image

19 July 2022 5:01 AM GMT

Lifestyle

മുന്‍ എന്‍എസ്ഇ എംഡി ചിത്ര രാമകൃഷ്ണയുടെ കസ്റ്റഡി നീട്ടി കോടതി

Agencies

മുന്‍ എന്‍എസ്ഇ എംഡി ചിത്ര രാമകൃഷ്ണയുടെ കസ്റ്റഡി നീട്ടി കോടതി
X

Summary

ഡെല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അനധികൃത ഫോണ്‍ ചോര്‍ത്തലുമായും സ്റ്റോക്ക് എക്സ്ചേഞ്ചിലെ ജീവനക്കാരെ കബളിപ്പിച്ചതുമായും  ബന്ധപ്പെട്ട് മുന്‍ എന്‍എസ്ഇ എംഡി ചിത്ര രാമകൃഷ്ണയുടെ കസ്റ്റഡി നാല് ദിവസം കൂടി നീട്ടി ഡല്‍ഹി കോടതി. നേരത്തെയുള്ള കസ്റ്റഡിയുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നല്‍കിയ ഹര്‍ജിയിലാണ് സ്പെഷ്യല്‍ ജഡ്ജി സുനൈന ശര്‍മ്മയുടെ ഈ ഉത്തരവ്. ഇനി ജൂലൈ 22 ന്  ചിത്ര രാമകൃഷ്ണനെ കോടതിയില്‍ ഹാജരാക്കും. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍ കെ മട്ട സമര്‍പ്പിച്ച […]


ഡെല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അനധികൃത ഫോണ്‍ ചോര്‍ത്തലുമായും സ്റ്റോക്ക് എക്സ്ചേഞ്ചിലെ ജീവനക്കാരെ കബളിപ്പിച്ചതുമായും ബന്ധപ്പെട്ട് മുന്‍ എന്‍എസ്ഇ എംഡി ചിത്ര രാമകൃഷ്ണയുടെ കസ്റ്റഡി നാല് ദിവസം കൂടി നീട്ടി ഡല്‍ഹി കോടതി. നേരത്തെയുള്ള കസ്റ്റഡിയുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നല്‍കിയ ഹര്‍ജിയിലാണ് സ്പെഷ്യല്‍ ജഡ്ജി സുനൈന ശര്‍മ്മയുടെ ഈ ഉത്തരവ്. ഇനി ജൂലൈ 22 ന് ചിത്ര രാമകൃഷ്ണനെ കോടതിയില്‍ ഹാജരാക്കും.
സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍ കെ മട്ട സമര്‍പ്പിച്ച അപേക്ഷയില്‍ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ അഞ്ച് ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ജൂലൈ 14നാണ് ഇഡി പ്രതിയെ അറസ്റ്റ് ചെയ്തത്. മുന്‍ ഉത്തരവിനെ തുടര്‍ന്ന് കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ച ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അവരെ ചോദ്യം ചെയ്യാന്‍ ഏജന്‍സി കോടതിയില്‍ നിന്ന് അനുമതി നേടിയിരുന്നു. പിന്നീട് നിസ്സഹകരണത്തിന്റെ പേരില്‍ ഇഡി ചിത്രാ രാമകൃഷ്ണനെ അറസ്റ്റ് ചെയ്തു.
വീണ്ടും കോടതിയില്‍ ഹാജരാക്കി ഒമ്പത് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന ഇഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കോടതി നാല് ദിവസത്തെ കസ്റ്റഡിയാണ് ഏജന്‍സിക്ക് അനുവദിച്ചത്.
മറ്റൊരു കേസില്‍ ചിത്രാ രാമകൃഷ്ണനെ സിബിഐ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.