image

18 July 2022 8:14 AM GMT

Market

രണ്ടു ദിവസത്തിനുള്ളിൽ നിക്ഷേപകർക്ക് നേട്ടം 4.73 ലക്ഷം കോടി രൂപ

PTI

രണ്ടു ദിവസത്തിനുള്ളിൽ നിക്ഷേപകർക്ക് നേട്ടം 4.73 ലക്ഷം കോടി രൂപ
X

Summary

ആഗോള വിപണിയിലുണ്ടായ നേട്ടത്തെ തുടർന്ന് ആഭ്യന്തര വിപണിയിലെ നിക്ഷേപകർക്ക് രണ്ടു ദിവസത്തിനുളിൽ 4.73 ലക്ഷം കോടി രൂപയുടെ നേട്ടമാണ് ഉണ്ടായത്. തിങ്കളാഴ്ച്ച സെൻസെക്സ് 760.37 പോയിന്റ് (1.41 ശതമാനം) ഉയർന്നു 54,521.15 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. വെള്ളിയാഴ്ച 344.63 പോയിന്റ് (0.65 ശതമാനം ) ഉയർന്നു 53760 .78 ലും എത്തിയിരുന്നു. ഈ രണ്ട ദിവസത്തെ നേട്ടത്തോടെ ബി എസ് ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂലധനം 4,73,814.1 കോടി രൂപയായി. ഇതോടെ മൊത്തം 2,55,39,794.75 […]


ആഗോള വിപണിയിലുണ്ടായ നേട്ടത്തെ തുടർന്ന് ആഭ്യന്തര വിപണിയിലെ നിക്ഷേപകർക്ക് രണ്ടു ദിവസത്തിനുളിൽ 4.73 ലക്ഷം കോടി രൂപയുടെ നേട്ടമാണ് ഉണ്ടായത്.

തിങ്കളാഴ്ച്ച സെൻസെക്സ് 760.37 പോയിന്റ് (1.41 ശതമാനം) ഉയർന്നു 54,521.15 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. വെള്ളിയാഴ്ച 344.63 പോയിന്റ് (0.65 ശതമാനം ) ഉയർന്നു 53760 .78 ലും എത്തിയിരുന്നു. ഈ രണ്ട ദിവസത്തെ നേട്ടത്തോടെ ബി എസ് ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂലധനം 4,73,814.1 കോടി രൂപയായി. ഇതോടെ മൊത്തം 2,55,39,794.75 കോടി രൂപയായി.

ബി എസ് ഇ മേഖല സൂചികയിൽ, ഐ ടി 3 .07 ശതമാനവും, ടെക് 2.96 ശതമാനവും, മെറ്റൽ 2.72 ശതമാനവും, ബാങ്ക് 2.08 ശതമാനവും, ബേസിക് മെറ്റീരിയൽസ് 1.97 ശതമാനവും, ക്യാപിറ്റൽ ഗുഡ്‌സ് 1.96 ശതമാനവും ഉയർന്നു.

എഫ് എം സി ജി മേഖല മാത്രമാണ് നഷ്ടത്തിലായത്.

വിപണിയിൽ ഇന്ന് വ്യപാരത്തിനെത്തിയ ഓഹരികളിൽ 2,302 എണ്ണം ലാഭത്തിലായപ്പോൾ 1,152 എണ്ണം നഷ്ടത്തിലായി.