17 Aug 2022 3:37 AM GMT
Summary
ഡെല്‍ഹി: സ്റ്റാന്‍ഡേര്‍ഡ് ലൈഫ് ഇന്‍വെസ്റ്റ്മെന്റ്സ് എന്നറിയപ്പെട്ടിരുന്ന ബിആര്‍ഡിഎന്‍ ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെന്റ് കമ്പനിയിലെ (എഎംസി) 5.58 ശതമാനം ഓഹരികള്‍ 2,303.4 കോടി രൂപയ്ക്ക് ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെ വിറ്റഴിച്ചു. മൊത്തം 1.19 കോടി ഓഹരികളാണ് വിറ്റഴിച്ചത്. ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെയും (എച്ച്ഡിഎഫ്സി) ബിആര്‍ഡിഎന്‍ ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റിന്റെയും സംയുക്ത സംരംഭമായാണ് എച്ച്ഡിഎഫ്സി എഎംസി പ്രവര്‍ത്തിക്കുന്നത്. എച്ച്ഡിഎഫ്സി എഎംസിയുടെ പ്രമോട്ടര്‍മാരില്‍ ഒരാളായ ബിആര്‍ഡിഎന്‍ ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് കമ്പനിയില്‍ 16.21 ശതമാനം ഓഹരി കൈവശം വച്ചപ്പോള്‍ മറ്റൊരു […]
ഡെല്‍ഹി: സ്റ്റാന്‍ഡേര്‍ഡ് ലൈഫ് ഇന്‍വെസ്റ്റ്മെന്റ്സ് എന്നറിയപ്പെട്ടിരുന്ന ബിആര്‍ഡിഎന്‍ ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെന്റ് കമ്പനിയിലെ (എഎംസി) 5.58 ശതമാനം ഓഹരികള്‍ 2,303.4 കോടി രൂപയ്ക്ക് ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെ വിറ്റഴിച്ചു. മൊത്തം 1.19 കോടി ഓഹരികളാണ് വിറ്റഴിച്ചത്. ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെയും (എച്ച്ഡിഎഫ്സി) ബിആര്‍ഡിഎന്‍ ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റിന്റെയും സംയുക്ത സംരംഭമായാണ് എച്ച്ഡിഎഫ്സി എഎംസി പ്രവര്‍ത്തിക്കുന്നത്.
എച്ച്ഡിഎഫ്സി എഎംസിയുടെ പ്രമോട്ടര്‍മാരില്‍ ഒരാളായ ബിആര്‍ഡിഎന്‍ ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് കമ്പനിയില്‍ 16.21 ശതമാനം ഓഹരി കൈവശം വച്ചപ്പോള്‍ മറ്റൊരു പ്രൊമോട്ടര്‍ എച്ച്ഡിഎഫ്സിക്ക് 2022 ജൂണ്‍ വരെ 52.59 ശതമാനം എച്ച്ഡിഎഫ്സി എഎംസിയുടെ ഓഹരിയുണ്ട്. 2021 സെപ്റ്റംബറില്‍, ബിആര്‍ഡിഎന്‍ ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് എച്ച്ഡിഎഫ്സി എഎംസിയിലെ 5 ശതമാനം ഓഹരി ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെ വിറ്റഴിച്ചിരുന്നു. 2018ല്‍ എച്ച്ഡിഎഫ്സി എഎംസി 2,800 കോടി രൂപ സമാഹരിക്കാന്‍ മൂലധന വിപണിയില്‍ പ്രാരംഭ ഓഹരി വില്‍പ്പന നടത്തിയിരുന്നു.