13 Jun 2022 6:09 AM GMT
Summary
സ്വകാര്യ പ്ലേസ്‌മെന്റ് അടിസ്ഥാനമാക്കിയുള്ള ഓഹരികളാക്കി മാറ്റാന്‍ പറ്റാത്ത കടപ്പത്രങ്ങള്‍ വിതരണം ചെയ്യുന്നതിലൂടെ 925 കോടി രൂപ ദീര്‍ഘകാല ഫണ്ടായി സമാഹരിക്കാന് പദ്ധതിയിടുന്നതായി ക്രോംപ്റ്റണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് അറിയിച്ചു. തിങ്കളാഴ്ച നടന്ന കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ 600 കോടി രൂപ വരെയുള്ള ലിസ്റ്റുചെയ്ത വാണിജ്യ പേപ്പര്‍ തിരികെ വാങ്ങാന്‍ അനുമതി നല്‍കിയതായി ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് (സിജിസിഇഎല്‍) വ്യക്തമാക്കി. ബോര്‍ഡ് പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്ത കമ്പനിയുടെ ഡെറ്റ് പ്രൊഫൈല്‍ പരിഷ്‌ക്കരിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന്റെ ഭാഗമാണിത്. കൂടാതെ, […]
സ്വകാര്യ പ്ലേസ്‌മെന്റ് അടിസ്ഥാനമാക്കിയുള്ള ഓഹരികളാക്കി മാറ്റാന്‍ പറ്റാത്ത കടപ്പത്രങ്ങള്‍ വിതരണം ചെയ്യുന്നതിലൂടെ 925 കോടി രൂപ ദീര്‍ഘകാല ഫണ്ടായി സമാഹരിക്കാന് പദ്ധതിയിടുന്നതായി ക്രോംപ്റ്റണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് അറിയിച്ചു.
തിങ്കളാഴ്ച നടന്ന കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ 600 കോടി രൂപ വരെയുള്ള ലിസ്റ്റുചെയ്ത വാണിജ്യ പേപ്പര്‍ തിരികെ വാങ്ങാന്‍ അനുമതി നല്‍കിയതായി ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് (സിജിസിഇഎല്‍) വ്യക്തമാക്കി.
ബോര്‍ഡ് പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്ത കമ്പനിയുടെ ഡെറ്റ് പ്രൊഫൈല്‍ പരിഷ്‌ക്കരിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന്റെ ഭാഗമാണിത്. കൂടാതെ, സെബി ലിസ്റ്റിംഗ് പ്രകാരം, പ്രൊമോട്ടര്‍ ആന്‍ഡ് പ്രൊമോട്ടര്‍ ഗ്രൂപ്പ് വിഭാഗത്തില്‍ നിന്ന് പൊതു വിഭാഗത്തിലേക്ക് പുനര്‍ വര്‍ഗ്ഗീകരണത്തിനായി പ്രൊമോട്ടര്‍ ഗ്രൂപ്പില്‍ പെടുന്ന സ്ഥാപനങ്ങളായ മാക്‌റിച്ചി ഇന്‍വെസ്റ്റ്‌മെന്റ്, സെലിറ്റര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്നിവയില്‍ നിന്നുള്ള അഭ്യര്‍ത്ഥനകളും നിയന്ത്രണങ്ങളും സിജിസിസിഇഎല്‍ അംഗീകരിച്ചു