image

25 Aug 2022 10:02 AM GMT

Stock Market Updates

വായ്പ തീർപ്പാക്കൽ: അബാൻ ഓഫ്ഷോർ ഓഹരികൾ അപ്പർ സർക്യൂട്ടിൽ

MyFin Bureau

വായ്പ തീർപ്പാക്കൽ: അബാൻ ഓഫ്ഷോർ ഓഹരികൾ അപ്പർ സർക്യൂട്ടിൽ
X

Summary

അബാൻ ഓഫ്ഷോറിന്റെ ഓഹരികൾ ഇന്ന് 20 ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ടിലെത്തി. വായ്പാ ദാതാവായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുമായി കുടിശ്ശികയുള്ള വായ്പാ തുക ഒറ്റത്തവണ അടച്ചു തീർക്കാമെന്ന കരാറിൽ കമ്പനി ഏർപ്പെട്ടതാണ് ഓഹരി വില വർധിക്കാൻ കാരണം. കുടിശ്ശിക തുകയായ 121.78 കോടി രൂപയാണ് കരാറിലേർപ്പെട്ട് 30 ദിവസത്തിനകം അടച്ചു തീർക്കാമെന്ന് കമ്പനി സമ്മതിച്ചിട്ടുള്ളത്. മുഴുവൻ തുകയും അടച്ചു കഴിഞ്ഞാൽ, ബാങ്ക് കൈവശം വച്ചിട്ടുള്ള സെക്യൂരിറ്റി, പണയം, അവകാശങ്ങൾ, ചാർജ്ജ്, സമാനമായ വസ്തുക്കൾ എന്നിവയെല്ലാം തിരിച്ചു […]


അബാൻ ഓഫ്ഷോറിന്റെ ഓഹരികൾ ഇന്ന് 20 ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ടിലെത്തി. വായ്പാ ദാതാവായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുമായി കുടിശ്ശികയുള്ള വായ്പാ തുക ഒറ്റത്തവണ അടച്ചു തീർക്കാമെന്ന കരാറിൽ കമ്പനി ഏർപ്പെട്ടതാണ് ഓഹരി വില വർധിക്കാൻ കാരണം. കുടിശ്ശിക തുകയായ 121.78 കോടി രൂപയാണ് കരാറിലേർപ്പെട്ട് 30 ദിവസത്തിനകം അടച്ചു തീർക്കാമെന്ന് കമ്പനി സമ്മതിച്ചിട്ടുള്ളത്.

മുഴുവൻ തുകയും അടച്ചു കഴിഞ്ഞാൽ, ബാങ്ക് കൈവശം വച്ചിട്ടുള്ള സെക്യൂരിറ്റി, പണയം, അവകാശങ്ങൾ, ചാർജ്ജ്, സമാനമായ വസ്തുക്കൾ എന്നിവയെല്ലാം തിരിച്ചു നൽകും. 2016 ലെ ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്‌സി കോഡിന്റെ സെക്ഷൻ 7 പ്രകാരം സമർപ്പിച്ച അപേക്ഷയും ബാങ്ക് പിൻവലിക്കും. ഓഹരി ഇന്ന് 57.15 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിൽ ഇന്ന് 2.81 ലക്ഷം ഓഹരികളുടെ കൈമാറ്റമാണ് നടന്നത്. കഴിഞ്ഞ രണ്ട് ആഴ്ചയിലെ ശരാശരി ഓഹരി വ്യാപാരത്തോത് 0.27 ലക്ഷം ആയിരുന്നു.