image

1 July 2022 3:14 AM GMT

Market

ഹെല്‍ത്ത്‌വിസ്റ്റ ഐപിഒയിലൂടെ 1,000 കോടി സമാഹരിക്കുന്നു

MyFin Desk

ഹെല്‍ത്ത്‌വിസ്റ്റ ഐപിഒയിലൂടെ 1,000 കോടി സമാഹരിക്കുന്നു
X

Summary

 പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ (ഐപിഒ) 1,000 കോടി രൂപ സമാഹരിക്കാനൊരുങ്ങി ഹെല്‍ത്ത്‌വിസ്റ്റ ഇന്ത്യ. പോര്‍ട്ടിയ ബ്രാന്‍ഡിനൊപ്പമുള്ള ഹെല്‍ത്ത് കെയര്‍ ദാതാവാണ് ഹെല്‍ത്ത് വിസ്റ്റ ഇന്ത്യ. ഏകദേശം 1000 കോടി രൂപയ ഐപിഒ ലഭിക്കുമെന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഒഎഫ്എസിന് കീഴില്‍ ആക്‌സല്‍ ഗ്രോത്ത് III ഹോള്‍ഡിംഗ് (മൗറീഷ്യസ്) ലിമിറ്റഡ്, ആക്സല്‍ ഇന്ത്യ  (മൗറീഷ്യസ്) ലിമിറ്റഡ്, വെഞ്ച്വര്‍ ഈസ്റ്റ് ലൈഫ് ഫണ്ട് III എല്‍എല്‍സി ലിമിറ്റഡ്, ആക്സല്‍ ഇന്ത്യ വി (മൗറീഷ്യസ്), സാബര്‍ പാര്‍ട്ണേഴ്സ് ട്രസ്റ്റ് എന്നിവ […]


പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ (ഐപിഒ) 1,000 കോടി രൂപ സമാഹരിക്കാനൊരുങ്ങി ഹെല്‍ത്ത്‌വിസ്റ്റ ഇന്ത്യ. പോര്‍ട്ടിയ ബ്രാന്‍ഡിനൊപ്പമുള്ള ഹെല്‍ത്ത് കെയര്‍ ദാതാവാണ് ഹെല്‍ത്ത് വിസ്റ്റ ഇന്ത്യ.
ഏകദേശം 1000 കോടി രൂപയ ഐപിഒ ലഭിക്കുമെന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഒഎഫ്എസിന് കീഴില്‍ ആക്‌സല്‍ ഗ്രോത്ത് III ഹോള്‍ഡിംഗ് (മൗറീഷ്യസ്) ലിമിറ്റഡ്, ആക്സല്‍ ഇന്ത്യ (മൗറീഷ്യസ്) ലിമിറ്റഡ്, വെഞ്ച്വര്‍ ഈസ്റ്റ് ലൈഫ് ഫണ്ട് III എല്‍എല്‍സി ലിമിറ്റഡ്, ആക്സല്‍ ഇന്ത്യ വി (മൗറീഷ്യസ്), സാബര്‍ പാര്‍ട്ണേഴ്സ് ട്രസ്റ്റ് എന്നിവ ഓഹരികള്‍ വിറ്റഴിക്കും.
പുതിയ ഓഹരികളുടെ വിതരണത്തിലൂടെ നേടുന്ന വരുമാനം അതിന്റെ അനുബന്ധ സ്ഥാപനമായ മെഡിബിസ് ഫാര്‍മയുടെ പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍, ബാധ്യതകള്‍ തീര്‍ക്കല്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങല്‍, മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, അജൈവ വളര്‍ച്ചാ സംരംഭങ്ങള്‍, പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കായി ഉപയോഗിക്കും.
എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ്, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ്, ജെഎം ഫിനാന്‍ഷ്യല്‍ എന്നിവയാണ് ഓഹരി വിതരണിന്റെ ലീഡ് മാനേജര്‍മാര്‍. കമ്പനിയുടെ ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.