image

31 Jan 2022 6:05 AM GMT

Mutual Fund

മ്യൂച്ചല്‍ ഫണ്ടുകളിലെ ചാര്‍ജുകള്‍ അറിയാം

MyFin Desk

മ്യൂച്ചല്‍ ഫണ്ടുകളിലെ ചാര്‍ജുകള്‍ അറിയാം
X

Summary

നെറ്റ് അസറ്റ് വാല്യൂ (NAV) ആയിട്ടാണ് മ്യൂച്ചല്‍ ഫണ്ടിന്റെ മൂല്യം കണക്കാക്കുന്നത്. മൊത്തം ഓഹരികളുടെ തുകയില്‍ നിന്നും ചെലവുകള്‍ കുറച്ചാണ് നെറ്റ് അസറ്റ് വാല്യു കണക്കാക്കുന്നത്. അതായത് മൊത്തം ആസ്തികളില്‍ നിന്നും മൊത്തം ബാധ്യതകള്‍ കുറച്ചാല്‍ കിട്ടുന്നതാണ് ഇത്. മ്യൂച്ചല്‍ ഫണ്ടുകളുടെ അറ്റ മൂല്യത്തെയാണ് ഇത് പ്രതിനിധീകരിക്കുന്നത്. മ്യൂച്ചല്‍ ഫണ്ടിന്റെ ആസ്തികള്‍ എന്നാല്‍ ഫണ്ടിന്റെ മൊത്തം നിക്ഷേപങ്ങളും അവരുടെ കൈവശമുള്ള പണവും പണത്തിനു തുല്യമായ ഉപകരണങ്ങളും ലഭിക്കാനുള്ള പണവും നിക്ഷേപങ്ങളും ഉള്‍പ്പെടുന്നതാണ്. മ്യൂച്ചല്‍ ഫണ്ടിന്റെ ബാധ്യതകളില്‍ എന്നാല്‍ […]


നെറ്റ് അസറ്റ് വാല്യൂ (NAV) ആയിട്ടാണ് മ്യൂച്ചല്‍ ഫണ്ടിന്റെ മൂല്യം കണക്കാക്കുന്നത്. മൊത്തം ഓഹരികളുടെ തുകയില്‍ നിന്നും ചെലവുകള്‍ കുറച്ചാണ്...

നെറ്റ് അസറ്റ് വാല്യൂ (NAV) ആയിട്ടാണ് മ്യൂച്ചല്‍ ഫണ്ടിന്റെ മൂല്യം കണക്കാക്കുന്നത്. മൊത്തം ഓഹരികളുടെ തുകയില്‍ നിന്നും ചെലവുകള്‍ കുറച്ചാണ് നെറ്റ് അസറ്റ് വാല്യു കണക്കാക്കുന്നത്. അതായത് മൊത്തം ആസ്തികളില്‍ നിന്നും മൊത്തം ബാധ്യതകള്‍ കുറച്ചാല്‍ കിട്ടുന്നതാണ് ഇത്. മ്യൂച്ചല്‍ ഫണ്ടുകളുടെ അറ്റ മൂല്യത്തെയാണ് ഇത് പ്രതിനിധീകരിക്കുന്നത്.

മ്യൂച്ചല്‍ ഫണ്ടിന്റെ ആസ്തികള്‍ എന്നാല്‍ ഫണ്ടിന്റെ മൊത്തം നിക്ഷേപങ്ങളും അവരുടെ കൈവശമുള്ള പണവും പണത്തിനു തുല്യമായ ഉപകരണങ്ങളും ലഭിക്കാനുള്ള പണവും നിക്ഷേപങ്ങളും ഉള്‍പ്പെടുന്നതാണ്.

മ്യൂച്ചല്‍ ഫണ്ടിന്റെ ബാധ്യതകളില്‍ എന്നാല്‍ ബാങ്കില്‍ നിന്നോ മറ്റു മ്യൂച്ചല്‍ ഫണ്ടുകളില്‍ നിന്നോ വായ്പയെടുത്ത തുകയും മറ്റു സ്ഥാപനങ്ങള്‍ക്ക് നല്‍കാനുള്ള തുകകളും പ്രവര്‍ത്തന ചെലവ്, ജീവനക്കാരുടെ ശമ്പളം, മാനേജ്‌മെന്റ് ചെലവുകള്‍,വിപണന ചെലവുകള്‍ എന്നിവയും ഉള്‍പ്പെടുന്നു. എല്ലാ പ്രവര്‍ത്തി ദിവസത്തിനു ശേഷവും അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ (എ എം സി; AMC) നെറ്റ് അസറ്റ് വാല്യു കണക്കാക്കുന്നു.

അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ നിങ്ങളില്‍ നിന്ന് ഒരു അഡ്‌മിനിസ്‌ട്രേഷൻ ഫീസ് ഈടാക്കും. ഇത് അവരുടെ ശമ്പളം, ബ്രോക്കറേജ്, പരസ്യം, തുടങ്ങിയ ചെലവുകള്‍ക്കായി ശേഖരിക്കുന്ന തുകയാണ്. ഇത്തരം ചെലവുകള്‍ ചെലവ് അനുപാതം (എക്‌സ്‌പെന്‍സ് റേഷ്യോ) ഉപയോഗിച്ചാണ് അളക്കുന്നത്. ഒരു മ്യൂച്ചല്‍ ഫണ്ടിന്റെ ചെലവ് അനുപാതം കുറയുന്തോറും അതില്‍ നിക്ഷേപിക്കാനുള്ള ചെലവും കുറയും.

എ എം സികള്‍ ഈടാക്കുന്ന മറ്റൊരു ചാര്‍ജാണ് ലോഡ്. ഒരു മ്യൂച്ചല്‍ ഫണ്ടില്‍ ചേരുമ്പോഴും അതുപോലെ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം മതിയാക്കി പുറത്തേക്ക് പോകുമ്പോഴും ഈടാക്കുന്ന നിരക്കാണ് ലോഡ് എന്നറിയപ്പെടുന്നത്. അതായത് എന്‍ട്രി അല്ലെങ്കില്‍ എക്‌സിറ്റ് കോസ്റ്റ് എന്നാണ് ഇതറിയപ്പെടുന്നത്. ഒരു സ്‌കീമിന്റെ യൂണിറ്റുകള്‍ വില്‍ക്കുമ്പോഴോ നിക്ഷേപകരില്‍ നിന്ന് യൂണിറ്റുകള്‍ തിരികെ വാങ്ങുമ്പോഴോ ഓരോ തവണയും ചെലവ് ഈടാക്കാം.

മ്യൂച്ചല്‍ ഫണ്ടുകളുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളെക്കുറിച്ചും നിങ്ങള്‍ ബോധവാന്‍മാരായിരിക്കണം. അല്ലെങ്കില്‍ നിക്ഷേപത്തില്‍ നിന്നുള്ള ലാഭം ചിലപ്പോള്‍ ഗണ്യമായി കുറഞ്ഞേക്കാം. മ്യൂച്ചല്‍ ഫണ്ടുകളുമായി ബന്ധപ്പെട്ട ചെലവുകളുടെയും ഫീസിന്റെയും വിശദാംശങ്ങള്‍ അടങ്ങിയ ഫൈന്‍ പ്രിന്റ് വായിച്ച് കാര്യങ്ങള്‍ മനസിലാക്കുന്നത് നല്ലതാണ്.