഫ്‌ലെക്‌സി ക്യാപ് ഫണ്ട്
X

Summary

യു ടി ഐ മ്യൂച്വല്‍ ഫണ്ടില്‍ നിന്നുള്ള ഒരു മള്‍ട്ടി ക്യാപ് മ്യൂച്വല്‍ ഫണ്ട് സ്‌കീമാണ് യു ടി ഐ ഫ്‌ലെക്‌സി ക്യാപ് ഫണ്ട് ഡയറക്ട്-ഗ്രോത്ത്. 2013 ജനുവരി ഒന്നു തൊട്ട് 9 വര്‍ഷമായി ഈ ഫണ്ട് വിപണിയിലുണ്ട്. 2021 ഡിസംബര്‍ 31 ലെ കണക്കു പ്രകാരം അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് (AUM) ഗണത്തില്‍ യു ടി ഐ ഫ്‌ലെക്‌സി ക്യാപ് ഫണ്ടിന് 25,541 കോടി രൂപയുടെ ആസ്തിയുണ്ട്. ഇടത്തരം വിഭാഗത്തിലാണ് ഫണ്ടിം?ഗ് വരുന്നത്.


യു ടി ഐ മ്യൂച്വല്‍ ഫണ്ടില്‍ നിന്നുള്ള ഒരു മള്‍ട്ടി ക്യാപ് മ്യൂച്വല്‍ ഫണ്ട് സ്‌കീമാണ് യു ടി ഐ ഫ്‌ലെക്‌സി ക്യാപ് ഫണ്ട് ഡയറക്ട്-ഗ്രോത്ത്. 2013...

യു ടി ഐ മ്യൂച്വല്‍ ഫണ്ടില്‍ നിന്നുള്ള ഒരു മള്‍ട്ടി ക്യാപ് മ്യൂച്വല്‍ ഫണ്ട് സ്‌കീമാണ് യു ടി ഐ ഫ്‌ലെക്‌സി ക്യാപ് ഫണ്ട് ഡയറക്ട്-ഗ്രോത്ത്. 2013 ജനുവരി ഒന്നു തൊട്ട് 9 വര്‍ഷമായി ഈ ഫണ്ട് വിപണിയിലുണ്ട്.

2021 ഡിസംബര്‍ 31 ലെ കണക്കു പ്രകാരം അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് (AUM) ഗണത്തില്‍ യു ടി ഐ ഫ്‌ലെക്‌സി ക്യാപ് ഫണ്ടിന് 25,541 കോടി രൂപയുടെ ആസ്തിയുണ്ട്. ഇടത്തരം വിഭാഗത്തിലാണ് ഫണ്ടിം?ഗ് വരുന്നത്. ഫണ്ടിന്റെ ചെലവ് അനുപാതം (expense ratio) 0.92% ആണ്. മറ്റ് മിക്ക മള്‍ട്ടി ക്യാപ് ഫണ്ടുകളും ഈടാക്കുന്നതിനേക്കാളും കൂടുതലാണ് ഈ തുക. നിക്ഷേപങ്ങളില്‍ ?10% ത്തിലധികം വരുന്നവ ഒരു വര്‍ഷത്തിനുള്ളില്‍ വില്‍ക്കുകയാണെങ്കില്‍ എക്‌സിറ്റ് ലോഡായി 1% ഈടാക്കും. ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപം 5,000 രൂപയും, കുറഞ്ഞ അധിക നിക്ഷേപം 1,000 രൂപയുമാണ്. ഏറ്റവും കുറഞ്ഞ എസ് ഐ പി നിക്ഷേപം 500 രൂപയാണ്. നിഫ്റ്റി 500 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്സാണ് ഇതിന്റെ അളവുകോലാക്കിയിരിക്കുന്നത്.

റിട്ടേണ്‍സ്:
യു ടി ഐ ഫ്‌ലെക്‌സി ക്യാപ് ഫണ്ടിന്റെ ഡയറക്ട്-ഗ്രോത്ത് റിട്ടേണ്‍ കഴിഞ്ഞ ഒരു വര്‍ഷം 23.76% ആണ്. കമ്പനി ആരംഭിച്ചതിനുശേഷം 16.99% ശരാശരി വാര്‍ഷിക റിട്ടേണ്‍കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വ്യത്യസ്ത കാലയളവുകളില്‍ ഇതില്‍ നിന്ന് ലഭിക്കുന്ന ട്രെയിലിംഗ് വരുമാനം (trailing returns) ഇപ്രകാരമാണ്:

42.73% (1 വര്‍ഷം)
25.46% (3 വര്‍ഷം)
20.73% (5 വര്‍ഷം)
13.48% (തുടക്കം മുതല്‍).

ഇതേ കാലയളവിലെ കാറ്റഗറി റിട്ടേണുകള്‍:
37.8% (1 വര്‍ഷം)
18.07% (3 വര്‍ഷം)
15.9% (5 വര്‍ഷം) എന്നിങ്ങനെയാണ്.

നിക്ഷേപ മേഖലകള്‍:
ഫണ്ടിന്റെ ഭൂരിഭാഗവും ഫിനാന്‍ഷ്യല്‍, സാങ്കേതികവിദ്യ (technology), ആരോഗ്യ സംരക്ഷണം (healthcare), സേവനമേഖല (services), കെമിക്കല്‍സ് എന്നിവയിലാണ് നിക്ഷേപിച്ചിട്ടുള്ളത്. മറ്റ് ഫണ്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഫിനാന്‍ഷ്യല്‍, സാങ്കേതികവിദ്യ മേഖലകളില്‍ നിക്ഷേപം താരതമ്യേന കുറവാണ്. ഫണ്ടിന്റെ മികച്ച അഞ്ച് നിക്ഷേപങ്ങള്‍ ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ ഇന്‍ഫോടെക്, ബജാജ് ഫിനാന്‍സ്, എച്ച് ഡി എഫ് സി ബാങ്ക്, ഇന്‍ഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയിലാണ്.

അസറ്റ് അലോക്കേഷന്‍:
ഫണ്ടിന്റെ ഏറ്റവും മികച്ച 10 ഇക്വിറ്റി നിക്ഷേപങ്ങള്‍ ആസ്തികളുടെ 41.98% വരും. മൂന്ന് മുന്‍നിര മേഖലകളിലെ നിക്ഷേപങ്ങള്‍ ആസ്തികളുടെ54.86% വരും. വളര്‍ച്ച അടിസ്ഥാനമാക്കിയുള്ള നിക്ഷേപ ശൈലിയാണ് ഫണ്ട് പ്രധാനമായും പിന്തുടരുന്നത്. വ്യത്യസ്ത വിപണിമൂല്യമുള്ള കമ്പനികളില്‍ ഫണ്ട് നിക്ഷേപിക്കുന്നു — ഏകദേശം 63.99% ലാര്‍ജ് ക്യാപ് കമ്പനികളിലും, 32.41% മിഡ് ക്യാപ് കമ്പനികളിലും, 3.6% സ്‌മോള്‍ ക്യാപ് കമ്പനികളിലുമാണ്.

നികുതികള്‍:
1. നിക്ഷേപം നടത്തി ഒരു വര്‍ഷത്തിനുള്ളില്‍ യൂണിറ്റുകള്‍ വില്‍ക്കുകയാണെങ്കില്‍ (റിഡീം) നേട്ടങ്ങള്‍ക്ക് 15% നിരക്കില്‍ നികുതി ചുമത്തുന്നു (ഹ്രസ്വകാല മൂലധന നേട്ട നികുതി; STCGT).
2. ഒരു വര്‍ഷത്തെ നിക്ഷേപത്തിന് ശേഷം റിഡീം ചെയ്യുന്ന യൂണിറ്റുകള്‍ക്ക്, ഒരു സാമ്പത്തിക വര്‍ഷത്തില്‍, 1 ലക്ഷം രൂപ വരെയുള്ള ലാഭത്തിന് നികുതി നല്‍കേണ്ടതില്ല.
3. ഒരു ലക്ഷം രൂപയില്‍ കൂടുതലുള്ള ലാഭത്തിന് 10% നിരക്കില്‍ നികുതി ചുമത്തും (ദീര്‍ഘകാല മൂലധന നേട്ട നികുതി - LTCGT).
4. ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ ടാക്‌സ്: ഡിവിഡന്റ് വരുമാനത്തിന് പ്രത്യേക നികുതിയില്ല. ഇത് നിക്ഷേപകന്റെ മൊത്ത വരുമാനത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയും, നിക്ഷേപകന്റെ നികുതി സ്ലാബുകള്‍ അനുസരിച്ച് നികുതി ചുമത്തുകയും ചെയ്യും.
5. കൂടാതെ, ഒരു സാമ്പത്തിക വര്‍ഷം 5,000 രൂപയില്‍ കൂടുതലുള്ള ഡിവിഡന്റ് വരുമാനത്തിന് 10% ടി ഡി എസ് ചുമത്തും.

ഫണ്ട് മാനേജര്‍:
അജയ് ത്യാഗിയാണ് യു ടി ഐ ഫ്‌ലെക്‌സി ക്യാപ് ഫണ്ട് നിയന്ത്രിക്കുന്നത് (2016 ജനുവരി 11 മുതല്‍).