image

25 Feb 2022 7:13 AM GMT

Banking

റൂറല്‍ മാനേജ്മെന്റ് പഠിക്കാം, സംരംഭകരാകാം

MyFin Desk

റൂറല്‍ മാനേജ്മെന്റ് പഠിക്കാം, സംരംഭകരാകാം
X

Summary

  ഡെല്‍ഹി: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്മെന്റ് ആന്‍ഡ് പഞ്ചായത്തീരാജ് നടത്തുന്ന രണ്ട് ഫുള്‍ടൈം പ്രോഗ്രാമുകളിലേക്ക് ഏപ്രില്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. 50 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. പട്ടിക ജാതി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി. 2022 ജൂണ്‍ 15 നകം കോഴ്സ് പൂര്‍ത്തിയാക്കുന്ന അവസാന വര്‍ഷക്കാരെയും പരിഗണിക്കും. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്മെന്റ്- റൂറല്‍ മാനേജ്മെന്റ് (2 വര്‍ഷം), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ […]


ഡെല്‍ഹി: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്മെന്റ് ആന്‍ഡ് പഞ്ചായത്തീരാജ് നടത്തുന്ന രണ്ട് ഫുള്‍ടൈം പ്രോഗ്രാമുകളിലേക്ക് ഏപ്രില്‍ 10...

 

ഡെല്‍ഹി: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്മെന്റ് ആന്‍ഡ് പഞ്ചായത്തീരാജ് നടത്തുന്ന രണ്ട് ഫുള്‍ടൈം പ്രോഗ്രാമുകളിലേക്ക് ഏപ്രില്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. 50 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. പട്ടിക ജാതി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി. 2022 ജൂണ്‍ 15 നകം കോഴ്സ് പൂര്‍ത്തിയാക്കുന്ന അവസാന വര്‍ഷക്കാരെയും പരിഗണിക്കും.
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്മെന്റ്- റൂറല്‍ മാനേജ്മെന്റ് (2 വര്‍ഷം), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ റൂറല്‍ മാനേജ്മെന്റ് (1 വര്‍ഷം) എന്നിവയാണ് പ്രോഗ്രാമുകള്‍.

വാര്‍ഷിക കോഴ്സ് ഫീസ് 1,80,000 രൂപ. ഹോസ്റ്റല്‍ ചെലവുകള്‍ ഇതിനു പുറമേയാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡപ്രകാരം സംവരണമുണ്ട്. ട്രൈമസ്റ്റര്‍ പരീക്ഷകളില്‍ ഉന്നതനിലവാരം പുലര്‍ത്തുന്നവരില്‍ നിന്ന് തിരഞ്ഞെടുക്കുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് സ്‌കോളര്‍ഷിപ്പ് നല്‍കും.

www.nird.org.in എന്ന വെബ്സൈറ്റില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. ജനറല്‍ വിഭാഗത്തിന് 400 രൂപയും പട്ടികജാതി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 200 രൂപയുമാണ് ഫീസ്.