image

24 Jun 2022 4:12 AM GMT

Cryptocurrency

ക്രിപ്‌റ്റോ ജിഎസ്ടി: തീരുമാനം മാറ്റിവെക്കണമെന്ന് ഫിറ്റ്‌മെന്റ് കമ്മറ്റി

MyFin Desk

ക്രിപ്‌റ്റോ ജിഎസ്ടി: തീരുമാനം മാറ്റിവെക്കണമെന്ന് ഫിറ്റ്‌മെന്റ് കമ്മറ്റി
X

Summary

ഡെല്‍ഹി: ക്രിപ്‌റ്റോ കറന്‍സി ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ ആസ്തികള്‍ക്ക് മേല്‍ ജിഎസ്ടി ഏര്‍പ്പെടുത്താനുള്ള തീരുമാനം അനിശ്ചിതമായി നീളുമെന്ന് സൂചന. ഇത്തരം ആസ്തികള്‍ക്ക് മേല്‍ ജിഎസ്ടി ഏര്‍പ്പെടുത്താനുള്ള തീരുമാനം മാറ്റിവെക്കണമെന്ന് ജിഎസ്ടി ഓഫീസേഴ്‌സ് കമ്മറ്റി (ഫിറ്റ്‌മെന്റ് കമ്മറ്റി) ജിഎസ്ടി കൗണ്‍സിലിനോട് ആവശ്യപ്പെട്ടു. ക്രിപ്‌റ്റോ നിയമവിധേയമാക്കുന്നത് സംബന്ധിച്ച ചട്ടക്കൂട് ഒരുക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രമെന്നും അതിനാല്‍ തന്നെ ക്രിപ്‌റ്റോ ഇക്കോസിസ്റ്റത്തിലെ 'ചരക്ക്-സേവനം' എന്നിവയുടെ പട്ടിക പൂര്‍ത്തിയായ ശേഷം നികുതി ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമെടുത്താല്‍ മതിയെന്ന് കമ്മറ്റി വ്യക്തമാക്കി. ഹരിയാനയിലേയും കര്‍ണാടകയിലേയും ജിഎസ്ടി ഉദ്യോഗസ്ഥര്‍ […]


ഡെല്‍ഹി: ക്രിപ്‌റ്റോ കറന്‍സി ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ ആസ്തികള്‍ക്ക് മേല്‍ ജിഎസ്ടി ഏര്‍പ്പെടുത്താനുള്ള തീരുമാനം അനിശ്ചിതമായി നീളുമെന്ന് സൂചന. ഇത്തരം ആസ്തികള്‍ക്ക് മേല്‍ ജിഎസ്ടി ഏര്‍പ്പെടുത്താനുള്ള തീരുമാനം മാറ്റിവെക്കണമെന്ന് ജിഎസ്ടി ഓഫീസേഴ്‌സ് കമ്മറ്റി (ഫിറ്റ്‌മെന്റ് കമ്മറ്റി) ജിഎസ്ടി കൗണ്‍സിലിനോട് ആവശ്യപ്പെട്ടു. ക്രിപ്‌റ്റോ നിയമവിധേയമാക്കുന്നത് സംബന്ധിച്ച ചട്ടക്കൂട് ഒരുക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രമെന്നും അതിനാല്‍ തന്നെ ക്രിപ്‌റ്റോ ഇക്കോസിസ്റ്റത്തിലെ 'ചരക്ക്-സേവനം' എന്നിവയുടെ പട്ടിക പൂര്‍ത്തിയായ ശേഷം നികുതി ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമെടുത്താല്‍ മതിയെന്ന് കമ്മറ്റി വ്യക്തമാക്കി. ഹരിയാനയിലേയും കര്‍ണാടകയിലേയും ജിഎസ്ടി ഉദ്യോഗസ്ഥര്‍ (ഫിനറ്റ്‌മെന്റ് കമ്മറ്റി അംഗങ്ങളായവര്‍) ക്രിപ്‌റ്റോ ജിഎസ്ടി സംബന്ധിച്ച എല്ലാ വശങ്ങളും പഠിച്ച് യഥാസമയം ഫിറ്റ്മെന്റ് കമ്മിറ്റിക്ക് മുമ്പാകെ ഒരു പേപ്പര്‍ സമര്‍പ്പിക്കും.
ഈ മാസം 28,29 തീയതികളിലാണ് ജിഎസ്ടി കൗണ്‍സിലിന്റെ അടുത്ത മീറ്റിംഗ്. ഇതില്‍ ക്രിപ്‌റ്റോ നികുതി സംബന്ധിച്ച് പ്രധാന തീരുമാനം എടുത്തേക്കും. ക്രിപ്റ്റോ കറന്‍സിയെ ജിഎസ്ടി നിയമത്തിന്റെ പരിധിയില്‍ കൊണ്ടു വരാനുള്ള നടപടികള്‍ ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചത്. ക്രിപ്റ്റോ ഇടപാടുകളുടെ ആകെ മൂല്യത്തിന്മേലാകും നികുതി ചുമത്തുക എന്നും സൂചനകള്‍ വന്നിരുന്നു. സാമ്പത്തിക സേവനം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് ക്രിപ്റ്റോ എക്സ്ചേഞ്ചുകള്‍ക്ക് മേല്‍ നിലവില്‍ നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. എക്സ്ചേഞ്ചുകള്‍ നല്‍കുന്ന സേവനത്തിന് 18 ശതമാനമാണ് നിലവില്‍ ജിഎസ്ടി. ലോട്ടറി, കാസിനോ, വാതുവെപ്പ്, ചൂതാട്ടം, കുതിരപ്പന്തയം എന്നിവയ്ക്ക് സമാനമാണ് ക്രിപ്റ്റോ കറന്‍സികള്‍ എന്നാണ് ജിഎസ്ടി ഓഫീസര്‍മാര്‍ അഭിപ്രായപ്പെടുന്നത്.
ക്രിപ്‌റ്റോ കറന്‍സികളില്‍ ജിഎസ്ടി ചുമത്തുന്നത് സംബന്ധിച്ച് വ്യക്തത ആവശ്യമാണെന്നും മുഴുവന്‍ മൂല്യത്തിലും നികുതി ഈടാക്കേണ്ടതുണ്ടോ എന്നതിനെ പറ്റി ആഴത്തില്‍ അറിയാന്‍ ശ്രമിക്കുകയാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ചരക്ക് സേവന നികുതി (ജിഎസ്ടി) നിയമം ക്രിപ്‌റ്റോ കറന്‍സി ഏത് വിഭാഗത്തില്‍ പെടുമെന്ന് വ്യക്തമായി പറയുന്നില്ല. അത്തരം വെര്‍ച്വല്‍ ഡിജിറ്റല്‍ കറന്‍സികളെ നിയന്ത്രിക്കുന്നതിനുള്ള ഒരു നിയമം രാജ്യത്തില്ലാത്തതും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇത്തരം ഡിജിറ്റല്‍ ആസ്തികളിന്മേല്‍ നികുതി ഈടാക്കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ കേന്ദ്ര ബജറ്റില്‍ വ്യക്തമാക്കിയിരുന്നു. ക്രിപ്റ്റോയ്ക്ക് 30 ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്നാണ് ബജറ്റില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വെളിപ്പെടുത്തിയത്. കൂടാതെ ഇത്തരം ആസ്തികളുടെ ഇടപാടുകള്‍ നടത്തുമ്പോള്‍ 1 ശതമാനം ടിഡിഎസ്സും ഈടാക്കും.