image

18 March 2022 5:52 AM GMT

Personal Finance

പിഎഫ് നിധിയിലെ വാർഷിക നിക്ഷേപം, നികുതിയിൽ അവ്യക്തത തുടരുന്നു

MyFin Desk

പിഎഫ് നിധിയിലെ വാർഷിക നിക്ഷേപം, നികുതിയിൽ അവ്യക്തത തുടരുന്നു
X

Summary

  ഒരു വര്‍ഷം പി എഫില്‍ ആകെ നിക്ഷേപിക്കുന്ന തുക 2.5 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ പലിശ നല്‍കേണ്ടി വരുമെന്ന ചട്ടം സംബന്ധിച്ച് നിക്ഷേപകരില്‍ ആശയക്കുഴപ്പം തുടരുന്നു. 2021-22 ലെ ബജറ്റിലാണ് 2.5 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് നികുതി കൊണ്ടുവന്നത്. ഇത് അടുത്ത മാസം മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. റിസ്‌ക് കുറവും പലിശ നിരക്കു കൂടുതലുമുള്ള പി എഫ്, വിപിഎഫ് നിധികളിലേക്ക് വലിയ തോതില്‍ പണം നിക്ഷേപിക്കുന്നുവെന്നതിനാലാണ് ഇത്തരം ഒരു ചട്ടം കൊണ്ടുവന്നത്. ധനാഢ്യര്‍ വരെ ഇങ്ങനെ […]


ഒരു വര്‍ഷം പി എഫില്‍ ആകെ നിക്ഷേപിക്കുന്ന തുക 2.5 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ പലിശ നല്‍കേണ്ടി വരുമെന്ന ചട്ടം സംബന്ധിച്ച് നിക്ഷേപകരില്‍...

 

ഒരു വര്‍ഷം പി എഫില്‍ ആകെ നിക്ഷേപിക്കുന്ന തുക 2.5 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ പലിശ നല്‍കേണ്ടി വരുമെന്ന ചട്ടം സംബന്ധിച്ച് നിക്ഷേപകരില്‍ ആശയക്കുഴപ്പം തുടരുന്നു. 2021-22 ലെ ബജറ്റിലാണ് 2.5 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് നികുതി കൊണ്ടുവന്നത്. ഇത് അടുത്ത മാസം മുതലാണ് പ്രാബല്യത്തില്‍ വരുന്നത്.

റിസ്‌ക് കുറവും പലിശ നിരക്കു കൂടുതലുമുള്ള പി എഫ്, വിപിഎഫ് നിധികളിലേക്ക് വലിയ തോതില്‍ പണം നിക്ഷേപിക്കുന്നുവെന്നതിനാലാണ് ഇത്തരം ഒരു ചട്ടം കൊണ്ടുവന്നത്. ധനാഢ്യര്‍ വരെ ഇങ്ങനെ പണം നിക്ഷേപിച്ച് അധിക വരുമാനം നേടുന്നുവെന്നതായിരുന്നു തിരുമാനത്തിന് പിന്നില്‍.

എന്നാല്‍ പുതിയ നികുതി വര്‍ഷത്തിന് രണ്ടാഴ്ച മാത്രം അവശേഷിക്കെ, പല ആശയക്കുഴപ്പങ്ങളും നിക്ഷേപകര്‍ക്കുണ്ട്. നികുതി ബാധ്യത സംബന്ധിച്ചും ഇത്തരം നിക്ഷേപങ്ങള്‍ക്ക് നേടുന്ന പലിശയുടെ നികുതി സമയം സംബന്ധിച്ചുമാണ് പ്രധാന ആശയക്കുഴപ്പം. നികുതി വിധേയമായ പലിശയ്ക്ക് വാര്‍ഷിക അടിസ്ഥാനത്തിലാണോ അതോ ആകെ നിക്ഷേപം പിന്‍വലിക്കുന്ന സമയത്താണോ നികുതി ചുമത്തുക എന്നതിലും അവ്യക്തത നിലനില്‍ക്കുന്നുണ്ട്.

നിലവില്‍ പിഎഫ് നിധിയില്‍ ഒരു വര്‍ഷം 2.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ നികുതി രഹിതമാണ്. അതില്‍ കൂടുതലാണെങ്കില്‍ ബന്ധപ്പെട്ട നികുതി സ്ലാബ് ബാധകമാണ്. ഇപിഎഫ് (എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്), വിപിഎഫ് (വോളന്ററി പ്രോവിഡന്റ് ഫണ്ട്) നിക്ഷേപങ്ങള്‍ക്ക് പുതിയ തീരുമാനമനുസരിച്ച് 8.1 ശതമാനം പലിശ ലഭിക്കും. സര്‍ക്കാര്‍ പിന്തുണയുള്ള സമാനമായ മറ്റൊരു ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണ് പിപിഎഫ് (പബ്ലിക് പ്രോവിഡന്റ് ഫണ്ട്). സാധാരണക്കാരടക്കമുള്ളവര്‍ക്ക് ചേരാവുന്ന പി എഫ് നിക്ഷേപ പദ്ധതിയാണിത്. 7.1 ശതമാനമാണ് ഇവടെ പലിശ നിരക്ക്.