image

10 Oct 2022 5:03 AM GMT

Stock Market Updates

ആഴ്ചയുടെ തുടക്കം നഷ്ടത്തിൽ; സെൻസെക്സ് ഇടിഞ്ഞത് 200 പോയിന്റ്

Myfin Editor

ആഴ്ചയുടെ തുടക്കം നഷ്ടത്തിൽ; സെൻസെക്സ് ഇടിഞ്ഞത് 200 പോയിന്റ്
X

Summary

മുംബൈ: വിപണി ഇന്ന് നഷ്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 200.18 പോയിന്റ് അഥവാ 0.34 ശതമാനം ഇടിഞ്ഞു 57,991.11 ൽ അവസാനിച്ചപ്പോൾ നിഫ്റ്റി 73.65 പോയിന്റ് അഥവാ 0.43 ശതമാനം താഴ്ന്നു 17,241 ലും ക്ലോസ് ചെയ്തു. ഏഷ്യന്‍ പെയിന്റ്സ്, ഡിവിസ് ലാബ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീല്‍, നെസ് ലേ, ഹിന്ദുസ്ഥാന്‍ യുണീലിവര്‍, കൊട്ടക ബാങ്ക്, അദാനി പോർട്ട് എന്നീ ഓഹരികള്‍ക്ക് നഷ്ടം നേരിട്ടപ്പോള്‍. ആക്സിസ് ബാങ്ക്, ടി സി എസ്, ഐഷർ മോട്ടോർസ്, മാരുതി […]


മുംബൈ: വിപണി ഇന്ന് നഷ്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 200.18 പോയിന്റ് അഥവാ 0.34 ശതമാനം ഇടിഞ്ഞു 57,991.11 ൽ അവസാനിച്ചപ്പോൾ നിഫ്റ്റി 73.65 പോയിന്റ് അഥവാ 0.43 ശതമാനം താഴ്ന്നു 17,241 ലും ക്ലോസ് ചെയ്തു.

ഏഷ്യന്‍ പെയിന്റ്സ്, ഡിവിസ് ലാബ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീല്‍, നെസ് ലേ, ഹിന്ദുസ്ഥാന്‍ യുണീലിവര്‍, കൊട്ടക ബാങ്ക്, അദാനി പോർട്ട് എന്നീ ഓഹരികള്‍ക്ക് നഷ്ടം നേരിട്ടപ്പോള്‍. ആക്സിസ് ബാങ്ക്, ടി സി എസ്, ഐഷർ മോട്ടോർസ്, മാരുതി എന്നിവ നേട്ടമുണ്ടാക്കി

ഏഷ്യന്‍ വിപണികളായ ഷാങ്ഹായ്, ഹോങ്കോംഗ്, നിക്കേ എന്നിവയും നഷ്ടത്തിൽ തന്നെ അവസാനിച്ചു. സിങ്കപ്പൂർ എസ് ജി എക്സ് നിഫ്റ്റി 4 മണിക്ക് 83.50 പോയിന്റ് നഷ്ടത്തിൽ തുടരുന്നു.

വെള്ളിയാഴ്ച്ച അമേരിക്കന്‍ വിപണികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

വെള്ളിയാഴ്ച്ച സെന്‍സെക്സ് 30.81 പോയിന്റ് താഴ്ന്ന് 58,191.29 ലും, നിഫ്റ്റി 17.15 പോയിന്റ് നഷ്ടത്തില്‍ 17,314.65 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.87 ശതമാനം താഴ്ന്ന് 97.05 ഡോളറായി.

ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം 2,250.77 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റഴിച്ചു.

ഇന്ന് തുടക്കത്തിൽ രൂപയ്ക്കു വീണ്ടും അടി പതറി. ഡോളറൊന്നിന് റിക്കോഡ് ഇടിവായ 82.69 നിരക്കിലാണ് തിങ്കളാഴ്ച രാവിലെ ഫോറക്‌സ് മാര്‍ക്കറ്റില്‍ ട്രേഡ് നടന്നത്. എങ്കിലും ഒടുവിൽ കഴിഞ്ഞ ദിവസത്തെ ക്ലോസിംഗ് നിരക്കായ 82.32ൽ അവസാനിക്കാൻ കഴിഞ്ഞു.

ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം രണ്ട് വര്‍ഷത്തെ താഴ്ചയിലേക്ക് പോയിരുന്നു. സെപ്റ്റംബര്‍ 30 കണക്കിൽ, 4.854 ബില്യണ്‍ യുഎസ് ഡോളര്‍ ഇടിഞ്ഞ് 532.664 ഡോളറിലാണ് ഇന്ത്യയുടെ കരുതല്‍ ശേഖരം.