20 Aug 2022 5:30 AM GMT
Summary
ഡെല്‍ഹി: സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലൂടെ 2.92 ശതമാനം അധിക ഓഹരി വിറ്റുകൊണ്ട് കില്‍ബേണ്‍ എഞ്ചിനീയറിംഗിലെ ഓഹരി പങ്കാളിത്തം ആര്‍ബിഎല്‍ ബാങ്ക് കുറച്ചു. കില്‍ബേണ്‍ എഞ്ചിനീയറിംഗ് ലിമിറ്റഡിന്റെ പെയ്ഡ്-അപ്പ് ഷെയര്‍ ക്യാപിറ്റലിന്റെ 10,00,000 ഓഹരികളാണ് ബാങ്ക് വിറ്റഴിച്ചത്. ഡെറ്റ് റീകാസ്റ്റ് പ്ലാന്‍ പ്രകാരം കില്‍ബേണ്‍ എഞ്ചിനീയറിംഗിന്റെ 67,50,000 ഓഹരികള്‍ സ്വകാര്യ കമ്പനി ഏറ്റെടുത്തിരുന്നു. ഇത് കമ്പനിയുടെ 19.67 ശതമാനം ഓഹരി മൂലധനത്തെ പ്രതിനിധീകരിക്കുന്നു. 61,00,000 ഓഹരികള്‍ വില്‍ക്കുന്നതിലൂടെ 27,07,77,321 രൂപ സമാഹരിക്കാനാണ് ആര്‍ബിഎല്‍ ശ്രമിക്കുന്നത്. കില്‍ബേണിന്റെ പെയ്ഡ്-അപ്പ് ഷെയര്‍ ക്യാപ്പിറ്റലിന്റെ […]
ഡെല്‍ഹി: സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലൂടെ 2.92 ശതമാനം അധിക ഓഹരി വിറ്റുകൊണ്ട് കില്‍ബേണ്‍ എഞ്ചിനീയറിംഗിലെ ഓഹരി പങ്കാളിത്തം ആര്‍ബിഎല്‍ ബാങ്ക് കുറച്ചു. കില്‍ബേണ്‍ എഞ്ചിനീയറിംഗ് ലിമിറ്റഡിന്റെ പെയ്ഡ്-അപ്പ് ഷെയര്‍ ക്യാപിറ്റലിന്റെ 10,00,000 ഓഹരികളാണ് ബാങ്ക് വിറ്റഴിച്ചത്.
ഡെറ്റ് റീകാസ്റ്റ് പ്ലാന്‍ പ്രകാരം കില്‍ബേണ്‍ എഞ്ചിനീയറിംഗിന്റെ 67,50,000 ഓഹരികള്‍ സ്വകാര്യ കമ്പനി ഏറ്റെടുത്തിരുന്നു. ഇത് കമ്പനിയുടെ 19.67 ശതമാനം ഓഹരി മൂലധനത്തെ പ്രതിനിധീകരിക്കുന്നു.
61,00,000 ഓഹരികള്‍ വില്‍ക്കുന്നതിലൂടെ 27,07,77,321 രൂപ സമാഹരിക്കാനാണ് ആര്‍ബിഎല്‍ ശ്രമിക്കുന്നത്. കില്‍ബേണിന്റെ പെയ്ഡ്-അപ്പ് ഷെയര്‍ ക്യാപ്പിറ്റലിന്റെ 1.89 ശതമാനം ബാങ്കിന്റെ കൈവശമുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാന പാദത്തില്‍ കില്‍ബേണിന്റെ ആകെ വരുമാനം 124.40 കോടി രൂപയാണ്. ഇതിന്റെ ബാലന്‍സ് ഷീറ്റ് 232.87 കോടി രൂപയായിരുന്നു.