image

1 July 2022 6:56 AM GMT

Product Review

കോൾ ഇന്ത്യ ലിമിറ്റഡ്

MyFin Desk

കോൾ ഇന്ത്യ ലിമിറ്റഡ്
X

Summary

കൽക്കരി മന്ത്രാലയത്തിന് കീഴിൽ ഇന്ത്യൻ സർക്കാർ ഉടമസ്ഥതയിലുള്ള കൽക്കരി ഖനന, ശുദ്ധീകരണ കോർപ്പറേഷനാണ് കോൾ ഇന്ത്യ ലിമിറ്റഡ്


കൽക്കരി മന്ത്രാലയത്തിന് കീഴിൽ ഇന്ത്യൻ സർക്കാർ ഉടമസ്ഥതയിലുള്ള കൽക്കരി ഖനന, ശുദ്ധീകരണ കോർപ്പറേഷനാണ് കോൾ ഇന്ത്യ ലിമിറ്റഡ് (സിഐഎൽ). പശ്ചിമ ബംഗാളിലെ കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇത് ലോകത്തിലെ ഏറ്റവും വലിയ കൽക്കരി ഉൽപ്പാദകരും മഹാരത്ന പൊതുമേഖലാ സ്ഥാപനവുമാണ്.
ഇന്ത്യയിലെ മൊത്തം കൽക്കരി ഉൽപ്പാദനത്തിൽ 82 ശതമാനം സംഭാവന ചെയ്യുന്നത് ഈ കമ്പനിയാണ്. ആഗോള കാർബൺ പുറന്തള്ളലിന്റെ മൂന്നിലൊന്നിന് ഉത്തരവാദികളായ 20 സ്ഥാപനങ്ങളിൽ എട്ടാം സ്ഥാനത്താണ് സിഐഎൽ.

സൂചികയിൽ 0.43 ശതമാനം വെയിറ്റേജുള്ള നിഫ്റ്റി 50 കമ്പനിയാണിത്.

അനുബന്ധകമ്പനികൾ
സിഐഎൽ-ന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഏഴ് അനുബന്ധ സ്ഥാപനങ്ങളും കൽക്കരി ഉത്പാദിപ്പിക്കുന്നു.

  1. ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡ് (ഇസിഎൽ)
  2. ഭാരത് കോക്കിംഗ് കോൾ ലിമിറ്റഡ് (ബിസിസിഎൽ)
  3. സെൻട്രൽ കോൾഫീൽഡ്സ് ലിമിറ്റഡ് (സിസിഎൽ)
  4. വെസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡ് (ഡബ്ല്യുസിഎൽ)
  5. സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡ് (എസ്ഇസിഎ)
  6. നോർത്തേൺ കോൾഫീൽഡ് ലിമിറ്റഡ് (എൻസിഎൽ)
  7. മഹാനദി കോൾഫീൽഡ്സ് ലിമിറ്റഡ് (എംസിഎൽ)എന്നിവയാണ് അവ.കോൾ ഇന്ത്യയുടെ പൂർണ ഉടമസ്ഥതയിലുള്ള എട്ടാമത്തെ ഉപസ്ഥാപനം സെൻട്രൽ മൈൻ പ്ലാനിംഗ് ആൻറ് ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട് ലിമിറ്റഡ് (CMPDIL) മാറ്റ് ഏഴു പ്രൊഡക്ഷൻ സബ്‌സിഡിയറികൾക്കും പര്യവേക്ഷണവും ആസൂത്രണവും സാങ്കേതിക പിന്തുണയും നൽകുന്നു.

സിഐഎൽ- ന് മൊസാംബിക്കിൽ കൽക്കരി ഖനന സാധ്യതകൾ പിന്തുടരുന്നതിനായി കോൾ ഇന്ത്യ ആഫ്രിക്കാന ലിമിറ്റഡ് എന്ന പേരിൽ പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു അനുബന്ധ സ്ഥാപനവും ഉണ്ട്.

ഓഹരി ഘടന
കമ്പനി സ്ഥാപകർ, എഫ്ഐഐ, ഡിഐഐ, മ്യൂച്വൽ ഫൻഡ്സ്, കേന്ദ്ര സർക്കാർ, പൊതുജനങ്ങൾ എന്നിങ്ങനെയാണ് കോൾ ഇന്ത്യയുടെ ഓഹരി ഘടന.

മൂന്നാംപാദ ഫലങ്ങൾ
2021 ഡിസംബർ 31-ന് അവസാനിച്ച പാദത്തിൽ കോൾ ഇന്ത്യയുടെ ഏകീകൃത അറ്റാദായം 48% വർധനവ് രേഖപ്പെടുത്തി 4,558 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ ഇത് 3,085 കോടി രൂപയായിരുന്നു.

പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം 21 സാമ്പത്തിക വർഷത്തിലെ 23,686 കോടി രൂപയിൽ നിന്ന് 20% ഉയർന്ന് 28,434 കോടി രൂപയായി.

ഓഹരി ഒന്നിന് 5 രൂപ ഇടക്കാല ലാഭവിഹിതം നൽകുന്നതിന് കമ്പനിയുടെ ബോർഡ് അംഗീകാരം നൽകി.

മൂന്നാം പാദത്തിലെ ഏകീകൃത ചെലവ് മുൻ സാമ്പത്തിക വർഷത്തെ ഇതേ പാദത്തിലെ 19,592.57 കോടി രൂപയിൽ നിന്ന് 22,780.95 കോടി രൂപയായി ഉയർന്നു.

ഒക്‌ടോബർ-ഡിസംബർ കാലയളവിൽ അസംസ്‌കൃത കൽക്കരി ഉൽപ്പാദനം മുൻ സാമ്പത്തിക വർഷത്തെ ഇതേ പാദത്തിൽ 156.78 മെട്രിക് ടണ്ണിൽ നിന്ന് 163.82 മെട്രിക് ടണ്ണായി ഉയർന്നു. അസംസ്‌കൃത കൽക്കരിയുടെ ഉപയോഗം കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 154.46 മെട്രിക് ടണ്ണിൽ നിന്ന് 173.77 മെട്രിക് ടണ്ണായി ഉയർന്നു.

ഒക്‌ടോബർ-ഡിസംബർ കാലയളവിൽ ഇ-ലേലത്തിൽ നിന്നുള്ള വിൽപ്പന 5,052.97 കോടി രൂപയായെന്നും ടണ്ണിന് ശരാശരി 1,947.19 രൂപ സാക്ഷാത്കരിച്ചതായും കമ്പനി അറിയിച്ചു.

2023-24 ഓടെ ശുദ്ധ കൽക്കരി ടെക്നോളജിയിലും കൽക്കരി പര്യവേഷണത്തിനുമായി 1,23,000 കോടി രൂപ ചെലവിടാനാണ് കോൾ ഇന്ത്യ ഉദ്ദേശിക്കുന്നത്.

ബ്രോക്കറേജ് വീക്ഷണം
കഴിഞ്ഞ ആറ് മാസത്തിനിടെ വിൽപ്പനയുടെ അളവിൽ ശക്തമായ പ്രകടനം കമ്പനി കാഴ്ചവെച്ചതായി ബ്രോക്കറേജ് പ്രഭുദാസ് ലില്ലാധർ പറയുന്നു. എന്നിരുന്നാലും, ഇന്ധന വിതരണ കരാറുകളിൽ വന്ന (FSA) വിലക്കയറ്റത്തിലെ കാലതാമസം (മൊത്തം അളവിലെ 85 ശതമാനം) ഒരു തടസ്സമായി തുടരുന്നു. വളരെ താമസിച്ചാണെങ്കിലും ആഗോള വിലയിലെ കുതിച്ചുകയറ്റം, ചെലവിലെ ഗണ്യമായ വർദ്ധനവ് (കഴിഞ്ഞ വർദ്ധനവിന് ശേഷം ഏകദേശം നാല് വർഷത്തെ നീണ്ട ഇടവേള) എന്നി പശ്ചാത്തലത്തിൽ ഒരു വില വർദ്ധനവ് അനിവാര്യമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

മറുവശത്ത്, ഇ-ലേലങ്ങളിലെ ശക്തമായ ഉയർച്ച, FSA വിലകളിലെ വർദ്ധനവിന്റെ കാലതാമസം മൂലം വന്ന പ്രശ്നങ്ങളെ ഭാഗികമായി ഒഴിവാക്കാൻ സഹായിച്ചു. പ്രവർത്തനത്തിലെ മെച്ചപ്പെട്ട പ്രകടനവും എഫ്എസ്എ, ഇ-ലേലം ഇവയിലെ മികവും മൂലം കോൾ ഇന്ത്യയുടെ ഓഹരി 172 രൂപ ലക്ഷ്യ വിലക്ക് കൂടുതൽ സമാഹരിക്കാമെന്ന്‌ പ്രഭുദാസ് ലില്ലാധർ പറയുന്നു. ഇത് FY23E EV/EBITDA യുടെ 3.0x ആണ്.

പരിസ്ഥിതി കാഴ്ചപ്പാട്: എൻവിറോണ്മെന്റ് സോഷ്യൽ ആൻഡ് ഗവർണൻസ് (ഇ എസ്‌ ജി)
പ്രതികൂല പാരിസ്ഥിതിക ആഘാതങ്ങൾ കുറയ്ക്കുന്നതിന് ഖനന പ്രവർത്തനങ്ങൾക്കൊപ്പം ശുദ്ധവും ആരോഗ്യകരവുമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ കോൾ ഇന്ത്യ പ്രതിജ്ഞാബദ്ധരാണ്.
പാരിസ്ഥിതിക കാൽപ്പാടുകളും പരിസ്ഥിതി സംരക്ഷണ നടപടികളും മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് നൂതന സാങ്കേതികവിദ്യയും മൂർത്തമായ പ്രവർത്തനത്തിന് ആവശ്യമായ ധനസഹായവും കമ്പനി നൽകുന്നു. മറ്റു പ്രധാന ഉദ്ദേശ ലക്ഷ്യങ്ങൾ ഇവയാണ്:
• പാരിസ്ഥിതിക പ്രശ്നങ്ങൾ ഏറ്റവും കുറക്കുക
• കൽക്കരിയുടെ ഉത്പാദനം കൂടുതൽ ഉറപ്പാക്കുക
• മണ്ണിന്റെയും ഭൂഗർഭജലത്തിന്റെയും മലിനീകരണത്തിന്റെ അപകടസാധ്യതകൾ കുറയ്ക്കുക
• ഖനന പ്രവർത്തനങ്ങളിൽ ഊർജ്ജ ആവശ്യം കുറയ്ക്കുക
• കണികാ ദ്രവ്യവും (പൊടി) എക്‌സ്‌ഹോസ്റ്റ് വാതകങ്ങളും കുറക്കുക
• പരിസ്ഥിതി, ആരോഗ്യ അവബോധം വർധിപ്പിക്കുക.