4 Feb 2022 6:56 AM GMT

X
Summary
എന്‍ പി എസ് പദ്ധതിയ്ക്കു കീഴില്‍ നിങ്ങള്‍ക്ക് മുഴുവന്‍ തുകയും പിന്‍വലിക്കാനാകില്ല
ദേശീയ പെന്‍ഷന്‍ പദ്ധതി (എന്‍ പി എസ്) കേന്ദ്ര ധനകാര്യ വകുപ്പിന്റെ കീഴിലുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ പ്രധാനപ്പെട്ടതാണ്. പെന്‍ഷന്‍...
ദേശീയ പെന്‍ഷന്‍ പദ്ധതി (എന്‍ പി എസ്) കേന്ദ്ര ധനകാര്യ വകുപ്പിന്റെ കീഴിലുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ പ്രധാനപ്പെട്ടതാണ്. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിക്കാണ് (പി എഫ് ആര്‍ ഡി എ) പദ്ധതിയുടെ നടത്തിപ്പ് ചുമതല.
തൊഴില്‍ എടുക്കുന്ന കാലത്ത് നിക്ഷേപം നടത്തുകയും വിരമിക്കുമ്പോള്‍ അടച്ച വിഹിതത്തിന്റെ ഒരു നിശ്ചിത ശതമാനവും പിന്നീട് മാസപെന്‍ഷനും ഉറപ്പാക്കുന്ന പദ്ധതിയാണിത്.
പിന്‍വലിക്കല്‍ നിയമങ്ങള്‍
സാധാരണഗതിയില്‍ നിങ്ങള്‍ക്ക് പല സമ്പാദ്യ പദ്ധതികളില്‍ നിന്നും വിരമിക്കലിന് ശേഷം മുഴുവന്‍ തുകയും ലഭിക്കും. എന്നാല്‍ എന്‍ പി എസ് പദ്ധതിയ്ക്കു കീഴില്‍ നിങ്ങള്‍ക്ക് മുഴുവന്‍ തുകയും പിന്‍വലിക്കാനാകില്ല.
പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത ഇന്‍ഷുറന്‍സ് സ്ഥാപനത്തില്‍ നിന്ന് ഒരു സാധാരണ പെന്‍ഷന്‍ ലഭിക്കുന്നതിന് നിങ്ങള്‍ നിര്‍ബന്ധമായും മുഴുവന്‍ തുകയുടെ 40 ശതമാനം എങ്കിലും മാറ്റിവെക്കേണ്ടതുണ്ട്. ബാക്കി 60 ശതമാനം ഇപ്പോള്‍ നികുതി രഹിതമാണ്. സര്‍ക്കാരിന്റെ ഏറ്റവും പുതിയ നികുതി നിയമം അനുസരിച്ച് മുഴുവന്‍ എന്‍ പി എസ് പിന്‍വലിക്കല്‍ തുകയും നികുതി രഹിതമാക്കിയിരുന്നു.
നേരത്തെ പിന്‍വലിക്കാം
ഒരു പെന്‍ഷന്‍ പദ്ധതിയെന്ന നിലയില്‍, 60 വയസ്സ് വരെ നിക്ഷേപം തുടരേണ്ടത് പ്രധാനമാണ്. എന്നിരുന്നാലും, നിങ്ങള്‍ കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും നിക്ഷേപം നടത്തുകയാണെങ്കില്‍, ഏതെങ്കിലും ആവശ്യങ്ങള്‍ക്കായി നിങ്ങള്‍ക്ക് 25 ശതമാനം തുക വരെ പിന്‍വലിക്കാം.
മക്കളുടെ വിവാഹം അല്ലെങ്കില്‍ ഉന്നത പഠനം, വീട് പണിയുക അല്ലെങ്കില്‍ വാങ്ങുക, ചികിത്സ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പദ്ധതി പൂര്‍ത്തിയാകുന്ന കാലാവധിക്കുള്ളില്‍ നിങ്ങള്‍ക്ക് മൂന്ന് തവണ വരെ (അഞ്ച് വര്‍ഷത്തെ ഇടവേളയില്‍) തുക പിന്‍വലിക്കാം. ശ്രേണി ഒന്ന് അക്കൗണ്ടുകളില്‍ മാത്രമാണ് ഈ നിയന്ത്രണങ്ങള്‍ ബാധകമായിട്ടുള്ളത്.
Tags: