image

7 July 2022 9:11 AM GMT

Stock Market Updates

മികച്ച വില്പന: അജ്‌മേര റിയൽറ്റി ഓഹരികൾക്ക് 8 ശതമാനം വളർച്ച

MyFin Bureau

മികച്ച വില്പന: അജ്‌മേര റിയൽറ്റി ഓഹരികൾക്ക് 8 ശതമാനം വളർച്ച
X

Summary

അജ്‌മേര റിയൽറ്റി ആൻഡ് ഇൻഫ്രായുടെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 14 ശതമാനം ഉയർന്നു. ജൂൺ പാദം അവസാനിച്ചപ്പോൾ, കമ്പനി മികച്ച വില്പന വളർച്ച റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് വർദ്ധനവ്. ഏപ്രിൽ-ജൂൺ പാദത്തിൽ മാത്രം കമ്പനി 400 കോടി രൂപയുടെ വിൽപ്പനയാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ആകെ വില്പന 431 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കമ്പനിയുടെ വില്പന 111 കോടി രൂപയായിരുന്നു. ഏപ്രിൽ-ജൂൺ പാദത്തിൽ കമ്പനി വിറ്റ ആകെ കാർപെറ്റ് […]


അജ്‌മേര റിയൽറ്റി ആൻഡ് ഇൻഫ്രായുടെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 14 ശതമാനം ഉയർന്നു. ജൂൺ പാദം അവസാനിച്ചപ്പോൾ, കമ്പനി മികച്ച വില്പന വളർച്ച റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് വർദ്ധനവ്. ഏപ്രിൽ-ജൂൺ പാദത്തിൽ മാത്രം കമ്പനി 400 കോടി രൂപയുടെ വിൽപ്പനയാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ആകെ വില്പന 431 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കമ്പനിയുടെ വില്പന 111 കോടി രൂപയായിരുന്നു.

ഏപ്രിൽ-ജൂൺ പാദത്തിൽ കമ്പനി വിറ്റ ആകെ കാർപെറ്റ് ഏരിയ, കഴിഞ്ഞ വർഷത്തെ ഇതേ പാദത്തിൽ നിന്നും 155 ശതമാനം വർധിച്ച് 1,57,438 സ്‌ക്വയർ ഫീറ്റായി. കഴിഞ്ഞ വർഷം ഇത് 61,663 സ്‌ക്വയർ ഫീറ്റായിരുന്നു.

“നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കമ്പനി വളരെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഏപ്രിൽ മാസത്തിൽ ആരംഭിച്ച അജ്‌മേര മാൻഹാട്ടന്റെ പ്രകടനവും ഇതിനു സഹായകമായി. അസംസ്കൃത വസ്തുക്കളുടെ വിലവർദ്ധവും, ഉയർന്ന പലിശ നിരക്കു സാഹചര്യവും ഉണ്ടെങ്കിലും, ഭവന ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണം തന്നെയാണ് ഞങ്ങൾ കാണുന്നത്. ഇനിയും കൂടുതൽ പദ്ധതികൾ നടപ്പുസാമ്പത്തിക വർഷത്തിൽ ആരംഭിച്ച് ഈ വളർച്ച നിലനിർത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്," അജ്‌മേര റിയൽറ്റി ആൻഡ് ഇൻഫ്രാ ഡയറക്ടർ ധവാൽ അജ്‌മേര പറഞ്ഞു. ഓഹരി ഇന്ന് 8.11 ശതമാനം ഉയർന്ന് 285.95 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.