30 Jun 2022 2:11 AM GMT
Summary
ഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) 2022 മാര്‍ച്ച് മുതല്‍ അവരുടെ എംബഡഡ് വാല്യൂ നിര്‍ണ്ണയിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായും ജൂലൈ 15-നകം ഇത് പൂര്‍ത്തിയാകുമെന്നും അറിയിച്ചു. പൂര്‍ത്തിയാകുമ്പോള്‍ ആവശ്യമായ അനുമതികള്‍ക്ക് ശേഷം, ഇക്കാര്യത്തില്‍ ആവശ്യമായ പൊതു വെളിപ്പെടുത്തലുകള്‍ എല്‍ഐസി ഓഫ് ഇന്ത്യ നടത്തുമെന്നും പ്രസ്താവനയില്‍ പറയുന്നു. ലൈഫ് ഇന്‍ഷുറന്‍സ് ബിസിനസില്‍ ഓഹരിയുടമകളുടെ താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തിലുള്ള കണ്‍സോളിഡേറ്റഡ് മൂല്യത്തിന്റെ അളവുകോലാണ് എംബഡഡ് വാല്യൂ (ഇവി). ബിസിനസ്സിലെ മൊത്തം അപകടസാധ്യതകള്‍ […]
ഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) 2022 മാര്‍ച്ച് മുതല്‍ അവരുടെ എംബഡഡ് വാല്യൂ നിര്‍ണ്ണയിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായും ജൂലൈ 15-നകം ഇത് പൂര്‍ത്തിയാകുമെന്നും അറിയിച്ചു. പൂര്‍ത്തിയാകുമ്പോള്‍ ആവശ്യമായ അനുമതികള്‍ക്ക് ശേഷം, ഇക്കാര്യത്തില്‍ ആവശ്യമായ പൊതു വെളിപ്പെടുത്തലുകള്‍ എല്‍ഐസി ഓഫ് ഇന്ത്യ നടത്തുമെന്നും പ്രസ്താവനയില്‍ പറയുന്നു.
ലൈഫ് ഇന്‍ഷുറന്‍സ് ബിസിനസില്‍ ഓഹരിയുടമകളുടെ താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തിലുള്ള കണ്‍സോളിഡേറ്റഡ് മൂല്യത്തിന്റെ അളവുകോലാണ് എംബഡഡ് വാല്യൂ (ഇവി). ബിസിനസ്സിലെ മൊത്തം അപകടസാധ്യതകള്‍ നികത്തുന്നതിനുള്ള അലവന്‍സിനുശേഷം ബിസിനസിന് അനുവദിച്ച ആസ്തികളില്‍ നിന്ന് വിതരണം ചെയ്യാവുന്ന വരുമാനത്തിലുള്ള ഓഹരിയുടമകളുടെ താല്‍പ്പര്യങ്ങളുടെ മൂല്യത്തെ ഇത് പ്രതിനിധീകരിക്കുന്നു. അന്താരാഷ്ട്ര സ്ഥിതിവിവരകണക്ക് സ്ഥാപനമായ മില്ലിമാന്‍ അഡൈ്വസേഴ്സ് 2021 സെപ്തംബര്‍ 30 വരെ എല്‍ഐസിയുടെ എംബഡഡ് വാല്യൂ ഏകദേശം 5.4 ലക്ഷം കോടി രൂപയാണ്.
കഴിഞ്ഞ മാസം, എക്കാലത്തെയും വലിയ ഐപിഒയിലൂടെ ഇന്‍ഷുറന്‍സിലെ 3.5 ശതമാനം ഓഹരികളിലൂടെ സര്‍ക്കാര്‍ ഏകദേശം 20,500 കോടി രൂപ സമാഹരിച്ചു. ലിസ്റ്റിംഗിന് ശേഷം, എല്‍ഐസിയുടെ അറ്റാദായം മുന്‍ വര്‍ഷത്തെ 2,893.48 കോടി രൂപയെ അപേക്ഷിച്ച് 18 ശതമാനം ഇടിഞ്ഞ് 2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 2,371.55 കോടി രൂപയായി. കണ്‍സോളിഡേറ്റഡ് അടിസ്ഥാനത്തില്‍, 2022 മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ നികുതിക്ക് ശേഷമുള്ള ലാഭം 17 ശതമാനം ഇടിഞ്ഞ് 2,409 കോടി രൂപയായി.