image

20 Aug 2022 4:57 AM GMT

Market

ഐഐഎഫ്എല്‍  ഓഹരികള്‍ 453 കോടിക്ക് സിഡിസി ഗ്രൂപ്പ് വിറ്റു

MyFin Desk

ഐഐഎഫ്എല്‍  ഓഹരികള്‍ 453 കോടിക്ക് സിഡിസി ഗ്രൂപ്പ് വിറ്റു
X

Summary

ഡെല്‍ഹി: യുകെ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഡെവലപ്മെന്റ് ഫിനാന്‍സ് സ്ഥാപനമായ സിഡിസി ഗ്രൂപ്പ് ഐഐഎഫ്എല്‍ ഫിനാന്‍സിന്റെ 3.56 ശതമാനം ഓഹരികള്‍ 453 കോടി രൂപയ്ക്ക് ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെ വിറ്റഴിച്ചു. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (എന്‍എസ്ഇ) ലഭ്യമായ ബള്‍ക്ക് ഡീല്‍ ഡാറ്റ അനുസരിച്ച് സിഡിസി ഗ്രൂപ്പ് പിഎല്‍സി കമ്പനിയുടെ 1,35,01,587 ഓഹരികള്‍ വിറ്റു. ഓഹരികള്‍ ഓരോന്നിനും ശരാശരി 335.64 രൂപ നിരക്കില്‍ 453.16 കോടി രൂപയാണ് ഇടപാടിന്റെ മൂല്യം. മോര്‍ഗന്‍ സ്റ്റാന്‍ലി ഏഷ്യ സിംഗപ്പൂര്‍ പിടിഇ ഈ കമ്പനിയുടെ […]


ഡെല്‍ഹി: യുകെ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഡെവലപ്മെന്റ് ഫിനാന്‍സ് സ്ഥാപനമായ സിഡിസി ഗ്രൂപ്പ് ഐഐഎഫ്എല്‍ ഫിനാന്‍സിന്റെ 3.56 ശതമാനം ഓഹരികള്‍ 453 കോടി രൂപയ്ക്ക് ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെ വിറ്റഴിച്ചു. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (എന്‍എസ്ഇ) ലഭ്യമായ ബള്‍ക്ക് ഡീല്‍ ഡാറ്റ അനുസരിച്ച് സിഡിസി ഗ്രൂപ്പ് പിഎല്‍സി കമ്പനിയുടെ 1,35,01,587 ഓഹരികള്‍ വിറ്റു.
ഓഹരികള്‍ ഓരോന്നിനും ശരാശരി 335.64 രൂപ നിരക്കില്‍ 453.16 കോടി രൂപയാണ് ഇടപാടിന്റെ മൂല്യം. മോര്‍ഗന്‍ സ്റ്റാന്‍ലി ഏഷ്യ സിംഗപ്പൂര്‍ പിടിഇ ഈ കമ്പനിയുടെ ഓഹരികള്‍ ഏറ്റെടുത്തു. ജൂണ്‍ പാദത്തിലെ കണക്കനുസരിച്ച്, ഐഐഎഫ്എല്‍ ഫിനാന്‍സിന്റെ പൊതു ഓഹരി ഉടമകളില്‍ ഒരാളായ സിഡിസി ഗ്രൂപ്പ് പിഎല്‍സിക്ക് 1.35 കോടി ഓഹരികള്‍ ഉണ്ടായിരുന്നു. ഇത് കമ്പനിയിലെ 3.56 ശതമാനം ഓഹരികളാണെന്ന് ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ കാണിക്കുന്നു.