image

31 May 2022 9:28 AM GMT

Banking

ലെമൺ ട്രീയുടെ ഓഹരികൾ 8 ശതമാനം ഉയർന്നു

MyFin Bureau

Early Market
X

Summary

ലെമൺ ട്രീ ഹോട്ടൽസ് ഓഹരികൾ 8 ശതമാനം ഉയർന്നു. ആസ്സാമിലെ ചിറാങ്കിൽ 40 റൂമുകളുള്ള 'കീസ് സെലക്ട്' എന്ന ഹോട്ടലിനായുള്ള ലൈസൻസ് എഗ്രിമെന്റ് ലെമൺ ട്രീ ഹോട്ടൽസ് ഒപ്പുവച്ചതിനെ തുടർന്നാണ് വർദ്ധനവ്. ഭാരതി ബ്രഹ്മയുടെ ഉടമസ്ഥതയിലുള്ള വസ്തു ലെമൺ ട്രീ ഹോട്ടൽസിന്റെ ഉപസ്ഥാപനമായ കാർനാഷൻ ഹോട്ടൽസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് കൈകാര്യം ചെയ്യുന്നത്‌. ഈ പ്രൊജക്റ്റ് 2026 ജൂണിൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചാപഗുരിയിലെ കാജാഗോൺ ടൗണിൽ സ്ഥിതി ചെയ്യുന്ന ഈ വസ്തുവിൽ ഒരു മൾട്ടി-ക്യുസിൻ റെസ്റ്റോറന്റും ഒരു […]


ലെമൺ ട്രീ ഹോട്ടൽസ് ഓഹരികൾ 8 ശതമാനം ഉയർന്നു. ആസ്സാമിലെ ചിറാങ്കിൽ 40 റൂമുകളുള്ള 'കീസ് സെലക്ട്' എന്ന ഹോട്ടലിനായുള്ള ലൈസൻസ് എഗ്രിമെന്റ് ലെമൺ ട്രീ ഹോട്ടൽസ് ഒപ്പുവച്ചതിനെ തുടർന്നാണ് വർദ്ധനവ്.

ഭാരതി ബ്രഹ്മയുടെ ഉടമസ്ഥതയിലുള്ള വസ്തു ലെമൺ ട്രീ ഹോട്ടൽസിന്റെ ഉപസ്ഥാപനമായ കാർനാഷൻ ഹോട്ടൽസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് കൈകാര്യം ചെയ്യുന്നത്‌. ഈ പ്രൊജക്റ്റ് 2026 ജൂണിൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചാപഗുരിയിലെ കാജാഗോൺ ടൗണിൽ സ്ഥിതി ചെയ്യുന്ന ഈ വസ്തുവിൽ ഒരു മൾട്ടി-ക്യുസിൻ റെസ്റ്റോറന്റും ഒരു ബാറും, അനുബന്ധമായി സജ്ജീകരിച്ച 40 മുറികളും അവതരിപ്പിക്കും. ഒരു കോൺഫറൻസ് റൂമും, വിനോദത്തിനുള്ള ഫിറ്റ്‌നസ് സെന്ററും ഇതിലുണ്ടാകും.
"ബിസിനസ്-വിനോദ സഞ്ചാരികൾക്കു വളരെ ഇഷ്ടപെട്ട സ്ഥലമായതിനാൽ സംസ്ഥാനത്തു ബിസ്സിനെസ്സിനും ടൂറിസത്തിനും അനന്തമായ സാധ്യതകളാണുള്ളത്. ഞങ്ങളുടെ അടുത്ത ഘട്ട വളർച്ചയെ നയിക്കുന്നത്, തന്ത്രപരവും, ബ്രാൻഡ് നിർവചിക്കുന്നതുമായ ഹോട്ടൽ ഇടപാടുകളും, ആരംഭിക്കലുകളുമാണ്. അത് ഞങ്ങളുടെ നിലവിലുള്ള ഹോട്ടൽ പോർട്ട്‌ഫോളിയോയ്ക്ക് വലിയ ഉയർച്ച നൽകും.
കൂടാതെ, അതിഥികൾക്കും, ഉടമകൾക്കും വിശാലമായ ഓഫറുകളാണ് നൽകുന്നത്," ലെമൺ ട്രീ ഹോട്ടൽസിന്റെ പ്രസിഡന്റ് വിക്രംജിത് സിംഗ് പറഞ്ഞു.
ബിഎസ്ഇ യിൽ ഓഹരി 64.60 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.