image

14 Jan 2022 12:08 AM GMT

Banking

കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍, ലക്ഷ്യം നിക്ഷേപം പ്രോത്സാഹിപ്പിക്കൽ

MyFin Desk

കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍, ലക്ഷ്യം നിക്ഷേപം പ്രോത്സാഹിപ്പിക്കൽ
X

Summary

ബിസിനസ് ആശയങ്ങളും പ്രായോഗിക പദ്ധതികളും വികസിപ്പിക്കുന്നതിനുള്ള പിന്തുണ, സാധ്യതാ പഠനങ്ങള്‍ നടത്തുന്നതിനുള്ള സഹായം, വിവിധ തരത്തിലുള്ള നിക്ഷേപങ്ങള്‍ക്ക് അനുയോജ്യമായ സാമ്പത്തിക സഹായം തുടങ്ങി നിരവധി പദ്ധതികളാണ് കെ എസ് ഐ ഡി സി നടപ്പിലാക്കുന്നത്


കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി) കേരളത്തിലെ വ്യാവസായിക, നിക്ഷേപ പ്രോത്സാഹനത്തിനായി ചുമതലപ്പെടുത്തിയിട്ടുള്ള കേരള സര്‍ക്കാരിന്റെ പ്രധാന ഏജന്‍സിയാണ്. 1961ല്‍ രൂപീകൃതമായ കെ എസ് ഐ ഡി സിയുടെ പ്രധാന ലക്ഷ്യം കേരളത്തിലെ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക, ധനസഹായം നല്‍കുക, സംസ്ഥാനത്തെ വ്യാവസായിക വളര്‍ച്ചയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ഉറപ്പാക്കുക എന്നിവയാണ്.

കെ എസ് ഐ ഡി സി യെ നയിക്കുന്നത് എഞ്ചിനീയറിങ്, മാനേജ്‌മെന്റ്, ഫിനാന്‍സ്, ലോ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള ഒരു കൂട്ടം പ്രൊഫഷണലുകളാണ്. തിരുവനന്തപുരത്താണ് ഹെഡ് ഓഫീസ്. കെ എസ് ഐ ഡി സിക്ക് കൊച്ചിയില്‍
റീജിയണല്‍ ഓഫീസുണ്ട്.

ബിസിനസ് ആശയങ്ങളും പ്രായോഗിക പദ്ധതികളും വികസിപ്പിക്കുന്നതിനുള്ള പിന്തുണ, സാധ്യതാ പഠനങ്ങള്‍ നടത്തുന്നതിനുള്ള സഹായം, വിവിധ തരത്തിലുള്ള നിക്ഷേപങ്ങള്‍ക്ക് അനുയോജ്യമായ സാമ്പത്തിക സഹായം തുടങ്ങി നിരവധി പദ്ധതികളാണ് കെ എസ് ഐ ഡി സി നടപ്പിലാക്കുന്നത്. കേരളത്തിലെ വിദേശ-ആഭ്യന്തര നിക്ഷേപങ്ങള്‍ക്കുള്ള നോഡല്‍ ഏജന്‍സി എന്ന നിലയില്‍, വിവിധ പ്രോത്സാഹന പദ്ധതികള്‍ നടപ്പിലാക്കുന്നതിനും സര്‍ക്കാരും വ്യാവസായിക മേഖലയും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിനും പുറമെ നിക്ഷേപകര്‍ക്ക് കെ എസ് ഐ ഡി സി പിന്തുണ നല്‍കുന്നു.

കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, കേരളാ മെറ്റല്‍സ് ആന്റ് മിനറല്‍സ്, മലബാര്‍ സിമന്റ്സ്, കേരള ആയുര്‍വ്വേദ ഫാര്‍മസി, അപ്പോളോ ടയേഴ്സ് എന്നിങ്ങനെ സംസ്ഥാനത്തേക്ക് കെ എസ് ഐ ഡി സി നിരവധി പ്രശംസനീയമായ നിക്ഷേപം ആകര്‍ഷിച്ചിട്ടുണ്ട്. കോര്‍പ്പറേഷന്‍ ഇതുവരെ സംസ്ഥാനത്ത് 750 ലധികം പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുകയും ഓര്‍ഗനൈസേഷനുകള്‍ സ്ഥാപിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്.