6 Jun 2022 6:20 AM GMT
Summary
ഡെല്‍ഹി: ആസാദി കാ അമൃത് മഹോത്സവിന്റെ (എകെഎഎം) ഭാഗമായി 1, 2, 5, 10, 20 രൂപ മൂല്യങ്ങളിലുള്ള പുത്തന്‍ നാണയങ്ങളുടെ പത്യേക ശ്രേണി പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. കാഴ്ച വൈകല്യമുള്ളവര്‍ക്കും എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാകുന്ന തരത്തിലാണ് നാണയങ്ങളുടെ രൂപകല്‍പനയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അവകാശപ്പെടുന്നു. നാണയത്തിന് മേല്‍ എകെഎഎം എന്ന ലോഗോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ധനമന്ത്രാലയം സംഘടിപ്പിച്ച ചടങ്ങിലായിരുന്നു നാണയത്തിന്റെ പ്രകാശനം. ഈ പുതിയ ശ്രേണിയിലെ നാണയങ്ങള്‍ അമൃത് മഹോത്സവിന്റെ ലക്ഷ്യത്തെക്കുറിച്ച് ആളുകളെ […]
ഡെല്‍ഹി: ആസാദി കാ അമൃത് മഹോത്സവിന്റെ (എകെഎഎം) ഭാഗമായി 1, 2, 5, 10, 20 രൂപ മൂല്യങ്ങളിലുള്ള പുത്തന്‍ നാണയങ്ങളുടെ പത്യേക ശ്രേണി പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. കാഴ്ച വൈകല്യമുള്ളവര്‍ക്കും എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാകുന്ന തരത്തിലാണ് നാണയങ്ങളുടെ രൂപകല്‍പനയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അവകാശപ്പെടുന്നു.
നാണയത്തിന് മേല്‍ എകെഎഎം എന്ന ലോഗോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ധനമന്ത്രാലയം സംഘടിപ്പിച്ച ചടങ്ങിലായിരുന്നു നാണയത്തിന്റെ പ്രകാശനം. ഈ പുതിയ ശ്രേണിയിലെ നാണയങ്ങള്‍ അമൃത് മഹോത്സവിന്റെ ലക്ഷ്യത്തെക്കുറിച്ച് ആളുകളെ ഓര്‍മ്മിപ്പിക്കുകയും രാജ്യത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
12 സര്‍ക്കാര്‍ പദ്ധതികളുടെ ക്രെഡിറ്റ്-ലിങ്ക് ചെയ്ത പോര്‍ട്ടലായ 'ജന്‍ സമൃദ്ധ് പോര്‍ട്ടലും' അദ്ദേഹം പുറത്തിറക്കി. ഈ പദ്ധതികള്‍ ഓരോന്നും പോര്‍ട്ടലില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. സര്‍ക്കാരിന്റെ പദ്ധതികള്‍ പ്രയോജനപ്പെടുത്തുന്നതിന് ഇനി ഓരോ തവണയും പൗരന്മാര്‍ ഒരേ ചോദ്യങ്ങള്‍ ചോദിക്കേണ്ടതില്ലെന്നും ഇക്കാര്യങ്ങളെല്ലാം പോര്‍ട്ടല്‍ എളുപ്പമാക്കാന്‍ പോകുന്നുവെന്നും ധനമന്ത്രി പറഞ്ഞു.