image

4 May 2022 7:18 AM GMT

Market

ട്രേസബിള്‍ എഐ 60 ദശലക്ഷം ഡോളര്‍ സമാഹരിച്ചു

MyFin Desk

ട്രേസബിള്‍ എഐ  60 ദശലക്ഷം ഡോളര്‍ സമാഹരിച്ചു
X

Summary

ഡെല്‍ഹി: ഐടി സെക്യൂരിറ്റി സ്റ്റാര്‍ട്ടപ്പായ ട്രേസബിള്‍ എഐ ചൊവ്വാഴ്ച ഇന്‍സ്റ്റിറ്റിയൂഷണല്‍ വെഞ്ച്വര്‍ പാര്‍ട്ണേഴ്സിന്റെ നേതൃത്വത്തില്‍ നടത്തിയ ഫണ്ടിംഗ് റൗണ്ടില്‍ 60 മില്ല്യണ്‍ യുഎസ് ഡോളര്‍, ഏകദേശം 460 കോടി രൂപ സമാഹരിച്ചു. പുതിയ മൂല്യമനുസരിച്ച് ട്രേസബിള്‍ എഐയുടെ മൂല്യം 450 മില്യണ്‍ ഡോളറിലധികമാണെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ടൈഗര്‍ ഗ്ലോബല്‍ മാനേജ്മെന്റും നിലവിലുള്ള നിക്ഷേപകരും ചില വെഞ്ചേഴ്സും ബിഗ് ലാബുകളും പുതിയ ഫണ്ടിംഗ് റൗണ്ടില്‍ പങ്കെടുത്തു. ഇന്ത്യയ്ക്കും യുഎസിനുമിടയില്‍ ജീവനക്കാരുടെ അടിത്തറ വിഭജിക്കുന്ന ട്രേസബിള്‍ എഐ, അതിന്റെ […]


ഡെല്‍ഹി: ഐടി സെക്യൂരിറ്റി സ്റ്റാര്‍ട്ടപ്പായ ട്രേസബിള്‍ എഐ ചൊവ്വാഴ്ച ഇന്‍സ്റ്റിറ്റിയൂഷണല്‍ വെഞ്ച്വര്‍ പാര്‍ട്ണേഴ്സിന്റെ നേതൃത്വത്തില്‍ നടത്തിയ ഫണ്ടിംഗ് റൗണ്ടില്‍ 60 മില്ല്യണ്‍ യുഎസ് ഡോളര്‍, ഏകദേശം 460 കോടി രൂപ സമാഹരിച്ചു.
പുതിയ മൂല്യമനുസരിച്ച് ട്രേസബിള്‍ എഐയുടെ മൂല്യം 450 മില്യണ്‍ ഡോളറിലധികമാണെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
ടൈഗര്‍ ഗ്ലോബല്‍ മാനേജ്മെന്റും നിലവിലുള്ള നിക്ഷേപകരും ചില വെഞ്ചേഴ്സും ബിഗ് ലാബുകളും പുതിയ ഫണ്ടിംഗ് റൗണ്ടില്‍ പങ്കെടുത്തു.
ഇന്ത്യയ്ക്കും യുഎസിനുമിടയില്‍ ജീവനക്കാരുടെ അടിത്തറ വിഭജിക്കുന്ന ട്രേസബിള്‍ എഐ, അതിന്റെ ഉത്പ്പന്ന വികസനത്തിലും ഗവേഷണ ശ്രമങ്ങളിലും കൂടുതല്‍ നിക്ഷേപം നടത്തി. വില്‍പ്പന, വിപണന ടീമുകള്‍ വിപുലീകരിക്കുകയും ആഗോള വില്‍പ്പന വിപുലമാക്കുകയും ചെയ്യാന്‍ ഈ ഫണ്ടിംഗ് റൗണ്ട് ഉപയോഗിക്കും.
ആപ്പ് ഡൈനാമിക്സ് ആന്‍ഡ് ഹാര്‍നെസ് സ്ഥാപകന്‍ ജ്യോതി ബന്‍സാലും ആപ്പ് ഡൈനാമിക്സ് എഞ്ചിനീയറിംഗിലെ മുന്‍ വിപി സഞ്ജയ് നാഗരാജും ചേര്‍ന്ന് രണ്ട് വര്‍ഷം മുമ്പ് ആരംഭിച്ച ട്രേയ്സബിള്‍ എഐ, 2020 ജൂലൈയില്‍ സീരീസ് എ റൗണ്ടില്‍ 20 മില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു.