image

12 Jun 2022 6:44 AM GMT

Lifestyle

റെലിഗെർ ഇൻസൈഡർ ട്രേഡിങ്ങ് കേസ്: 2.43 കോടി രൂപ പിഴയിട്ട് സെബി

Agencies

റെലിഗെർ ഇൻസൈഡർ ട്രേഡിങ്ങ് കേസ്: 2.43 കോടി രൂപ പിഴയിട്ട് സെബി
X

Summary

ഡെല്‍ഹി: റെലിഗെർ ഇന്‍സൈഡര്‍ ട്രേഡിംഗ് കേസിൽ ക്വിക്ക് ട്രേഡിംഗ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് അഡ്വൈസേഴ്സും വിപുല്‍ ഡി മോഡിയും മൊത്തം 2.43 കോടി രൂപ സെബിക്ക് നൽകി ഒത്തു തീർപ്പായി. റെലിഗെയര്‍ എന്റര്‍പ്രൈസസിന്റെ ഓഹരികളില്‍ ഇന്‍സൈഡര്‍ ട്രേഡിങ്ങ് നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ഈ നീക്കം. വ്യക്തിഗതമായി, വിപുല്‍ ഡി മോദി ഒത്തുതീര്‍പ്പുകള്‍ക്കായി 22.31 ലക്ഷം രൂപ അടച്ചപ്പോള്‍, ക്വിക്ക് ട്രേഡിംഗ് 2.21 കോടി രൂപ അടച്ചു. 1.27 കോടി രൂപ ഒത്തുതീര്‍പ്പ തുകയായും 38.3 ലക്ഷം രൂപ ഡിസ്ഗോര്‍ജമെന്റായും […]


ഡെല്‍ഹി: റെലിഗെർ ഇന്‍സൈഡര്‍ ട്രേഡിംഗ് കേസിൽ ക്വിക്ക് ട്രേഡിംഗ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് അഡ്വൈസേഴ്സും വിപുല്‍ ഡി മോഡിയും മൊത്തം 2.43 കോടി രൂപ സെബിക്ക് നൽകി ഒത്തു തീർപ്പായി.

റെലിഗെയര്‍ എന്റര്‍പ്രൈസസിന്റെ ഓഹരികളില്‍ ഇന്‍സൈഡര്‍ ട്രേഡിങ്ങ് നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ഈ നീക്കം.

വ്യക്തിഗതമായി, വിപുല്‍ ഡി മോദി ഒത്തുതീര്‍പ്പുകള്‍ക്കായി 22.31 ലക്ഷം രൂപ അടച്ചപ്പോള്‍, ക്വിക്ക് ട്രേഡിംഗ് 2.21 കോടി രൂപ അടച്ചു. 1.27 കോടി രൂപ ഒത്തുതീര്‍പ്പ തുകയായും 38.3 ലക്ഷം രൂപ ഡിസ്ഗോര്‍ജമെന്റായും 54.92 ലക്ഷം രൂപ പലിശയുമാണ്.

കേസിനാസ്പദമായ കണ്ടെത്തലുകള്‍ അംഗീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെ നിയനലംഘനങ്ങള്‍ ഒരു ഒത്തുതീര്‍പ്പ് ഉത്തരവിലൂടെ പരിഹരിക്കാന്‍ സ്ഥാപനങ്ങള്‍ സെബിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഉത്തരവ്.

പ്രസിദ്ധീകരിക്കാത്ത പ്രൈസ് സെന്‍സിറ്റീവ് വിവരങ്ങളുടെ (യുപിഎസ്‌ഐ) അടിസ്ഥാനത്തില്‍ 2017 ഒക്ടോബര്‍ മുതല്‍ 2018 മെയ് വരെയുള്ള കാലയളവില്‍ ചില സ്ഥാപനങ്ങള്‍ റെഗിലഗര്‍ എന്റര്‍ പ്രൈസസ് ലിമിറ്റഡിന്റെ (ആര്‍ഇഎല്‍) വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടോ എന്നറിയാന്‍ സെബി അന്വേഷണം നടത്തിയിരുന്നു.

അന്വേഷണത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍, ഇന്‍സൈഡര്‍ ട്രേഡിംഗ് നിയമങ്ങളുടെ ലംഘനം ആരോപിച്ച് 2021 ജൂലൈയില്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് മുഖേന സ്ഥാപനങ്ങള്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് നടപടികള്‍ ആരംഭിച്ചിരുന്നു. ഇതനുസരിച്ച്, ക്വിക്ക് ട്രേഡിംഗിന്റെ നിയുക്ത പങ്കാളിയും ക്വിക്ക് ട്രേഡിംഗിന്റെ അക്കൗണ്ടില്‍ ട്രേഡ് ചെയ്യുന്നതിനുള്ള അംഗീകൃത ഒപ്പിട്ടയാളുമാണ് മോദി.

സിദ്ധാർഥ് ദിനേശ് മേത്ത എന്നൊരാളുമായി റെലിഗെറിൽ നിക്ഷേപം നടത്താനായി മോഡി നരന്തരം സമ്പർക്കത്തിലായിരുന്നുവെന്ന് സെബിവ്യക്തമാക്കിയിരുന്നു.

സെറ്റില്‍മെന്റ് ചാര്‍ജിനായി മൊത്തത്തില്‍ 4.35 കോടി രൂപ അടച്ചതിന് ശേഷം ഇന്‍സൈഡര്‍ ട്രേഡിംഗ് നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് മേത്ത ഉള്‍പ്പെടെ മൂന്ന് പേര്‍ കഴിഞ്ഞ മാസം സെബിയില്‍ കേസ് തീര്‍പ്പാക്കിയിരുന്നു.