image

12 Sep 2022 8:47 AM GMT

Technology

ഹാപ്പിയസ്റ്റ് മൈൻഡ് ഓഹരികൾ 2 ശതമാനം നേട്ടത്തിൽ

MyFin Bureau

ഹാപ്പിയസ്റ്റ് മൈൻഡ് ഓഹരികൾ 2 ശതമാനം നേട്ടത്തിൽ
X

Summary

ടെക്‌നോളജി സൊല്യൂഷൻ കമ്പനിയായ ഹാപ്പിയസ്റ്റ് മൈൻഡ് ടെക്നോളജീസിന്റെ ഓഹരികൾ ഇന്ന് വ്യപാരത്തിനിടയിൽ 4 ശതമാനം ഉയർന്നു. കമ്പനിയുടെ നോയിഡ സെന്ററി​ന്റെ ഡെലിവറി ശേഷി വർധിപ്പിക്കുകയും, അവിടെ ലഭ്യമായിട്ടുള്ള ഹൈ ടെക്‌നോളജി ടാലന്റ് പൂൾ പ്രയോജനപ്പെടുത്തുകയും ചെയ്യുമെന്നു കമ്പനി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. ഇതോടെ ദേശീയ തലസ്ഥാന മേഖലയിൽ കമ്പനിയുടെ ശേഷി 450 ആകും. ഈ വർഷം ജൂലൈയിൽ ഹാപ്പിയസ്റ്റ് മൈൻഡ്‌ ബെംഗളൂരുവിൽ പുതിയ ഓഫീസ് സ്ഥലം ഏറ്റെടുക്കുന്നതിന്റെ പ്രഖ്യാപനം നടത്തിയിരുന്നു. ഒപ്പം, വർഷാവസാനത്തോടെ ഭുവനേശ്വർ പോലുള്ള […]


ടെക്‌നോളജി സൊല്യൂഷൻ കമ്പനിയായ ഹാപ്പിയസ്റ്റ് മൈൻഡ് ടെക്നോളജീസിന്റെ ഓഹരികൾ ഇന്ന് വ്യപാരത്തിനിടയിൽ 4 ശതമാനം ഉയർന്നു. കമ്പനിയുടെ നോയിഡ സെന്ററി​ന്റെ ഡെലിവറി ശേഷി വർധിപ്പിക്കുകയും, അവിടെ ലഭ്യമായിട്ടുള്ള ഹൈ ടെക്‌നോളജി ടാലന്റ് പൂൾ പ്രയോജനപ്പെടുത്തുകയും ചെയ്യുമെന്നു കമ്പനി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. ഇതോടെ ദേശീയ തലസ്ഥാന മേഖലയിൽ കമ്പനിയുടെ ശേഷി 450 ആകും.

ഈ വർഷം ജൂലൈയിൽ ഹാപ്പിയസ്റ്റ് മൈൻഡ്‌ ബെംഗളൂരുവിൽ പുതിയ ഓഫീസ് സ്ഥലം ഏറ്റെടുക്കുന്നതിന്റെ പ്രഖ്യാപനം നടത്തിയിരുന്നു. ഒപ്പം, വർഷാവസാനത്തോടെ ഭുവനേശ്വർ പോലുള്ള സ്ഥലങ്ങളിൽ വിപുലീകരണവും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഇന്ന് 1,091.30 രൂപ വരെ ഉയർന്ന ഓഹരി 1.59 ശതമാനം നേട്ടത്തിൽ 1,064.45 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നു മാത്രം 1.03 ലക്ഷം ഓഹരികളുടെ കൈമാറ്റമാണ് നടന്നത്. കഴിഞ്ഞ രണ്ട് ആഴ്ചകളിലെ വ്യാപാരത്തി​ന്റെ ശരാശരി തോത് 0.32 ലക്ഷം ഓഹരികളായിരുന്നു.