image

24 March 2022 2:59 AM GMT

Tax

സംസ്ഥാനങ്ങള്‍ക്ക് വരുമാനമില്ല, ചുരുങ്ങിയ ജിഎസ്ടി സ്ലാബ് ഉയര്‍ത്തുമോ?

MyFin Desk

സംസ്ഥാനങ്ങള്‍ക്ക് വരുമാനമില്ല, ചുരുങ്ങിയ ജിഎസ്ടി സ്ലാബ് ഉയര്‍ത്തുമോ?
X

Summary

വരുമാനം കൂട്ടുന്നതിനും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിലുള്ള ആശ്രിതത്വം ഇല്ലാതാക്കുന്നതിനും വേണ്ടി സ്ലാബ് സംവിധാനത്തില്‍ മാറ്റം വരുത്താന്‍ സംസ്ഥാന ധനമന്ത്രിമാരുള്‍പ്പെടുന്ന സമിതി ശുപാര്‍ശ നല്‍കുമെന്ന് സൂചന. സംസ്ഥാന ധനമന്ത്രിമാരുടെ സമിതി ജിഎസ്ടി കൗണ്‍സിലിന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറിയേക്കും. ഉയര്‍ന്ന സ്ലാബിലേക്കുള്ള കയറ്റമടക്കം വരുമാന വര്‍ധനയ്ക്കുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടാകുമെന്നാണ് സൂചനകള്‍. നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി വരുമാനത്തിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ അമിതമായി ആശ്രയിക്കേണ്ടുന്ന സ്ഥിതിയുണ്ട്. ഇതിന് പരിഹാരമാണ് ലക്ഷ്യമിടുന്നത്. നിലവില്‍ 5,12,18,28 എന്നിങ്ങനെ നാല് സ്ലാബുകളാണ് ചരക്ക് സേവന നികുതിയില്‍ ഉള്‍പ്പെടുന്നത്. […]


വരുമാനം കൂട്ടുന്നതിനും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിലുള്ള ആശ്രിതത്വം ഇല്ലാതാക്കുന്നതിനും വേണ്ടി സ്ലാബ് സംവിധാനത്തില്‍ മാറ്റം...

വരുമാനം കൂട്ടുന്നതിനും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിലുള്ള ആശ്രിതത്വം ഇല്ലാതാക്കുന്നതിനും വേണ്ടി സ്ലാബ് സംവിധാനത്തില്‍ മാറ്റം വരുത്താന്‍ സംസ്ഥാന ധനമന്ത്രിമാരുള്‍പ്പെടുന്ന സമിതി ശുപാര്‍ശ നല്‍കുമെന്ന് സൂചന. സംസ്ഥാന ധനമന്ത്രിമാരുടെ സമിതി ജിഎസ്ടി കൗണ്‍സിലിന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറിയേക്കും. ഉയര്‍ന്ന സ്ലാബിലേക്കുള്ള കയറ്റമടക്കം വരുമാന വര്‍ധനയ്ക്കുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടാകുമെന്നാണ് സൂചനകള്‍. നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി വരുമാനത്തിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ അമിതമായി ആശ്രയിക്കേണ്ടുന്ന സ്ഥിതിയുണ്ട്. ഇതിന് പരിഹാരമാണ് ലക്ഷ്യമിടുന്നത്.

നിലവില്‍ 5,12,18,28 എന്നിങ്ങനെ നാല് സ്ലാബുകളാണ് ചരക്ക് സേവന നികുതിയില്‍ ഉള്‍പ്പെടുന്നത്. അത്യാവശ്യ സാധനങ്ങള്‍ ഏറ്റവും ചുരുങ്ങിയ സ്ലാബിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആഢംബര വസ്തുക്കള്‍ക്ക് ഉയര്‍ന്ന സ്ലാബായ 28 ശതമാനം ആണ് നികുതി. ഇതിന് പുറമേ സെസും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഴയ നികുതി സമ്പ്രദായത്തില്‍ നിന്ന് ജിഎസ്ടിയിലേക്ക് മാറിയതോടെ സംസ്ഥാനങ്ങള്‍ക്കുണ്ടായ നഷ്ടം നികത്തുന്നതിന് വേണ്ടിയാണ് സെസ് ഉപയോഗിക്കുന്നത്.

നിലവിലെ ചെറിയ സ്ലാബായ 5 ഒഴിവാക്കി രണ്ടാം തട്ടായ 8 ലേക്ക് ഉയര്‍ത്താന്‍ ശുപാര്‍ശയുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് തന്നെ 1.50 ലക്ഷം രൂപയുടെ വരുമാന വര്‍ധനയ്ക്ക് ഉതകുമെന്നാണ് കണക്ക് കൂട്ടല്‍. പാക്ക് ചെയ്ത ഭക്ഷ്യോത്പന്നങ്ങള്‍ കൂടുതലായി ഉള്‍പ്പെടുന്ന ചെറിയ സ്ലാബില്‍ ഒരു ശതമാനം വര്‍ധന വരുത്തിയാല്‍ അര ലക്ഷം കോടി രൂപയുടെ വരുമാന വര്‍ധനയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

5,12 സ്ലാബുകള്‍ ഒഴിവാക്കി 8,18,28 സ്ലാബുകള്‍ മാത്രമാക്കുക എന്ന രീതിയിലുള്ള നീക്കമാണ് നടത്തുന്നത്. ശുപാര്‍ശ നടപ്പായാല്‍ അഞ്ച് എട്ടിലേക്കും 12-ാം സ്ലാബ് 18 ലേക്കും മാറും. ഇത് വലിയ വരുമാന വര്‍ധനവിന് കാരണമാകും. ജൂലായ് 17,2017 ലാണ് രാജ്യത്ത് ജിഎസ്ടി നടപ്പാക്കുന്നത്. ഇതു മൂലം സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാന നഷ്ടത്തിന് അഞ്ച് വര്‍ഷം നഷ്ടപരിഹാരം നല്‍കാമെന്ന് കേന്ദ്രം ഉറപ്പ്് നല്‍കിയിരുന്നു. ഇത് 2022 ജൂണില്‍ അവസാനിക്കും. ഇതോടെ സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ വലിയ കുറവുണ്ടാകുകുയം ഇത് വലിയ പ്രതിസന്ധിയുണ്ടാക്കുകയും ചെയ്യും.