23 Jun 2022 2:42 AM GMT
Summary
പൂനാവാല ഫിന്‍കോര്‍പ്പിന്റെ 120 കോടി രൂപയുടെ ഓഹരികള്‍ രണ്ട് വ്യക്തികള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ വിറ്റഴിച്ചു.ബിഎസ്ഇയില്‍ ലഭ്യമായ ബ്ലോക്ക് ഡീല്‍ ഡാറ്റ പ്രകാരം, സഞ്ജയ് ചമ്രിയയും മായങ്ക് പോഡറും 27,06,350 ഓഹരികള്‍ ഓരോന്നിനും ശരാശരി 222 രൂപ നിരക്കില്‍ വിറ്റു. 120.16 കോടി രൂപയുടെ ഇടപാടാണ് നടന്നത്. സെലിക്ക വെഞ്ച്വേഴ്സും മൈക്രോഫേം ക്യാപിറ്റലും ഇതേ വിലയില്‍ ഓഹരികള്‍ ഏറ്റെടുത്തു. മാഗ്മ ഫിന്‍കോര്‍പ്പിന്റെ (ഇന്ന് പൂനാവാല ഫിന്‍കോര്‍പ്പ് ലിമിറ്റഡ് എന്നറിയപ്പെടുന്നു) വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി ചാമ്രിയ സേവനമനുഷ്ഠിച്ചിട്ടുണ്ട്. […]
പൂനാവാല ഫിന്‍കോര്‍പ്പിന്റെ 120 കോടി രൂപയുടെ ഓഹരികള്‍ രണ്ട് വ്യക്തികള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ വിറ്റഴിച്ചു.ബിഎസ്ഇയില്‍ ലഭ്യമായ ബ്ലോക്ക് ഡീല്‍ ഡാറ്റ പ്രകാരം, സഞ്ജയ് ചമ്രിയയും മായങ്ക് പോഡറും 27,06,350 ഓഹരികള്‍ ഓരോന്നിനും ശരാശരി 222 രൂപ നിരക്കില്‍ വിറ്റു. 120.16 കോടി രൂപയുടെ ഇടപാടാണ് നടന്നത്. സെലിക്ക വെഞ്ച്വേഴ്സും മൈക്രോഫേം ക്യാപിറ്റലും ഇതേ വിലയില്‍ ഓഹരികള്‍ ഏറ്റെടുത്തു.
മാഗ്മ ഫിന്‍കോര്‍പ്പിന്റെ (ഇന്ന് പൂനാവാല ഫിന്‍കോര്‍പ്പ് ലിമിറ്റഡ് എന്നറിയപ്പെടുന്നു) വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി ചാമ്രിയ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മായങ്ക് പൊഡാര്‍ കമ്പനിയുടെ ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച, ഇരുവരും യഥാക്രമം പൂനാവാല ഫിന്‍കോര്‍പ്പിന്റെ 26,25,000, 26,23,581 ഓഹരികള്‍ വിറ്റഴിച്ചിരുന്നു.