image

19 April 2022 9:45 PM GMT

Market

മുന്നേറ്റ പ്രതീക്ഷയില്ലാതെ വിപണി

MyFin Desk

മുന്നേറ്റ പ്രതീക്ഷയില്ലാതെ വിപണി
X

Summary

ഇന്ത്യൻ വിപണി ഇന്ന് ദുർബലമായി തുടരാനാണ് സാധ്യത. ആ​ഗോള സംഘർഷങ്ങളും, ഉയർന്ന പണപ്പെരുപ്പ ആശങ്കകളും നിക്ഷേപകരെ പിന്തിരിപ്പിക്കുന്നുണ്ട്. ക്രൂഡിന്റെയും, മെറ്റലിന്റെയും വിലകളിലുണ്ടാകുന്ന തുടർച്ചയായ വർധനവാണ് ഉയർന്ന തോതിലുള്ള പണപ്പെരുപ്പത്തിലേക്ക് നയിക്കുന്നത്. അത്ര ആശവഹമല്ലാത്ത നാലാംപാദ ഫലങ്ങളെത്തുടർന്ന് ഐടി ഓഹരികളുടെ വീഴ്ച്ച തുടരുകയാണ്. അനലിസ്റ്റുകളുടെ അഭിപ്രായത്തിൽ, വിപണിയിലെ ഹ്രസ്വകാല സൂചനകൾ ദുർബലമാണ്. 17050 ൽ തൊട്ടടുത്ത പ്രതിരോധം ഉണ്ടായേക്കാം. സൂചിക ഇവിടെനിന്നും താഴേക്ക് പോയാൽ 16800-16700 വരെ ചെന്നെത്താം. മറുഭാ​ഗത്ത്, 17050 ന് മുകളിൽ പോയാൽ മാത്രമേ ഒരു […]


ഇന്ത്യൻ വിപണി ഇന്ന് ദുർബലമായി തുടരാനാണ് സാധ്യത. ആ​ഗോള സംഘർഷങ്ങളും, ഉയർന്ന പണപ്പെരുപ്പ ആശങ്കകളും നിക്ഷേപകരെ പിന്തിരിപ്പിക്കുന്നുണ്ട്. ക്രൂഡിന്റെയും, മെറ്റലിന്റെയും വിലകളിലുണ്ടാകുന്ന തുടർച്ചയായ വർധനവാണ് ഉയർന്ന തോതിലുള്ള പണപ്പെരുപ്പത്തിലേക്ക് നയിക്കുന്നത്.

അത്ര ആശവഹമല്ലാത്ത നാലാംപാദ ഫലങ്ങളെത്തുടർന്ന് ഐടി ഓഹരികളുടെ വീഴ്ച്ച തുടരുകയാണ്. അനലിസ്റ്റുകളുടെ അഭിപ്രായത്തിൽ, വിപണിയിലെ ഹ്രസ്വകാല സൂചനകൾ ദുർബലമാണ്. 17050 ൽ തൊട്ടടുത്ത പ്രതിരോധം ഉണ്ടായേക്കാം. സൂചിക ഇവിടെനിന്നും താഴേക്ക് പോയാൽ 16800-16700 വരെ ചെന്നെത്താം. മറുഭാ​ഗത്ത്, 17050 ന് മുകളിൽ പോയാൽ മാത്രമേ ഒരു പുൾബാക്ക് റാലിക്ക് സാധ്യതയുള്ളു.

ഹ്രസ്വകാല വ്യാപാരികൾ ശ്രദ്ധയോടെ ഇടപാടുകൾ നടത്തണം. കാരണം താഴത്തെ നിലകളിൽ വിപണി ദീർഘ നേരത്തേക്ക് തുർന്നു പോകാൻ സാധ്യതയുണ്ട്. മികച്ച ഓഹരികൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ദുർബലമായ അടിസ്ഥാന ഘടകങ്ങളുള്ള ഓഹരികൾ ഒഴിവാക്കുക. വിപണിയിലുണ്ടാകുന്ന വീഴ്ച്ചയെ ഉപയോ​ഗപ്പെടുത്താനാകും വിധം പണലഭ്യത ഉറപ്പുവരുത്തുക.

അമേരിക്കൻ ഓഹരിവിപണി ഇന്നലെ ലാഭത്തിലാണ് അവസാനിച്ചത്. ഡൗ ജോൺസ് 1.45 ശതമാനം എസ് ആൻഡ് പി 500 1.61 ശതമാനം നാസ്ഡാക് 2.15 ശതമാനം ഉയർന്നു. സിം​ഗപ്പൂർ എസ്ജിഎക്സ് നിഫ്റ്റി ഇന്ന് രാവിലെ 7. 35 ന് 81 പോയിന്റ് നേട്ടത്തിലാണ്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്നലെ 5,871.69 കോടി രൂപ വിലയുള്ള ഓഹരികൾ അധികമായി വിറ്റു. എന്നാൽ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 3,980.81 കോടി രൂപ വിലയുള്ള ഓഹരികൾ അധികമായി വാങ്ങി.

സാങ്കേതിക വിശകലനം
ഇക്വിറ്റി 99 റിസർച്ച് ഹെഡ് രാഹുൽ ശർമ്മ പറയുന്നു: നിഫ്റ്റിയെ സംബന്ധിച്ച് 16640 മികച്ച പിന്തുണയായി പ്രവർത്തിച്ചേക്കാം. ഇത് തകർന്നാൽ 16500 നിലകളിലേക്ക് ചെന്നെത്താം. ഇതിനും താഴേക്ക് പോയാൽ, 16400 നോടടുപ്പിച്ച് സൂചിക എത്തിച്ചേരാം. മുകളിലേക്ക് പോയാൽ 17000 ത്തിനടുത്ത് ശക്തമായ പ്രതിരോധം അനുഭവപ്പെടാം. ഇത് മറികടന്നാൽ 17150-17300 നിലകളിലേക്ക് സൂചിക എത്തിച്ചേരാം.

ശ്രദ്ധിക്കേണ്ട മേഖലകൾ: പവർ, ഷു​ഗർ, ബാങ്കകൾ, എഫ്എംസിജി
നാളത്തെ പ്രധാന കമ്പനി ഫലങ്ങൾ: ഏയ്ഞ്ചൽ വൺ, ഐസിഐസിഐ സെക്യൂരിറ്റീസ്, ടാറ്റ എൽക്സ്സി

ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻ വിപണിയിൽ 'ലോം​ഗ് ബിൽഡപ് ' കാണിക്കുന്ന ഓഹരികൾ : ഒഎൻജിസി, കോൾ ഇന്ത്യ, എയു സ്മോൾ ഫിനാൻസ് ബാങ്ക്, ​ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ്, ബിപിസിഎൽ

ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻ വിപണിയിൽ 'ഷോർട് ബിൽഡപ് ' കാണിക്കുന്ന ഓഹരികൾ : എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ഐആർസിടിസി, ചമ്പൽ ഫെർടിലൈസേഴ്സ്, ഹണിവെൽ ഓട്ടോമേഷൻ.

കൊച്ചിയിൽ 22 കാരറ്റ് സ്വർണം ​ഗ്രാമിന് 4,985 രൂപ (ഏപ്രിൽ 19)
ഒരു ഡോളറിന് 76.34 രൂപ (ഏപ്രിൽ 19)
ബ്രെന്റ് ക്രൂഡ് ബാരലിന് 107.43 ഡോളർ (7.54 am)
ഒരു ബിറ്റ് കോയിന്റെ വില 32,83,375 രൂപ (7.55 am)