image

16 Jun 2022 6:14 AM GMT

News

ഐപിഒ വാര്‍ത്ത നിഷേധിച്ച് ഫോണ്‍പേ

MyFin Desk

ഐപിഒ വാര്‍ത്ത നിഷേധിച്ച് ഫോണ്‍പേ
X

Summary

ഡെല്‍ഹി: ഐപിഒയിലൂടെ ധനസമാഹരണത്തിതുങ്ങുന്നു എന്ന് വാര്‍ത്ത നിഷേധിച്ച് വാള്‍മാര്‍ട്ട് പിന്തുണയുള്ള ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ ഫോണ്‍പേ. തങ്ങളുടെ പ്രധാന ബിസിനസുകള്‍ ലാഭകരമായിക്കഴിഞ്ഞാല്‍ പൊതുമേഖലയിലേക്ക് പോകുന്ന കാര്യം നോക്കുമെന്ന് കമ്പനി അറിയിച്ചു. ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ ഫോണ്‍പേ യുപിഐ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സേവന പോര്‍ട്‌ഫോളിയോയുടെ വികസനത്തിനായി കമ്പനി ഐപിഒയിലൂടെ ധനസമാഹരണത്തിനൊരുങ്ങുന്നു എന്ന് തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. കമ്പനിയുടെ ആസ്ഥാനം സിംഗപ്പൂരില്‍ നിന്നും ഇന്ത്യയിലേക്ക് മാറ്റാനും പദ്ധതിയുണ്ടെന്നും കമ്പനി അറിയിച്ചു. ഫ്‌ളിപ്കാര്‍ട്ടിലെ മുന്‍ എക്‌സിക്യുട്ടീവുമാരായ സമീന്‍ നിഗം, രാഹുല്‍ ചാരി, […]


ഡെല്‍ഹി: ഐപിഒയിലൂടെ ധനസമാഹരണത്തിതുങ്ങുന്നു എന്ന് വാര്‍ത്ത നിഷേധിച്ച് വാള്‍മാര്‍ട്ട് പിന്തുണയുള്ള ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ ഫോണ്‍പേ. തങ്ങളുടെ പ്രധാന ബിസിനസുകള്‍ ലാഭകരമായിക്കഴിഞ്ഞാല്‍ പൊതുമേഖലയിലേക്ക് പോകുന്ന കാര്യം നോക്കുമെന്ന് കമ്പനി അറിയിച്ചു.

ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ ഫോണ്‍പേ യുപിഐ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സേവന പോര്‍ട്‌ഫോളിയോയുടെ വികസനത്തിനായി കമ്പനി ഐപിഒയിലൂടെ ധനസമാഹരണത്തിനൊരുങ്ങുന്നു എന്ന് തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

കമ്പനിയുടെ ആസ്ഥാനം സിംഗപ്പൂരില്‍ നിന്നും ഇന്ത്യയിലേക്ക് മാറ്റാനും പദ്ധതിയുണ്ടെന്നും കമ്പനി അറിയിച്ചു. ഫ്‌ളിപ്കാര്‍ട്ടിലെ മുന്‍ എക്‌സിക്യുട്ടീവുമാരായ സമീന്‍ നിഗം, രാഹുല്‍ ചാരി, ബര്‍സിന്‍ എഞ്ചിനീര്‍ എന്നിവരാണ് ഫോണ്‍പേ ആരംഭിക്കുന്നത്. 2016 ല്‍ ഫ്‌ളിപ്കാര്‍ട്ട് ഫോണ്‍പേയെ ഏറ്റെടുത്തു. 2018 ല്‍ ഫ്‌ളിപ്കാര്‍ട്ടിനെ വാള്‍മാര്‍ട്ട് ഏറ്റെടുത്തു. ഇതോടെ ഫോണ്‍പേയും വാള്‍മാര്‍ട്ടിന്റെ ഭാഗമായി.