image

4 March 2022 11:00 PM GMT

Social Security

ഇനി ഉറപ്പുള്ള നേട്ടം നല്‍കും, എന്‍പിഎസ് പരിഷ്‌കരിക്കാന്‍ പിഎഫ്ആര്‍ഡിഎ

MyFin Desk

ഇനി ഉറപ്പുള്ള നേട്ടം നല്‍കും, എന്‍പിഎസ് പരിഷ്‌കരിക്കാന്‍ പിഎഫ്ആര്‍ഡിഎ
X

Summary

  നിക്ഷേപകര്‍ക്ക് ഉറപ്പുള്ള നേട്ടം നല്‍കുന്ന രീതിയില്‍ ദേശീയ പെന്‍ഷന്‍ പദ്ധതി കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന് പിഎഫ്ആര്‍ഡിഎ (പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി). മിനിമം അഷ്വേര്‍ഡ് റിട്ടേണ്‍ സ്‌കീം (മാഴ്‌സ്) നടപ്പാക്കാനുള്ള സാധ്യത തേടി അത്തരത്തില്‍ എന്‍പിഎസിനെ പരിവര്‍ത്തനം നടത്താന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തെ നിയമിച്ചിരിക്കുകയാണ് പെന്‍ഷന്‍ റെഗുലേറ്ററി അതോറിറ്റി ഇപ്പോള്‍. ഈ വര്‍ഷം അവസാനത്തോടെ എന്‍പിഎസില്‍ മാറ്റങ്ങള്‍ കൊണ്ടുവന്ന് നിക്ഷേപകരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. നിക്ഷേപകര്‍ക്ക് ഉറപ്പുള്ള റിട്ടേണ്‍ ലഭ്യമാക്കുന്ന പിഎഫ്ആര്‍ഡിഎയുടെ ആദ്യ സ്‌കീം ആയിരിക്കും ഇത്. […]


നിക്ഷേപകര്‍ക്ക് ഉറപ്പുള്ള നേട്ടം നല്‍കുന്ന രീതിയില്‍ ദേശീയ പെന്‍ഷന്‍ പദ്ധതി കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന് പിഎഫ്ആര്‍ഡിഎ (പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി). മിനിമം അഷ്വേര്‍ഡ് റിട്ടേണ്‍ സ്‌കീം (മാഴ്‌സ്) നടപ്പാക്കാനുള്ള സാധ്യത തേടി അത്തരത്തില്‍ എന്‍പിഎസിനെ പരിവര്‍ത്തനം നടത്താന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തെ നിയമിച്ചിരിക്കുകയാണ് പെന്‍ഷന്‍ റെഗുലേറ്ററി അതോറിറ്റി ഇപ്പോള്‍. ഈ വര്‍ഷം അവസാനത്തോടെ എന്‍പിഎസില്‍ മാറ്റങ്ങള്‍ കൊണ്ടുവന്ന് നിക്ഷേപകരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം.

നിക്ഷേപകര്‍ക്ക് ഉറപ്പുള്ള റിട്ടേണ്‍ ലഭ്യമാക്കുന്ന പിഎഫ്ആര്‍ഡിഎയുടെ ആദ്യ സ്‌കീം ആയിരിക്കും ഇത്. നിലവില്‍ 6.85 ലക്ഷം കോടി രൂപയാണ് പിഎഫ്ആര്‍ഡിഎ കൈകാര്യം ചെയ്യുന്നത്. അകെ 1.53 കോടി വ്യക്തിഗത അക്കൗണ്ടുകളുണ്ട്.
വിപണി നിക്ഷേപത്തിനനുസരിച്ചാകും ഇവിടെ റിട്ടേണ്‍ ലഭിക്കുക. നിക്ഷേപകര്‍ക്ക് ചുരുങ്ങിയ ഉറപ്പുള്ള നേട്ടം സാധ്യമാക്കുക എന്നതാണ് പരിഷ്‌കരണം കൊണ്ട് ഉദേശിക്കുന്നത്. ഇതിലൂടെ കൂടുതല്‍ പേരെ ഇതിലേക്ക് ആകര്‍ഷിക്കാനാകും.

രണ്ട് വിധിത്തിലാകും ഇവിടെ റിട്ടേണ്‍. ഫിക്‌സഡ് ഗ്യാരണ്ടി ഓപ്ഷനാണ് ഒന്ന്. ഇവിടെ നിക്ഷേപകാലത്തെ ഉറപ്പുള്ള നേട്ടം സ്ഥിരതയുള്ളതായിരിക്കും. മറ്റൊന്ന് ഫ്‌ളോട്ടിംഗ് ഗ്യാരണ്ടി യാണ്. ഇവിടെ നിക്ഷേപകാലത്തെ ഉറപ്പുള്ള നേട്ടം മാറ്റത്തിന് വിധേയമായിരിക്കും. നിലവിലുള്ള ലോക്ക് ഇന്‍ പിരിയഡ് സംവിധാനവും പരിഷ്‌കരിക്കപ്പെട്ടേക്കാം. കൂടാതെ എന്‍പിഎസ് നിധിയിലേക്കുള്ള സംഭാവനയുടെ ചുരുങ്ങിയതും കൂടിയതുമായ പരിധികളിലും വ്യത്യാസം വന്നേയ്ക്കാം.