image

9 July 2022 3:50 AM GMT

Market

സെബിയുടെ സ്‌കോര്‍സ് ജൂണില്‍ 3,248 പരാതികള്‍ തീര്‍പ്പാക്കി

MyFin Desk

സെബിയുടെ സ്‌കോര്‍സ് ജൂണില്‍ 3,248 പരാതികള്‍ തീര്‍പ്പാക്കി
X

Summary

 ലിസ്റ്റഡ് സ്ഥാപനങ്ങള്‍ക്കും മാര്‍ക്കറ്റ് ഇടനിലക്കാര്‍ക്കുമെതിരായി ലഭിച്ച മൊത്തം 3,248 പരാതികള്‍ ജൂണില്‍ പരാതി പരിഹാര സംവിധാനമായ സ്‌കോര്‍സ് വഴി തീര്‍പ്പാക്കിയതായി സെബി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. പരിഹരിച്ച ഈ പരാതികളില്‍ മുന്‍ കാലയളവിലെ പരാതികളും ഉള്‍പ്പെടുന്നു. റീഫണ്ട്, അലോട്ട്മെന്റ്, റിഡംഷന്‍, പലിശ എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു പരാതികള്‍. 2011 ജൂണില്‍ ആരംഭിച്ച പരാതി പരിഹാര പ്ലാറ്റ്ഫോമാണ് സ്‌കോര്‍സ്. കമ്പനികള്‍, ഇടനിലക്കാര്‍, മാര്‍ക്കറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്കെതിരെ സെബിയില്‍ ഓണ്‍ലൈനായി പരാതികള്‍ സമര്‍പ്പിക്കാന്‍ നിക്ഷേപകരെ സഹായിക്കുന്നതിന് രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു […]


ലിസ്റ്റഡ് സ്ഥാപനങ്ങള്‍ക്കും മാര്‍ക്കറ്റ് ഇടനിലക്കാര്‍ക്കുമെതിരായി ലഭിച്ച മൊത്തം 3,248 പരാതികള്‍ ജൂണില്‍ പരാതി പരിഹാര സംവിധാനമായ സ്‌കോര്‍സ് വഴി തീര്‍പ്പാക്കിയതായി സെബി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. പരിഹരിച്ച ഈ പരാതികളില്‍ മുന്‍ കാലയളവിലെ പരാതികളും ഉള്‍പ്പെടുന്നു. റീഫണ്ട്, അലോട്ട്മെന്റ്, റിഡംഷന്‍, പലിശ എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു പരാതികള്‍.
2011 ജൂണില്‍ ആരംഭിച്ച പരാതി പരിഹാര പ്ലാറ്റ്ഫോമാണ് സ്‌കോര്‍സ്. കമ്പനികള്‍, ഇടനിലക്കാര്‍, മാര്‍ക്കറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്കെതിരെ സെബിയില്‍ ഓണ്‍ലൈനായി പരാതികള്‍ സമര്‍പ്പിക്കാന്‍ നിക്ഷേപകരെ സഹായിക്കുന്നതിന് രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു പ്ലാറ്റ്ഫോമാണിത്. നിക്ഷേപ ഉപദേഷ്ടാക്കള്‍, റിസര്‍ച്ച് അനലിസ്റ്റുകള്‍, റീഫണ്ടുകള്‍, ഡിവിഡന്റുകള്‍, അവകാശങ്ങള്‍ എന്നിവയ്ക്കെതിരെ മൂന്ന് മാസത്തിലേറെയായി തീര്‍പ്പാകാത്ത എട്ട് പരാതികള്‍ 2022 ജൂണ്‍ വരെയുണ്ടെന്നും റെഗുലേറ്റര്‍ ചൂണ്ടിക്കാട്ടി. ഒരു പരാതിയുടെ ശരാശരി പരിഹാര സമയം 28 ദിവസമാണെന്നും പ്രസ്താവനയില്‍ പറയുന്നു. റിസര്‍ച്ച് അനലിസ്റ്റ് ഗ്രോവാല്യൂ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിനെതിരെയാണ് തീര്‍പ്പാക്കാത്ത മിക്ക പരാതികളും ഉണ്ടായിരുന്നത്.