image

16 May 2022 8:38 AM GMT

Banking

ഓഹരികൾ തിരിച്ചു വാങ്ങൽ: സിഎൽ എജുക്കേറ്റ് നേട്ടത്തിൽ

MyFin Bureau

ഓഹരികൾ തിരിച്ചു വാങ്ങൽ: സിഎൽ എജുക്കേറ്റ് നേട്ടത്തിൽ
X

Summary

സിഎൽ എജുക്കേറ്റ് 5 ശതമാനം നേട്ടത്തോടെ ബിഎസ്ഇ യിൽ വ്യാപാരം അവസാനിപ്പിച്ചു. മെയ് 19 ആം തിയതി കമ്പനി നടത്താനിരിക്കുന്ന ബോർഡ് മീറ്റിംഗിൽ കമ്പനിയുടെ ഓഹരികൾ തിരിച്ചു വാങ്ങാനുള്ള (share buyback) തീരുമാനമെടുക്കും എന്നറിയിച്ചതോടെയാണ് വില വർധിച്ചത്. കമ്പനിയുടെ മുന്നോട്ടുള്ള വളർച്ചയിലുള്ള പ്രൊമോട്ടർമാരുടെ ആത്മവിശ്വാസമാണ് അവരെ ഓഹരികൾ തിരിച്ചു വാങ്ങാൻ പ്രേരിപ്പിക്കുന്നത് എന്നതിനാൽ തിരിച്ചു വാങ്ങൽ എപ്പോഴും നിക്ഷേപകരെ വളരെ അനുകൂലമായാണ് സ്വാധീനിക്കുന്നത്. 116 .75 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഇതേ ദിവസം, കമ്പനി 2022 […]


സിഎൽ എജുക്കേറ്റ് 5 ശതമാനം നേട്ടത്തോടെ ബിഎസ്ഇ യിൽ വ്യാപാരം അവസാനിപ്പിച്ചു. മെയ് 19 ആം തിയതി കമ്പനി നടത്താനിരിക്കുന്ന ബോർഡ് മീറ്റിംഗിൽ കമ്പനിയുടെ ഓഹരികൾ തിരിച്ചു വാങ്ങാനുള്ള (share buyback) തീരുമാനമെടുക്കും എന്നറിയിച്ചതോടെയാണ് വില വർധിച്ചത്. കമ്പനിയുടെ മുന്നോട്ടുള്ള വളർച്ചയിലുള്ള പ്രൊമോട്ടർമാരുടെ ആത്മവിശ്വാസമാണ് അവരെ ഓഹരികൾ തിരിച്ചു വാങ്ങാൻ പ്രേരിപ്പിക്കുന്നത് എന്നതിനാൽ തിരിച്ചു വാങ്ങൽ എപ്പോഴും നിക്ഷേപകരെ വളരെ അനുകൂലമായാണ് സ്വാധീനിക്കുന്നത്. 116 .75 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഇതേ ദിവസം, കമ്പനി 2022 മാർച്ച് പാദത്തിലെ ഓഡിറ്റഡ് ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റും പരിഗണിക്കും. സിഎൽ എജുക്കേറ്റ് വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ഉത്പന്നങ്ങൾ, സേവനങ്ങൾ എന്നിവ നൽകുന്നു. കൂടാതെ, വിദ്യാഭ്യാസ മൂല്യ ശൃംഖലയിലുടനീളം അടിസ്ഥാന സൗകര്യങ്ങളും നൽകുന്നു.