image

20 July 2022 9:37 AM GMT

Banking

വീണ്ടും ഇടക്കാല ഡിവിഡന്റ്: വേദാന്ത ഓഹരികൾക്ക് 9 ശതമാനം ഉയർച്ച

MyFin Bureau

വീണ്ടും ഇടക്കാല ഡിവിഡന്റ്: വേദാന്ത ഓഹരികൾക്ക് 9 ശതമാനം ഉയർച്ച
X

Summary

നടപ്പു സാമ്പത്തിക വർഷം രണ്ടാമത്തെ ഇടക്കാല ഡിവിഡന്റ് നൽകുവാൻ കമ്പനി ബോർഡ് അനുമതി നൽകിയതിനെ തുടർന്ന് വേദാന്ത ലിമിറ്റഡിന്റെ ഓഹരികൾ വ്യാപാരത്തിനിടയിൽ 9 ശതമാനം ഉയർന്നു. ഒരു രൂപ മുഖവിലയുള്ള ഓഹരിയുടെ 1,950 ശതമാനം — അതായത്, 19.50 രൂപ വച്ച് — ജൂലൈ 27 ന് നൽകാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇതി​ന്റെ മൊത്തം ചെലവ് 7,250 കോടി രൂപ വരും. ഇതിനു മുൻപ് മെയ് മാസത്തിൽ ആദ്യത്തെ ഇടക്കാല ഡിവിഡന്റ്, ഓഹരിക്ക് 31.5 രൂപ വച്ച്, […]


നടപ്പു സാമ്പത്തിക വർഷം രണ്ടാമത്തെ ഇടക്കാല ഡിവിഡന്റ് നൽകുവാൻ കമ്പനി ബോർഡ് അനുമതി നൽകിയതിനെ തുടർന്ന് വേദാന്ത ലിമിറ്റഡിന്റെ ഓഹരികൾ വ്യാപാരത്തിനിടയിൽ 9 ശതമാനം ഉയർന്നു. ഒരു രൂപ മുഖവിലയുള്ള ഓഹരിയുടെ 1,950 ശതമാനം — അതായത്, 19.50 രൂപ വച്ച് — ജൂലൈ 27 ന് നൽകാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇതി​ന്റെ മൊത്തം ചെലവ് 7,250 കോടി രൂപ വരും. ഇതിനു മുൻപ് മെയ് മാസത്തിൽ ആദ്യത്തെ ഇടക്കാല ഡിവിഡന്റ്, ഓഹരിക്ക് 31.5 രൂപ വച്ച്, നൽകിയിരുന്നു. ഒരു രൂപ മുഖവിലയുള്ള ഓഹരിയുടെ 3,150 ശതമാനമായിരുന്നു ഇത്. വാർഷിക, പ്രത്യേക ഡിവിഡന്റുകൾ നൽകുന്നതിന് പുറമെ, ഇത്തരം ഇടക്കാല ഡിവിഡന്റുകൾ നൽകുന്നതിന് വേദാന്ത പ്രസിദ്ധമാണ്.