image

12 July 2022 9:44 AM GMT

Insurance

സി എസ് സിയുമായി പങ്കാളിത്തം: സ്റ്റാർ ഹെൽത്ത് ഓഹരികൾക്ക് 2 ശതമാനം വളർച്ച

MyFin Bureau

സി എസ് സിയുമായി പങ്കാളിത്തം: സ്റ്റാർ ഹെൽത്ത് ഓഹരികൾക്ക് 2 ശതമാനം വളർച്ച
X

Summary

സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 7.38 ശതമാനം ഉയർന്നു. ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തിന്റെ കീഴിലുള്ള കോമൺ സർവ്വീസ് സെന്റേഴ്സ് (സിഎസ് സി) യുമായി പങ്കാളിത്തം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വില വർധിച്ചത്. ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാമിന്റെ കീഴിലുള്ള പദ്ധതികളിലൊന്നാണ് സിഎസ് സി. അവശ്യ ഗവൺമെൻറ് യൂട്ടിലിറ്റി സേവനങ്ങൾ, സാമൂഹിക ക്ഷേമ പദ്ധതികൾ, ധനകാര്യ സേവനങ്ങൾ, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നീ വിഭാഗങ്ങളിലെ സേവനങ്ങൾ ലഭ്യമാക്കുന്നതിന് സിഎസ് സി സഹായിക്കുന്നു. ഗവൺമെൻറ്, പൊതു […]


സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 7.38 ശതമാനം ഉയർന്നു. ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തിന്റെ കീഴിലുള്ള കോമൺ സർവ്വീസ് സെന്റേഴ്സ് (സിഎസ് സി) യുമായി പങ്കാളിത്തം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വില വർധിച്ചത്.

ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാമിന്റെ കീഴിലുള്ള പദ്ധതികളിലൊന്നാണ് സിഎസ് സി. അവശ്യ ഗവൺമെൻറ് യൂട്ടിലിറ്റി സേവനങ്ങൾ, സാമൂഹിക ക്ഷേമ പദ്ധതികൾ, ധനകാര്യ സേവനങ്ങൾ, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നീ വിഭാഗങ്ങളിലെ സേവനങ്ങൾ ലഭ്യമാക്കുന്നതിന് സിഎസ് സി സഹായിക്കുന്നു. ഗവൺമെൻറ്, പൊതു മേഖലാ സേവനങ്ങൾ ഗ്രാമീണ, അർദ്ധ-നഗര, നഗര പ്രദേശങ്ങളിലെ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് രാജ്യത്തുടനീളം അഞ്ചു ലക്ഷത്തോളം സിഎസ് സികൾ പ്രവർത്തിക്കുന്നുണ്ട്.

ഇന്ത്യയിൽ ഗ്രാമീണ മേഖലയിലെയും, രണ്ടാം നിര-മൂന്നാം നിര നഗരങ്ങളിലെയും (tier-II, tier-III cities) ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനാവശ്യമായ സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് ഉത്പന്നങ്ങൾ സിഎസ് സി യുടെ കീഴിലുള്ള അഞ്ചു ലക്ഷത്തോളം വരുന്ന പോയിന്റുകളിൽ നൽകും.

"സിഎസ് സിയുമായുള്ള ഈ പങ്കാളിത്തം, ഗ്രാമീണ മേഖലയിലെ ജനങ്ങളിലേക്ക് കൂടുതൽ എത്തിച്ചേരുവാനും, അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് ആരോഗ്യ ഇൻഷുറൻസ് ഉത്‌പന്നങ്ങൾ നൽകുന്നത് കൂടുതൽ ലളിതമാക്കാനും ഞങ്ങളെ സഹായിക്കും. ഇന്ത്യയിൽ തന്നെ മികച്ച ശൃംഖലയുള്ള സിഎസ് സി, ഞങ്ങളുടെ ഈ സംരംഭത്തിന് അനുയോജ്യരായ വിതരണ പങ്കാളിയാകുമെന്നു ഞങ്ങൾക്ക് ഉറപ്പുണ്ട്," സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനി മാനേജിങ് ഡയറക്ടർ ആനന്ദ് റോയ് പറഞ്ഞു.

ഓഹരി ഇന്ന് 1.96 ശതമാനം ഉയർന്ന് 563.20 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.