image

11 Nov 2022 6:46 AM GMT

Stock Market Updates

രണ്ട് ശതമാനം നേട്ടത്തില്‍ ക്ലോസ് ചെയ്ത് സെന്‍സക്‌സും, നിഫ്റ്റിയും

MyFin Desk

രണ്ട് ശതമാനം നേട്ടത്തില്‍ ക്ലോസ് ചെയ്ത് സെന്‍സക്‌സും, നിഫ്റ്റിയും
X

Summary

മുംബൈ : ആഴ്ചയുടെ അവസാന ദിവസത്തില്‍ സെന്‍സെക്സും നിഫ്റ്റിയും രണ്ട് ശതമാനത്തോളം ഉയര്‍ന്നു. പ്രതീക്ഷിച്ചതിലും കുറഞ്ഞ യുഎസ് പണപ്പെരുപ്പ കണക്കുകള്‍ ആഗോള വിപണികളില്‍ മുന്നേറ്റമുണ്ടാക്കുകയും, ഐടി, മെറ്റല്‍, ധനകാര്യ മേഖല ഓഹരികളില്‍ നിക്ഷേപം വര്‍ധിക്കുന്നതിനും കാരണമായി. ഡോളറിനെതിരെ രൂപ ശക്തിയാര്‍ജ്ജിച്ചതും, വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ആഭ്യന്തര ഓഹരികളിലെ നിക്ഷേപം വര്‍ധിച്ചതും മുന്നേറ്റത്തിന് ആക്കം കൂട്ടി. യുഎസ് പണപ്പെരുപ്പ കണക്കുകള്‍ യുഎസ് ഫെഡ് പലിശ നിരക്ക് വര്‍ധിപ്പിക്കുന്നതില്‍ ഇളവ് വരുത്തുമെന്ന സാധ്യത ഉയര്‍ത്തുന്നുണ്ട്. സെന്‍സെക്‌സ് 1,181.34 പോയിന്റ് ഉയര്‍ന്ന് […]


മുംബൈ : ആഴ്ചയുടെ അവസാന ദിവസത്തില്‍ സെന്‍സെക്സും നിഫ്റ്റിയും രണ്ട് ശതമാനത്തോളം ഉയര്‍ന്നു. പ്രതീക്ഷിച്ചതിലും കുറഞ്ഞ യുഎസ് പണപ്പെരുപ്പ കണക്കുകള്‍ ആഗോള വിപണികളില്‍ മുന്നേറ്റമുണ്ടാക്കുകയും, ഐടി, മെറ്റല്‍, ധനകാര്യ മേഖല ഓഹരികളില്‍ നിക്ഷേപം വര്‍ധിക്കുന്നതിനും കാരണമായി. ഡോളറിനെതിരെ രൂപ ശക്തിയാര്‍ജ്ജിച്ചതും, വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ആഭ്യന്തര ഓഹരികളിലെ നിക്ഷേപം വര്‍ധിച്ചതും മുന്നേറ്റത്തിന് ആക്കം കൂട്ടി. യുഎസ് പണപ്പെരുപ്പ കണക്കുകള്‍ യുഎസ് ഫെഡ് പലിശ നിരക്ക് വര്‍ധിപ്പിക്കുന്നതില്‍ ഇളവ് വരുത്തുമെന്ന സാധ്യത ഉയര്‍ത്തുന്നുണ്ട്.

സെന്‍സെക്‌സ് 1,181.34 പോയിന്റ് ഉയര്‍ന്ന് 61,795.04 ഇല്‍ വ്യപരം അവസാനിപ്പിച്ചപ്പോള്‍ നിഫ്റ്റി 321.50 പോയിന്റ് വര്‍ധിച്ച് 18,349.70 ലാണ് ക്ലോസ് ചെയ്തത്. ഏറ്റവുമധികം നേട്ടമുണ്ടാക്കിയ എച്ച്ഡിഎഫ്‌സി ഓഹരികള്‍ 5.84 ശതമാനം ഉയര്‍ന്നു. എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, ടെക്ക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്ക്, ടിസിഎസ്, വിപ്രോ, ടാറ്റ സ്റ്റീല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നീ ഓഹരികളും നേട്ടമുണ്ടാക്കി.
എം ആന്‍ഡ് എം, എസ്ബിഐ, കൊട്ടക് ബാങ്ക്, ഡോ. റെഡ്ഡീസ്, ഐസിഐസിഐ ബാങ്ക്, എന്‍ടിപിസി എന്നീ ഓഹരികള്‍ നഷ്ടത്തിലായിരുന്നു. ബിഎസ്ഇ സ്‌മോള്‍ ക്യാപ് 0.15 ശതമാനവും, മിഡ്ക്യാപ് 0.33 ശതമാനവും വര്‍ധിച്ചു.

യുഎസ് ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം സെപ്റ്റംബറിലെ 8.2 ശതമാനത്തില്‍ നിന്ന് 7.4 ശതമാനമായി കുറഞ്ഞത് വിപണികള്‍ മുന്നേറുന്നതിനു കാരണമായി. യുഎസ് ഫെഡ് പണപ്പെരുപ്പം നിയന്ത്രണത്തിലാക്കുന്നതിന് പലിശ നിരക്ക് ഇനിയും ഉയര്‍ത്തിയേക്കാം എന്ന സൂചന വിപണികളില്‍ പ്രതികൂലമായി ബാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്ന യുഎസ് പണപ്പെരുപ്പ കണക്കുകള്‍ പലിശ നിരക്കുയര്‍ത്തല്‍ പ്രക്രിയ നേരത്തെ അവസാനിപ്പിക്കുന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

ഏഷ്യന്‍ വിപണികളായ ഹോങ്കോംഗിലെ ഹാങ് സെങ് 7.70 ശതമാനം ഉയര്‍ന്നു. ടോക്കിയോയിലെ നിക്കെ 2.98 ശതമാനവും, സിയോളിലെ കോസ്പി 3.37 ശതമാനവും വര്‍ധിച്ചു. ഷാങ്ഹായ് കോംപോസൈറ്റ് സൂചിക 1.69 ശതമാനവും ഉയര്‍ന്നു. യൂറോപ്യന്‍ വിപണികളും ഉച്ച കഴിഞ്ഞുള്ള വ്യപാരത്തില്‍ നേട്ടത്തിലാണ്. വ്യാഴാഴ്ച യുഎസ് വിപണിയും മികച്ച നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ആഗോളതലത്തില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായതും, ആഭ്യന്തര പലിശ നിരക്കിലെ വര്‍ധനവും കണക്കിലെടുത്ത് മൂഡീസ് ഇന്‍വെസ്റ്റ്‌മെന്റ് സര്‍വീസ് ഇന്ത്യയുടെ ജിഡിപി വളര്‍ച്ച അനുമാനം 7.7 ശതമാനത്തില്‍ നിന്നും ഏഴ് ശതമാനമായി കുറച്ചു. രൂപയുടെ മൂല്യം ഡോളറിനെതിരെ 62 പൈസ ഉയര്‍ന്നു 80.78 ലെത്തി. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില 2.37 ശതമാനം വര്‍ധിച്ച് ബാരലിന് 95.89 ഡോളറായി. വ്യാഴാഴ്ച വിദേശ നിക്ഷേപകര്‍ 36.06 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.