image

17 Jan 2022 1:04 AM GMT

Mutual Fund

മ്യൂച്വല്‍ ഫണ്ടിന്റെ ആശയങ്ങള്‍

MyFin Desk

മ്യൂച്വല്‍ ഫണ്ടിന്റെ ആശയങ്ങള്‍
X

Summary

അറ്റ ആസ്തി മൂല്യം (Net asset value-NAV) : ഒരു ഫണ്ടിന്റെ മൊത്തം വിപണി മൂല്യത്തില്‍ നിന്നും അതിന്റെ ബാധ്യതകള്‍ കുറച്ചാല്‍ അറ്റ ആസ്തി മൂല്യം ലഭിക്കും. പ്രധാനമായും മ്യൂച്വല്‍ ഫണ്ട് അല്ലെങ്കില്‍ എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടിന്റെ (Exchange-traded fund) പശ്ചാത്തലത്തിലാണ് എന്‍ എ വി ഉപയോഗിക്കുന്നത്. ഇത് ഒരു നിശ്ചിത തിയതിയിലോ, സമയത്തോ ഒരു ഓഹരി അല്ലെങ്കില്‍ യൂണിറ്റ് വിലയെ പ്രതിനിധീകരിക്കുന്നു. നാല് ഘടകങ്ങളാണ് ഒരു ഫണ്ടിന്റെ എന്‍ എ വിയെ സ്വാധീനിക്കുന്നത്. സെക്യൂരിറ്റികളുടെ വില്‍പ്പനയും വാങ്ങലും, […]


അറ്റ ആസ്തി മൂല്യം (Net asset value-NAV) : ഒരു ഫണ്ടിന്റെ മൊത്തം വിപണി മൂല്യത്തില്‍ നിന്നും അതിന്റെ ബാധ്യതകള്‍ കുറച്ചാല്‍ അറ്റ ആസ്തി മൂല്യം...

അറ്റ ആസ്തി മൂല്യം (Net asset value-NAV) :

ഒരു ഫണ്ടിന്റെ മൊത്തം വിപണി മൂല്യത്തില്‍ നിന്നും അതിന്റെ ബാധ്യതകള്‍ കുറച്ചാല്‍ അറ്റ ആസ്തി മൂല്യം ലഭിക്കും. പ്രധാനമായും മ്യൂച്വല്‍ ഫണ്ട് അല്ലെങ്കില്‍ എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടിന്റെ (Exchange-traded fund) പശ്ചാത്തലത്തിലാണ് എന്‍ എ വി ഉപയോഗിക്കുന്നത്. ഇത് ഒരു നിശ്ചിത തിയതിയിലോ, സമയത്തോ ഒരു ഓഹരി അല്ലെങ്കില്‍ യൂണിറ്റ് വിലയെ പ്രതിനിധീകരിക്കുന്നു. നാല് ഘടകങ്ങളാണ് ഒരു ഫണ്ടിന്റെ എന്‍ എ വിയെ സ്വാധീനിക്കുന്നത്. സെക്യൂരിറ്റികളുടെ വില്‍പ്പനയും വാങ്ങലും, കൈവശമുള്ള സെക്യൂരിറ്റികളുടെ മൂല്യനിര്‍ണയം, മറ്റ് ആസ്തികളും ബാധ്യതകളും, വില്‍ക്കുകയോ വാങ്ങുകയോ ചെയ്ത യൂണിറ്റുകള്‍ എന്നിവയാണവ.

എന്‍ എ വിയെ ബാധിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളുടെ ചെലവുകള്‍:

മാര്‍ക്കറ്റിംങ് ആന്‍ഡ് സെല്ലിംങ് ചെലവുകള്‍,ബ്രോക്കറേജ് ഫീസുകള്‍, രജിസട്രേഷന്‍ ചാര്‍ജുകള്‍, ഓഡിറ്റ് ഫീസ്, കസ്റ്റോഡിയന്‍ ഫീസ്, നിക്ഷേപരുടെ ചെലവുകള്‍, ഫണ്ടിനായി അടച്ച ഇന്‍ഷുറന്‍സ് പ്രീമിയം, പരസ്യത്തിന്റെ നിയമപരമായ ചെലവ് തുടങ്ങിയ ഇതില്‍ പെടുന്നു.

എന്‍ എ വിയെ ബാധിക്കാത്ത ചെലവുകള്‍:

നിയമലംഘന പിഴകള്‍, യൂണിറ്റ് ഉടമകള്‍ക്ക് പണം നല്‍കാന്‍ വൈകിയതിന്റെ പലിശ, ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റിന്റെയും ജനറല്‍ മാനേജ്‌മെന്റിന്റേയും ചെലവുകള്‍, സ്ഥിര ആസ്തികളുടെ തേയ്മാനവും സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റിന്റെ ചെലവുകളും, സ്‌കീമുകളുമായി ബന്ധപ്പെട്ടതല്ലാത്ത നിയമപരം, വിപണനം, പ്രസിദ്ധീകരണം, പൊതു ചെലവുകള്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

ചെലവ് അനുപാതം (Expense ratio):

ഒരു മ്യൂച്വല്‍ ഫണ്ട് നടത്തിപ്പിന്റെ മൊത്തം ചെലവും അതിന്റെ അറ്റ ആസ്തിയും തമ്മിലുള്ള അനുപാതമാണ് ഇത്. ഫണ്ടിന്റെ പ്രവര്‍ത്തനത്തിന് വേണ്ടി ആസ്തിയുടെ എത്ര ശതമാനം ചെലവഴിക്കേണ്ടി വരുന്നു എന്ന് മനസിലാക്കാനുള്ള മാര്‍ഗമാണ് ചെലവ് അനുപാതം. പ്രവര്‍ത്തന ചെലവ് കൂടിയാല്‍ ആസ്തിയില്‍ നിന്നും ആ തുക കുറയ്‌ക്കേണ്ടിവരും. ഇത് നിക്ഷേപകര്‍ക്കുള്ള വരുമാനത്തെ ബാധിക്കും. മാനേജ്‌മെന്റ് ഫീസ് (ശമ്പളം, ബോണസുകള്‍,) അഡ്മിനിസ്‌ട്രേറ്റീവ് ചെലവുകള്‍, വിതരണക്കാര്‍ക്ക് നല്‍കുന്ന കമ്മീഷന്‍ എന്നിവ ചെലവുകളില്‍ ഉള്‍പ്പെടുന്നു. ചെലവ് അനുപാതം 'ലോഡില്‍' നിന്ന് വ്യത്യസ്തമാണ്. ഒരു ഫണ്ട് കൈവശം വയ്ക്കാന്‍ വേണ്ടി വരുന്ന ചെലവാണ് എക്സ്പെ‍ൻസ് റേഷ്യോ. എന്നാല്‍ 'ലോഡ്' (load) ഒരു ഫണ്ട് വാങ്ങാന്‍ വേണ്ടി വരുന്ന തുകയാണ്. 'ലോഡ്' നിക്ഷേപകന്‍ നേരിട്ട് ഫണ്ടിന് നല്‍കുന്നതാണ്. എന്നാല്‍ എക്സ്പെ‍ൻസ് റേഷ്യോ ഈടാക്കുന്നത് നിക്ഷേപകന്റെ അറ്റ ആസ്തികളുടെ ശതമാനമായിട്ടാണ്. ഇത് എല്ലാ വര്‍ഷവും മൊത്തം നിക്ഷേപത്തില്‍ നിന്നും കുറയ്ക്കുകയാണ് ചെയ്യുന്നത്.

എന്‍ട്രി എന്‍ഡ് എക്‌സിറ്റ് ലോഡ് (Entry and exit load):

മ്യൂച്വല്‍ ഫണ്ടുകളുടെ ബ്രോക്കറേജ്, വിപണന ചെലവുകള്‍, ആശയവിനിമയ ചെലവുകള്‍ മുതലായവയെയാണ് ലോഡ് എന്ന് വിളിക്കുന്നത്. ഒരു ഫണ്ട് വാങ്ങുന്നതിന് വേണ്ടി വരുന്ന തുകയാണ് ലോഡ്. യൂണിറ്റുകള്‍ വില്‍ക്കുകയോ പുനര്‍ വാങ്ങുകയോ ചെയ്യുമ്പോള്‍ ലോഡ് നല്‍കേണ്ടി വരുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ലോഡ് ഒരു സെയില്‍സ് ചാര്‍ജോ കമ്മീഷനോ ആണ്. ലോഡുകള്‍ രണ്ട് തരത്തിലുണ്ട്. ഫ്രണ്ട് എൻഡ് ലോഡ് & ബാക്ക് എൻഡ് ലോഡ്. ഫ്രണ്ട് എൻഡ് ലോഡിനെ സെയിൽ ലോഡ് എന്നും അറിയപ്പെടുന്നു. ഒരു നിക്ഷേപകന്‍ സ്‌കീമില്‍ ചേരുമ്പോഴാണ് (entry) ഇത് നല്‍കേണ്ടിവരുന്നത്. ബാക്ക് എൻഡ് ലോഡ് അല്ലെങ്കില്‍ റീ പർച്ചേസ് ലോഡ് നല്‍കേണ്ടി വരുന്നത് നിക്ഷേപകന്‍ സ്‌കീമില്‍ നിന്ന് പുറത്ത് പോകുമ്പോഴാണ് (exit). ചില സ്‌കീമുകളില്‍ ലോഡ് ഈടാക്കുന്നില്ല. ഇവയെ 'നോ ലോഡ്' സ്‌കീംസ് എന്ന് വിളിക്കുന്നു.