8 Aug 2022 7:23 AM GMT
Summary
മുംബൈ: ഇന്ന് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 40 പൈസ ഇടിഞ്ഞ് 79.64ല്‍ എത്തി. ആഗോള ക്രൂഡ് വില നേരിയ തോതില്‍ ഇടിഞ്ഞതും ആഭ്യന്തര ഓഹരികളിലുണ്ടായ മുന്നേറ്റവുമാണ് രൂപയുടെ മൂല്യം കൂടുതല്‍ ഇടിയാതിരുന്നതിന് കാരണമെന്ന് ഫോറക്‌സ് വ്യാപാരികള്‍ പറഞ്ഞു. ഇന്റര്‍ബാങ്ക് ഫോറക്‌സ് എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ 79.50 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം. വ്യാപാരത്തിനിടെ രൂപയുടെ മൂല്യം 79.65 എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 0.54 ശതമാനം ഇടിഞ്ഞ് 94.38 ഡോളറായി. വെള്ളിയാഴ്ചത്തെ […]
മുംബൈ: ഇന്ന് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 40 പൈസ ഇടിഞ്ഞ് 79.64ല്‍ എത്തി. ആഗോള ക്രൂഡ് വില നേരിയ തോതില്‍ ഇടിഞ്ഞതും ആഭ്യന്തര ഓഹരികളിലുണ്ടായ മുന്നേറ്റവുമാണ് രൂപയുടെ മൂല്യം കൂടുതല്‍ ഇടിയാതിരുന്നതിന് കാരണമെന്ന് ഫോറക്‌സ് വ്യാപാരികള്‍ പറഞ്ഞു. ഇന്റര്‍ബാങ്ക് ഫോറക്‌സ് എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ 79.50 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം.
വ്യാപാരത്തിനിടെ രൂപയുടെ മൂല്യം 79.65 എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 0.54 ശതമാനം ഇടിഞ്ഞ് 94.38 ഡോളറായി. വെള്ളിയാഴ്ചത്തെ പ്രവണത പിന്തുടര്‍ന്ന് ഇന്ത്യന്‍ സൂചികകള്‍ ഇന്നും നേട്ടത്തില്‍ തന്നെ അവസാനിച്ചു.
ബിഎസ്ഇ സൂചിക 465.14 പോയിന്റ് അല്ലെങ്കില്‍ 0.80 ശതമാനം ഉയര്‍ന്ന് 58,853.07 എന്ന നിലയിലെത്തി. എന്‍എസ്ഇ നിഫ്റ്റി 127.60 പോയിന്റ് അഥവാ 0.73 ശതമാനം ഉയര്‍ന്ന് 17,525.10 ലാണ് അവസാനിച്ചത്. നിഫ്റ്റിയില്‍ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത് കോള്‍ ഇന്ത്യ ആണ്; 3.33 ശതമാനമാണ് ഉയര്‍ന്നത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഫിന്‍സേര്‍വ്, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്‌സി ബാങ്ക്, എന്‍ടിപിസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മാരുതി എന്നിവ തൊട്ടുപിന്നാലെ മുന്നേറി.
ബി പി സി എല്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബ്രിട്ടനിയ, അള്‍ട്രാടെക്, നെസ്ലെ എന്നിവ നഷ്ടത്തിലാണ് അവസാനിച്ചത്. ഏഷ്യന്‍ വിപണികളില്‍ സിങ്കപ്പൂര്‍ നിഫ്റ്റി 120 പോയിന്റ് ഉയര്‍ന്നാണ് വ്യാപാരം നടക്കുന്നത്. എന്നാല്‍ ഹാങ്ങ് സിങ്, തായ്വാന്‍ വെയ്ഗ്റ്റഡ് എന്നിവ നഷ്ടത്തില്‍ ആണ് അവസാനിച്ചത്.