image

19 July 2022 1:10 AM GMT

Banking

വാർഷിക വരുമാനം 2.5 ലക്ഷം, ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുണ്ടോ?

MyFin Desk

വാർഷിക വരുമാനം 2.5 ലക്ഷം, ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുണ്ടോ?
X

Summary

  ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസം ജൂലായ് 31 ആണ്. ഇനിയും വൈകിക്കാതെ എത്രയും വേഗം ഇത് ചെയ്യുന്നത് അവസാന നിമിഷത്തെ ഓട്ടപ്പാച്ചില്‍ ഒഴിവാക്കാന്‍ സഹായിക്കും. നികുതി ഒഴിവ് പരിധിയായ 2.5 ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ റിട്ടേണ്‍ നല്‍കേണ്ടതുണ്ടോ? ഇക്കാര്യത്തില്‍ പ്രത്യേകിച്ച് തടസങ്ങളൊന്നുമില്ലാത്തതിനാലും റിട്ടേണ്‍ നല്‍കുന്നതുകൊണ്ട് ദോഷമില്ലാത്തതിനാലും അത് ചെയ്യാവുന്നതാണ്. വാര്‍ഷിക വരുമാനം അടിസ്ഥാന കിഴിവായ 2.5 ലക്ഷത്തില്‍ താഴെയാണെങ്കില്‍ ആദായ നികുതി നല്‍കേണ്ടതില്ല എന്നാണ് ചട്ടം. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഇവിടെ അധിക […]


ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസം ജൂലായ് 31 ആണ്. ഇനിയും വൈകിക്കാതെ എത്രയും വേഗം ഇത് ചെയ്യുന്നത് അവസാന നിമിഷത്തെ ഓട്ടപ്പാച്ചില്‍ ഒഴിവാക്കാന്‍ സഹായിക്കും. നികുതി ഒഴിവ് പരിധിയായ 2.5 ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ റിട്ടേണ്‍ നല്‍കേണ്ടതുണ്ടോ? ഇക്കാര്യത്തില്‍ പ്രത്യേകിച്ച് തടസങ്ങളൊന്നുമില്ലാത്തതിനാലും റിട്ടേണ്‍ നല്‍കുന്നതുകൊണ്ട് ദോഷമില്ലാത്തതിനാലും അത് ചെയ്യാവുന്നതാണ്.

വാര്‍ഷിക വരുമാനം അടിസ്ഥാന കിഴിവായ 2.5 ലക്ഷത്തില്‍ താഴെയാണെങ്കില്‍ ആദായ നികുതി നല്‍കേണ്ടതില്ല എന്നാണ് ചട്ടം. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഇവിടെ അധിക ഇളവുണ്ട്. അവര്‍ക്ക് ഒഴിവ് പരിധി 3 ലക്ഷം രൂപയാണ്. 60-80 വയസുകാര്‍ക്കാണ് ഈ ആനുകൂല്യം. 80 വയസിന് മുകളിലാണ് പ്രായമെങ്കില്‍ 5 ലക്ഷം രൂപ വരെ നികുതി ഒഴിവ് പരിധിയിലാണ്. അതായത് മുതിര്‍ന്ന പൗരന്‍മാരുടെ വരുമാനം 3 ലക്ഷത്തില്‍ താഴെയാണെങ്കില്‍ റിട്ടേണ്‍ നിര്‍ബന്ധമല്ല.

അതേസമയം നികുതി ഒഴിവ് പരിധിക്ക് താഴെ വരുമാനമുള്ളവര്‍ റിട്ടേണ്‍ നല്‍കുന്നതു മൂലം ദോഷമില്ല. ചില സാഹചര്യങ്ങളില്‍ ഇത് ഗുണകരമാകുകയും ചെയ്യും. ഉദാഹരണത്തിന് പിന്നീട് ഭവന- വാഹന വായ്പകള്‍ പോലുള്ള ആവശ്യം വരികയാണെങ്കില്‍ ഇത് അധിക നേട്ടമാണ്. പല ബാങ്കുകളും ആദായ നികുതി റിട്ടേണ്‍ ആണ് വരുമാനം ഉറപ്പാക്കാന്‍ വേണ്ടി ഉപയോഗിക്കുന്നത്. അതുകൊണ്ട് ഇത് കൈയ്യിലിരുന്നാല്‍ വായ്പ എളുപ്പമാകും.

മൂന്ന് വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചതിന് തെളിവ് ബാങ്കുകള്‍ ചോദിക്കാറുണ്ട്. അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്നവരോ സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോ പ്രൊഫഷണലുകളോ കൃത്യമായ വരുമാനം ഉള്ളവരായിരിക്കണം എന്നില്ല. ഇത്തരക്കാര്‍ക്കും വരുമാനം തെളിയിക്കണമെന്നുണ്ടെങ്കില്‍ ഇത് ആധികാരിക രേഖയാക്കാവുന്നതാണ്. വിദേശയാത്രയ്ക്കും മറ്റും വിസ അപേക്ഷ നല്‍കുമ്പോഴും തുടര്‍ച്ചയായി റിട്ടേണ്‍ നല്‍കുന്നത് ഗുണം ചെയ്യും.

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അന്തിമ തീയതി ലംഘിക്കുന്നവര്‍ ഇപ്പോള്‍ പിഴ തുക പകുതിയാക്കിയിട്ടുണ്ട്. മാറ്റി വയ്ക്കപ്പെട്ട മുന്‍ വര്‍ഷത്തെ
റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് 5,000 രൂപയാണ് ഇനി പിഴ ഒടുക്കേണ്ടത്. നേരത്തെ ഇത് 10,000 രൂപയായിരുന്നു.