image

9 July 2022 6:30 AM GMT

Market

റെലിഗറിന് അഞ്ച് ലക്ഷം രൂപ നൽകണമെന്ന് സെബി നിർദ്ദേശം

MyFin Desk

റെലിഗറിന് അഞ്ച് ലക്ഷം രൂപ നൽകണമെന്ന് സെബി നിർദ്ദേശം
X

Summary

 റെലിഗര്‍ എന്റര്‍പ്രൈസസിന്റെ ഓഹരികളുടെ വ്യാപരത്തില്‍ വഞ്ചനാപരമായി ഇടപെട്ട മുഹമ്മദ് റാഷിദ് എന്ന വ്യക്തിക്ക് അഞ്ച് ലക്ഷം രൂപയിലധികം രൂപ നല്‍കണമെന്ന് സെബി ആവശ്യപ്പെട്ടു. നേരത്തെ സെബി ചുമത്തിയ പിഴ അടയ്ക്കുന്നതില്‍ ഇദ്ദേഹം പരാജയപ്പെട്ടിരുന്നു. പലിശയും, എല്ലാ ചെലവുകളും, ചാര്‍ജുകളും ഉള്‍പ്പെടെ 5.31 ലക്ഷം രൂപ 15 ദിവസത്തിനകം അടയ്ക്കണമെന്നാണ് നിര്‍ദ്ദേശം. പണമടയ്ക്കാത്ത സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സ്ഥാവരജംഗമ സ്വത്തുക്കള്‍ കണ്ടുകെട്ടി വിറ്റ് പണം എടുക്കുമെന്നും സെബി പറഞ്ഞിട്ടുണ്ട്. കൂടാതെ, ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകളും അറ്റാച്ച് ചെയ്യുമെന്നും പറഞ്ഞിട്ടുണ്ട്. 2022 […]


റെലിഗര്‍ എന്റര്‍പ്രൈസസിന്റെ ഓഹരികളുടെ വ്യാപരത്തില്‍ വഞ്ചനാപരമായി ഇടപെട്ട മുഹമ്മദ് റാഷിദ് എന്ന വ്യക്തിക്ക് അഞ്ച് ലക്ഷം രൂപയിലധികം രൂപ നല്‍കണമെന്ന് സെബി ആവശ്യപ്പെട്ടു.
നേരത്തെ സെബി ചുമത്തിയ പിഴ അടയ്ക്കുന്നതില്‍ ഇദ്ദേഹം പരാജയപ്പെട്ടിരുന്നു.
പലിശയും, എല്ലാ ചെലവുകളും, ചാര്‍ജുകളും ഉള്‍പ്പെടെ 5.31 ലക്ഷം രൂപ 15 ദിവസത്തിനകം അടയ്ക്കണമെന്നാണ് നിര്‍ദ്ദേശം. പണമടയ്ക്കാത്ത സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സ്ഥാവരജംഗമ സ്വത്തുക്കള്‍ കണ്ടുകെട്ടി വിറ്റ് പണം എടുക്കുമെന്നും സെബി പറഞ്ഞിട്ടുണ്ട്. കൂടാതെ, ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകളും അറ്റാച്ച് ചെയ്യുമെന്നും പറഞ്ഞിട്ടുണ്ട്.
2022 ഫെബ്രുവരിയില്‍ പുറപ്പെടുവിച്ച ഉത്തരവിലൂടെ സെബി റാഷിദിന് അഞ്ച് ലക്ഷം രൂപ പിഴയായി ചുമത്തിയിരുന്നു.
സെബിയുടെ അന്വേഷണത്തില്‍ റെലിഗറിന്റെ ഓഹരികളുടെ എണ്ണത്തില്‍ കൃത്രിമത്രം കാണിച്ചതായി കണ്ടെത്തിയിരുന്നു. 2011 ഏപ്രില്‍ മുതല്‍ മെയ് മാസം വരെയായിരുന്നു അന്വേഷണ കാലയളവ്